അവീനോ ഉല്‍പ്പന്നങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

 അവീനോ ഉല്‍പ്പന്നങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: ശിശുക്കളുടെ ചര്‍മ്മ സംരക്ഷണ രംഗത്ത് 120 വര്‍ഷത്തിലേറെയായി നേതൃത്വം നല്‍കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവീനോ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലവതരിപ്പിച്ചു. അവീനോ ബേബി ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ പ്രീമിയം ബേബി കെയര്‍ മേഖലയിലേക്കുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പ്രവേശനത്തിനു തുടക്കമാകും. ആറു വിഭാഗങ്ങളിലായി 22 വിപണികളില്‍ ഇപ്പോഴിത് ആഗോള തലത്തില്‍ വില്‍ക്കപ്പെടുന്നുണ്ട്.  130 കോടി രൂപ വിററുവരവുള്ള പ്രീമിയം ബേബി കെയര്‍ വിപണിയില്‍ മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെയാണിത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവതരിപ്പിക്കുന്നത്.

പ്രതിവര്‍ഷം 25 ശതമാനം വളര്‍ച്ചയും ഈ രംഗത്ത് പ്രതീക്ഷിക്കുന്നുണ്ട്. നൈസര്‍ഗിക ചേരുവകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ അമേരിക്കയിലെ ശിശുരോഗ വിദഗ്ധരുടെ വിശ്വാസം നേടിയ ഒന്നാമത്തെ ബ്രാന്‍ഡാണ് അവീനോ.

കുട്ടികളുടെ ചര്‍മ സംരക്ഷണത്തിനായുള്ള വൈവിധ്യമാര്‍ന്ന ശ്രേണിയാണ് അവീനോ അവതരിപ്പിക്കുന്നത്.  യഥാര്‍ത്ഥ ചര്‍മ സംരക്ഷണ നേട്ടങ്ങള്‍ നല്‍കുന്ന ശിശു സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തേടുന്ന അമ്മമാരുടെ ഒരു നിര വളര്‍ന്നു വരുന്നതായി ശിശു സംരക്ഷണ രംഗത്തെ വിദഗ്ധര്‍ എന്ന നിലയില്‍ തങ്ങള്‍ക്കു മനസിലാക്കാനാവുന്നുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബേബി ഫ്രാഞ്ചൈസി വിഭാഗം ജനറല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപാളി അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

അവീനോ ബേബി നൈസര്‍ഗികതയുടേയും ശാസ്ത്രത്തിന്റേയും സംയുക്തമായ നേട്ടങ്ങളാണു പ്രദാനം ചെയ്യുന്നതെന്നും ദീപാളി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഡെയ്‌ലി മോയ്സ്റ്ററൈസിംഗ്, സൂത്തിംഗ് റിലീഫ് മോയ്സ്റ്ററൈസിംഗ്, ബേബി ക്ലെന്‍സിങ് തെറാപ്പി എന്നീ മൂന്നു ശ്രേണികളിലാണ് അവീനോ ബേബി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്. 236 മില്ലീ ലിറ്റര്‍ മുതല്‍ 354 മില്ലീ ലിറ്റര്‍ വരെയുള്ള പാക്കുകള്‍ 799 രൂപ മുതല്‍ 999 രൂപ വരെയുള്ള വിലയിലാണു ലഭ്യമാക്കുക.

Comments

comments

Categories: Business & Economy