വോള്‍വോയുടെ പുതിയ വി90 ക്രോസ് കണ്‍ട്രി വിപണിയില്‍

വോള്‍വോയുടെ പുതിയ വി90 ക്രോസ് കണ്‍ട്രി വിപണിയില്‍

കൊച്ചി : ആഡംബര സൗകര്യങ്ങള്‍  നിറച്ച സെഡാന്റേയും സാഹസിക യാത്രയ്ക്ക് പാകത്തിലുള്ള എസ്‌യുവിയുടേയും ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഏറ്റവും പുതിയ വി90 ക്രോസ് കണ്‍ട്രി വോള്‍വോ കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. ഇന്ത്യന്‍ റോഡുകളുടെ സ്ഥിതി മുന്നില്‍കണ്ട് രൂപകല്‍പ്പനചെയ്യപ്പെട്ട പുതിയ വി90 ക്രോസ് കണ്‍ട്രി മുഖ്യമായും വാരാന്ത്യങ്ങളില്‍ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാനിഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ടോം വോണ്‍ ബോണ്‍സ്‌ഡ്രോഫ് പറഞ്ഞു. 60 ലക്ഷം രൂപയാണ് പുതിയ വോള്‍വോ വി90യുടെ എക്‌സ്-ഷോറൂം വില.

റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനം പുതിയ വോള്‍വോ വി90 ക്രോസ് കണ്‍ട്രിയുടെ എടുത്തുപറയത്തക്ക സവിശേഷതയാണ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പിങ്-എയ്ഡ്, കാല്‍നട യാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, മറ്റ് വാഹനങ്ങള്‍, വന്യജീവികള്‍ എന്നിവയുടെ സാന്നിധ്യം അറിയിക്കുന്നതിനുള്ള ഓട്ടോ-ബ്രേക്കിങ്ങോടുകൂടിയ കൊളിഷന്‍  വാണിംഗ്, ക്രോസ് ട്രാഫിക് അലര്‍ട്ടോടുകൂടിയുള്ള ബ്ലൈന്റ്-സ്‌പോട് ഡിറ്റക്ഷന്‍, റിയര്‍ കൊളിഷന്‍ വാണിംഗ്, പാര്‍ക് പൈലറ്റ് അസിസ്റ്റ് എന്നിവയാണ് റഡാന്‍ അധിഷ്ഠിത സുരക്ഷാ ക്രമീകരണങ്ങളിലുള്‍പ്പെടുന്നത്.അതിശക്തമായ സേഫ്റ്റി കേജ്, സീറ്റ്-ബെല്‍റ്റ് പ്രിട്ടന്‍ഷനറുകള്‍, റണ്‍ ഓഫ്-റോഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍, വിപ്‌ലാഷ് പ്രൊട്ടക്ഷന്‍ എന്നിവയാണ് ഇതര സുരക്ഷാ ക്രമീകരണങ്ങള്‍.

19 സ്പീക്കറുകളോടുകൂടിയ ബോവേഴ്‌സ് ആന്റ് വില്‍ക്കിന്‍സ് സറൗണ്ട് സൗണ്ട് സിസ്റ്റം, പിന്‍ ചക്രങ്ങളില്‍ എയര്‍ സസ്പന്‍ഷന്‍, 4 സോണ്‍ ക്രൈമറ്റ് കണ്‍ട്രോള്‍, റെയില്‍  സെന്‍സര്‍ 210 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ്, വോള്‍വോയുടെ കണ്ടുപിടുത്തമായ പവര്‍പള്‍സ് സാങ്കേതികവിദ്യയോടു കൂടിയുള്ള ശക്തമായ ഡീസല്‍ എന്‍ജിന്‍, 480 എന്‍എം ടോര്‍ക്കില്‍ 235 എച്ച്പി കരുത്ത്, എക്കോ കംഫര്‍ട്, ഡൈനാമിക്, ഓഫ്-റോഡ് എന്നിങ്ങനെ നാല് തരം ഡ്രൈവ് മോഡുകള്‍ തുടങ്ങിയവ പുതിയ വോള്‍വോ വി90 ക്രോസ് കണ്‍ട്രിയിലെ ആഡംബര സൗകര്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

Comments

comments

Categories: Auto