ദുബായിലെ റിബ്ബണ്‍ ഓഫ് ലൈറ്റിന്റെ നിര്‍മാണം പകുതി പിന്നിട്ടു

ദുബായിലെ റിബ്ബണ്‍ ഓഫ് ലൈറ്റിന്റെ നിര്‍മാണം പകുതി പിന്നിട്ടു

സിലിക്കണ്‍ ഓയാസിസിലാണ് 230 മില്യണ്‍ ദിര്‍ഹത്തിന്റെ റസിഡന്‍ഷ്യല്‍ പ്രൊജക്റ്റ് ഒരുങ്ങുന്നത്

ദുബായ്: ദുബായിലെ സിലിക്കണ്‍ ഒയാസിസില്‍ ഒരുങ്ങുന്ന 230 മില്യണ്‍ ദിര്‍ഹത്തിന്റെ റസിഡന്‍ഷ്യല്‍ പ്രൊജക്റ്റിന്റെ നിര്‍മാണം 50 ശതമാനത്തിലധികം പൂര്‍ത്തിയായതായി. രണ്ട് ടവറിലുള്ള റിബ്ബണ്‍ ഓഫ് ലൈറ്റിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അബ്ദുള്‍ റഹിം ആര്‍ക്കിടെക്ചര്‍ കണ്‍സല്‍ട്ടന്റാണ് (അറാകോ).

128083 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അറാകോ പത്രക്കുറിപ്പിലൂടെ പറഞ്ഞു. വലിപ്പം കുറഞ്ഞ ടവറില്‍ 238 സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് ലിഫ്റ്റുകളും ലോബിയുമാണുള്ളത്. വലിയ ടവറില്‍ ഒരു കിടപ്പുമുറിയുള്ള 240 അപ്പാര്‍ട്ട്‌മെന്റുകളും രണ്ട് കിടപ്പുമുറിയുള്ള 16 അപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് കിടപ്പുമുറികളുള്ള 14 അപ്പാര്‍ട്ടുമെന്റുകളുമാണ് ഉള്ളത്.

ഏറ്റവും മുകളിലെത്ത നിലയില്‍ 30 പെന്റ്ഹൗസ് യൂണിറ്റുകളാണ് ഒരുക്കുന്നുണ്ട്. ഈ കെട്ടിടത്തില്‍ ആറ് ലിഫ്റ്റുകളും രണ്ട് ലോബികളുമാണുള്ളത്. രണ്ട് ടവറുകളിലുമായി 16 ഡ്യൂലക്‌സ് അപ്പാര്‍ട്ട്‌മെന്റുകളും ഉണ്ടാകും.

രണ്ട് ടവറുകളിലേയും താഴത്തെ നിലയില്‍ വാടകയ്ക്ക് നല്‍കാവുന്ന വലിയ ഏഴ് റീട്ടെയ്ല്‍ യൂണിറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ വലിയ രണ്ട് നീന്തല്‍ കുളങ്ങളും കുട്ടികള്‍ക്കായി പ്രത്യേക നീന്തല്‍ കുളവും ജിംനേഷ്യവും ഉള്‍പ്പടെ നിരവധി സൗകര്യങ്ങളും റിബ്ബണ്‍ ഓഫ് ലൈറ്റ്‌സില്‍ ഉണ്ടാകും. 708 പാര്‍ക്കിംഗ് സ്‌പേയ്‌സും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസൈനിന്റേയും പ്രവര്‍ത്തനത്തിന്റേയും കാര്യത്തില്‍ സിലിക്കണ്‍ ഒയാസീസിലെ പ്രധാന ആകര്‍ഷണമാകും പദ്ധതിയെന്നും മികച്ച രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതില്‍ സന്തോഷമുണ്ടെന്നും അറാകോ ജനറല്‍ മാനേജര്‍ റഹിം ബെന്‍സമാം ലാരി പറഞ്ഞു. മേഖലയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതാകും പദ്ധതിയെന്നും വിദേശ മാര്‍ക്കറ്റുകളിലെ ശ്രദ്ധ പിടിച്ചുപറ്റാന്‍ റിബ്ബണ്‍ ഓഫ് ലൈറ്റിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia