ധീരതയുടെ പേരാണ് ഉധം

ധീരതയുടെ പേരാണ് ഉധം

സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാല്‍ രണ്ടു തരത്തിലെ പ്രക്ഷോഭ ശൈലികളെ ദര്‍ശിക്കാം. ഗാന്ധിജിയുടെ നേതൃത്വത്തിലെ അക്രമരഹിത സമരവും ഭഗത് സിംഗിനെപ്പോലുള്ള ധീര യുവാക്കളുടെ സംഘം നടത്തിയ മരണത്തെ ഭയക്കാത്ത സായുധ പോരാട്ടവും. ഗാന്ധിജിയുടെ സമരരീതി ആത്യന്തികമായി വിജയിച്ചപ്പോള്‍ സായുധ സമര ശൈലി ലക്ഷ്യപ്രാപ്തിയിലെത്തിയില്ല.

എങ്കിലും ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും രാജ് ഗുരുവും സുഖ്‌ദേവുമൊക്കെ ഇന്നും ജ്വലിക്കുന്ന ഓര്‍മകളായി നിലകൊള്ളുന്നു. അവരില്‍ ഉധം സിംഗും ഉള്‍പ്പെടും. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഡ്വയറിനെ വധിച്ചത് ഉധം സിംഗാണ്.

1899ല്‍ പഞ്ചാബിലെ സനത്തിലായിരുന്നു ഉധം സിംഗിന്റെ ജനനം. ഷേര്‍ സിംഗ് എന്നായിരുന്നു ആദ്യ പേര്. മതേതരത്വത്തെ സൂചിപ്പിക്കുന്ന രാം മൊഹമ്മദ് സിംഗ് ആസാദ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. 1940 മാര്‍ച്ചിലാണ് പഞ്ചാബിലെ ലഫ്റ്റനന്റ് ഗവര്‍ണറായ ഡ്വയറിനെ ഉധം സിംഗ് വധിച്ചത്. ഡ്വയറിനെ കൊന്നതിന്റെ പേരില്‍ അദ്ദേഹത്തിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ചു. 1940 ജൂലൈ 31ന് 40ാം വയസില്‍ ഉധം സിംഗിനെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നു. ഉധം സിംഗിന്റെ ചിതാഭസ്മം ഇപ്പോഴും ജാലിയന്‍വാലാബാഗില്‍ സൂക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Slider, World
Tags: Udham singh

Related Articles