കൊച്ചിന്‍ സ്മാര്‍ട്‌സിറ്റി ലയണ്‍സ് ക്ലബ്ബ്: ഡോ. ടോമി പുത്തനങ്ങാടി സ്ഥാനമേറ്റു

കൊച്ചിന്‍ സ്മാര്‍ട്‌സിറ്റി ലയണ്‍സ് ക്ലബ്ബ്: ഡോ. ടോമി പുത്തനങ്ങാടി സ്ഥാനമേറ്റു

കൊച്ചി: കൊച്ചിന്‍ സ്മാര്‍ട് സിറ്റി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായി ഡോ. ടോമി പുത്തനങ്ങാടിയും സെക്രട്ടറിയായി എന്‍ജീനിയര്‍ ഗോപിനാഥും, ട്രഷററായി അബൂബേക്കറും ചുമതലയേറ്റു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ലയണ്‍സിന്റെ പ്രവര്‍ത്തങ്ങളില്‍ വേറിട്ട ചിന്താഗതികളിലൂടെ നൂതന രീതികള്‍ അവലംബിച്ച് ജനങ്ങള്‍ക്കും നാടിനും രാജ്യത്തിനും ദീര്‍ഘകാലം ഉപകാരപ്രദമാകുന്ന പ്രവര്‍ത്തന ശൈലികള്‍ കൈകൊള്ളുമെന്നു പ്രസിഡന്റ് ഡോ. ടോമി പുത്തനങ്ങാടി വ്യക്തമാക്കി.

ലയണ്‍സ് ക്ലബ് സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ പുതിയ അംഗന്‍വാടി ഞാറയ്ക്കല്‍ ദേശത്ത് തുടങ്ങുന്നതിന് ആവശ്യമായ മൂന്നു സെന്റ് സ്ഥലവും മദര്‍ തേരെസയ്ക്കു സമാനമായ പ്രവര്‍ത്തനം നടത്തിയ സര്‍വോദയം കുര്യന്റെ പേരില്‍ ഞാറയ്ക്കലില്‍ ഒരു സ്മാരകം പണിയാനും അതിനോടു ചേര്‍ന്ന് ഒരു വായനശാല സ്ഥാപിക്കാന്‍ ഒരു സെന്റ് സ്ഥലവും ടോമി പുത്തനങ്ങാടി വിട്ടുകൊടുത്തു.

ലയണ്‍സ് ക്ലബ് കൊച്ചിന്‍ സ്മാര്‍ട് സിറ്റിയും ലയണ്‍സ് ക്ലബ് ഞാറയ്ക്കലും ചേര്‍ന്ന് ഈ സംരംഭം സഫലീക്കരിക്കും. ഏതാണ്ട് 25 ലക്ഷത്തോളം രൂപ വില മതിക്കുന്ന സ്ഥലമാണു ഡോ. ടോമി നാടിനായി നല്‍കിയത്. ഡിസ്ട്രിക്റ്റ് മുന്‍ ഗവര്‍ണര്‍മാരായ രാമചന്ദ്ര വാര്യര്‍, ഡോ. തോമസ് ഫിലിപ്പ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി ജയേഷ്, ഞാറയ്ക്കല്‍ ക്ലബ് പ്രസിഡന്റ് ഔസേപ്പ് മാമ്പിള്ളി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

Comments

comments

Categories: More