ഡാര്‍വിനിലെ ഓഹരികള്‍ ഇത്തിഹാദ് വിറ്റു

ഡാര്‍വിനിലെ ഓഹരികള്‍ ഇത്തിഹാദ് വിറ്റു

സ്വിസ് വിമാനകമ്പനിയായ ഡാര്‍വിന്‍ എയര്‍ലൈന്‍സില്‍ 33.3 ശതമാനം ഓഹരികളാണ് ഇത്തിഹാദിന് ഉണ്ടായിരുന്നത്

അബുദാബി: സ്വിസ് വിമാനകമ്പനിയായ ഡാര്‍വിന്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വിറ്റു. സ്ലൊവേനിയന്‍ ദേശിയ വിമാനകമ്പനിയായ എഡ്രിയ എയര്‍വേയ്‌സിനാണ് ഇത്തിഹാദും വിമാനകമ്പനിയുടെ മറ്റ് നിക്ഷേപകരും ഓഹരികള്‍ വിറ്റതെന്ന് ഡാര്‍വിന്‍ എയര്‍ലൈന്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ ഓഹരിയുടെ വില്‍പ്പന വില വ്യക്തമാക്കിയിട്ടില്ല.

2014 ല്‍ വിമാനകമ്പനിയുടെ 33.3 ശതമാനം ഓഹരികള്‍ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനി ഏറ്റെടുത്തതു മുതല്‍ ഇത്തിഹാദ് റീജണല്‍ എന്ന പേരിലാണ് ഡാര്‍വിന്‍ പ്രവര്‍ത്തനം നടത്തുന്നത്.

പുതിയ കരാര്‍ അനുസരിച്ച് ഔദ്യോഗിക നാമമായ ഡാര്‍വിന്‍ എയര്‍ലൈന്‍സ് എസ്എ എന്ന പേരില്‍ എയര്‍ ഓപ്പറേറ്റര്‍മാരുടെ അനുവാദത്തോടെ വിമാനകമ്പനിക്ക് പ്രവര്‍ത്തനം തുടരാനാകും. എന്നാല്‍ വിമാനകമ്പനിയുടെ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡ് ഇത്തിഹാദ് റീജണല്‍ എന്നതില്‍ നിന്ന് എഡ്രിയ എയര്‍വേയ്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാക്കി മാറ്റും.

നിലവില്‍ കമ്പനിക്കുള്ള നിക്ഷേപങ്ങളെ അവലോകനം നടത്തിയതിന്റെ ഫലമായിട്ടാണ് ഡാര്‍വിനിലെ ചെറിയഭാഗം ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും മറ്റുള്ള പങ്കാളികളിലേക്ക് ശ്രദ്ധചെലുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് ഓഫീസര്‍ കെവിന്‍ നൈറ്റ് പറഞ്ഞു.

Comments

comments

Categories: Arabia, Slider