ലാപ്‌ടോപ് നിരോധനം മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളുടെ മെയിലെ പ്രകടനത്തെ ബാധിച്ചു

ലാപ്‌ടോപ് നിരോധനം മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളുടെ മെയിലെ പ്രകടനത്തെ ബാധിച്ചു

മിഡില്‍ ഈസ്റ്റില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലേക്കുള്ള പാസഞ്ചര്‍ ട്രാഫിക്കിലെ വളര്‍ച്ചയില്‍ ഈ വര്‍ഷം കുറവുണ്ടായി

ദുബായ്: യുഎസിലേക്കുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ വിലക്കിയ നടപടി മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. മേയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇത് കാരണമായെന്ന് പുതിയ കണക്കുകള്‍ തെളിയിക്കുന്നു. മേയില്‍ മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളിലെ യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 3.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. എട്ട് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വര്‍ധനവാണിത്.

ശക്തമായ വളര്‍ച്ചയാണ് വര്‍ഷാ വര്‍ഷം വിമാനകമ്പനികള്‍ പ്രകടമാക്കുന്നതെന്നും എന്നാല്‍ മേയില്‍ വളര്‍ച്ച ഇടിഞ്ഞത് 10 വിമാനത്താവളങ്ങളില്‍ യുഎസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാലാണെന്നും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലേക്കുള്ള പാസഞ്ചര്‍ ട്രാഫിക്കിലെ വളര്‍ച്ചയില്‍ ഈ വര്‍ഷം കുറവുണ്ടായി. അതുകൂടാതെ യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ ഏപ്രിലില്‍ 1.2 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. 2010ന് ശേഷം ഇതിലുണ്ടാകുന്ന രണ്ടാമത്തെ ഇടിവാണിത്. എന്നാല്‍ യൂറോപ്പിലേക്കുള്ള റൂട്ടുകളിലെ പ്രകടനം ശക്തമായി തുടരുകയാണെന്നും ഐഎടിഎ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം നടപ്പാക്കിയ യാത്രാ വിലക്കുകളും വിമാനകമ്പനികളുടെ പ്രവര്‍ത്തനെ ബാധിച്ചെന്നു അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ തുടങ്ങിയ വിമാനകമ്പനികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയത് ഇവയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ വിമാനകമ്പനികളുടെ ശേഷി മേയില്‍ 5.7 ശതമാനമായി വര്‍ധിച്ചെങ്കിലും ലോഡ് ഫാക്റ്റര്‍ 1.3 ശതമാനം താഴ്ന്ന് 69.8 ശതമാനത്തില്‍ എത്തിയെന്നും ഐഎടിഎയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ആഗോളതലത്തിലെ യാത്രക്കാരുടെ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തേക്കാള്‍ 7.7 ശതമാനത്തിന്റ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഏപ്രിലില്‍ രേഖപ്പെടുത്തിയ 10.9 ശതമാനത്തേക്കാള്‍ കുറവാണ് ഇത്. ശേഷിയില്‍ 6.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ലോഡ് ഫാക്റ്റര്‍ 1.2 ശതമാനം ഉയര്‍ന്ന് 80.1 ശതമാനത്തില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 6 ശതമാനത്തിന്റെ ഇടിവ് മേയിലെ വിമാന നിരക്കില്‍ ഉണ്ടായിട്ടുണ്ടെന്നും ഐഎടിഎ വ്യക്തമാക്കി. പാസഞ്ചര്‍ ഡിമാന്‍ഡ് ശക്തമാണെന്നും വരുന്ന മാസങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഐഎടിഎസ്സിന്റെ ഡയറക്റ്റര്‍ ജനറല്‍ അലക്‌സാണ്ടര്‍ ഡി ജൂനിയാക് പറഞ്ഞു

Comments

comments

Categories: Arabia, Slider