ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് പ്രതിദിനം 1041 വിമാനങ്ങള്‍

ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് പ്രതിദിനം 1041 വിമാനങ്ങള്‍

അല്‍ മക്തൗം അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ മാസം 2665 മൂവ്‌മെന്റുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ദുബായ്: ജൂണില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 31,243 വിമാനങ്ങള്‍ കടന്നു പോയെന്ന് ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വീസ് (ഡിഎഎന്‍എസ്) പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിലേക്ക് 15,491 വിമാനങ്ങള്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് 15,515 വിമാനങ്ങളാണ് പുറപ്പെട്ടത്. ജൂണ്‍ മാസത്തില്‍ 237 ഹെലികോപ്റ്റര്‍ സഞ്ചാരം ഉള്‍പ്പടെ ശരാശരി 1,041 സര്‍വീസുകളാണ് പ്രതിദിനം നടത്തിയത്.

ദുബായുടേയും വടക്കന്‍ മേഖലയുടേയും എയര്‍സ്‌പേയ്‌സിലൂടെ കഴിഞ്ഞ മാസം റെക്കോഡ് സര്‍വീസാണ് നടന്നത്. 41,589 യാത്രകള്‍ ഇതിലൂടെ നടന്നെന്നാണ് കണക്കാക്കുന്നത്. അല്‍ മക്തൗം അന്താരാഷ്ട്ര വിമാനത്താവളം 2665 മൂവ്‌മെന്റുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതില്‍ 921 എണ്ണം വിമാനത്താവളത്തിലേക്ക് എത്തിയപ്പോള്‍ 933 വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയര്‍ന്നു. ശരാശരി 73 സര്‍വീസുകളാണ് പ്രതിദിനം വിമാനത്താവളത്തിലുണ്ടായത്. 323 ഹെലികോപ്റ്ററുകളും ഇതിലൂടെ സര്‍വീസ് നടത്തി. 2016 ല്‍ ഇതേ കാലഘട്ടത്തിലുണ്ടായതിനേക്കാള്‍ 14.1 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Comments

comments

Categories: Arabia