ഷഓമിയുമായി കരാറിലെത്തിയ റീട്ടെയ്‌ലര്‍മാര്‍ക്ക് സാംസംഗ് വിതരണം നിര്‍ത്തി

ഷഓമിയുമായി കരാറിലെത്തിയ റീട്ടെയ്‌ലര്‍മാര്‍ക്ക് സാംസംഗ് വിതരണം നിര്‍ത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍വിപണിയില്‍ മുന്നേറാന്‍ കടുത്ത മത്സരവുമായി സാംസംഗും ഷഒാമിയും. ചൈനീസ് ബ്രാന്‍ഡായ ഷഓമിയുമായി കരാറിലേര്‍പ്പെട്ട 200 റീട്ടെയ്‌ലര്‍മാര്‍ക്ക് തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകള്‍ വിതരണം ചെയ്യുന്നത് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗ് നിര്‍ത്തി വച്ചു. ഈ റീട്ടെയ്‌ലര്‍മാരുടെ മൊത്തത്തിലുള്ള ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ പകുതിയിലധികവും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളാക്കാനാണ് ഷഓമി നീക്കം നടത്തുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരത്തില്‍ തങ്ങള്‍ക്കൊപ്പം ശക്തമായി നിന്നതിന് ഷഓമി കച്ചവടക്കാകര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഷഓമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായ മനു ജയ്‌നാണ് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ നന്ദി പ്രകടിപ്പിച്ചത്. ഏതെങ്കിലും ബ്രാന്‍ഡ് സ്റ്റോക്കോ പിന്തുണയോ നിര്‍ത്തിയാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സ്റ്റോക്ക് തങ്ങള്‍ നല്‍കുമെന്നുമാണ് ഷഓമിയുടെ നിലപാട്.

തങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വസ്തവുമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡെന്ന് സാംസംഗ് ഇന്ത്യയുടെ വക്താവ് പ്രതികരിച്ചു. ‘ഞങ്ങള്‍ രാജ്യത്തെമ്പാടും റീട്ടെയ്ല്‍ പങ്കാളികളുടെ വിശാലമായ ശൃംഖല നിര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച റീട്ടെയ്ല്‍ അനുഭവം നല്‍കാന്‍ ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും’ സാംസംഗ് വക്താവ് വ്യക്തമാക്കി.

ഷഓമിയുടെ റീട്ടെയ്ല്‍ പങ്കാളിത്ത പദ്ധതിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് റീട്ടെയ്‌ലര്‍മാരോട് സാംസംഗ് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. നിലവില്‍ ചൈനീസ് കമ്പനികളായ ഓപ്പോയും വിവോയും സൃഷ്ടിക്കുന്ന മത്സരം കണക്കിലെടുക്കുമ്പോള്‍ ഷഓമിയ്ക്ക് ഇടം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈനയില്‍ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സാംസംഗ് എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചതെന്നാണ് സാംസംഗിന്റെ വിതരണ ശൃംഖലയില്‍ നിന്നു പുറത്തായ റീട്ടെയ്‌ലര്‍മാര്‍ പറയുന്നത്.

ഓണ്‍ലൈന്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന ഷഓമി വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയിലും ചൈനയിലും ഓഫ്‌ലൈന്‍ വിപണിയിലേക്കും വ്യാപിക്കാനൊരുങ്ങുകയാണ്. വലിയ സ്റ്റോറുകളില്‍ നേരിട്ടുള്ള വിതരണം വിതരണം ഷഓമി ആരംഭിച്ചിട്ടുണ്ട്. 1000ലധികം മുന്‍നിര റീട്ടെയ്‌ലര്‍മാരുമായി കരാര്‍ ഒപ്പിടാന്‍ ഷഓമി ശ്രമം നടത്തുന്നുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles