വാടക നിരക്കിലെ ഇടിവ് രണ്ടാം പാദത്തിലും തുടരുന്നു

വാടക നിരക്കിലെ ഇടിവ് രണ്ടാം പാദത്തിലും തുടരുന്നു

ആദ്യത്തെ പാദത്തേക്കാള്‍ നാല് ശതമാനത്തിന്റെ ഇടിവാണ് രണ്ടാം പാദത്തിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍ ഉണ്ടായത്

അബുദാബി: അബുദാബിയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍ 2017 ന്റെ രണ്ടാം പാദത്തിലും ഇടിവ് തുടരുന്നു. ഈ വര്‍ഷത്തിലെ ഇനി വരുന്ന പാദങ്ങളിലും പ്രതിസന്ധി തുടരുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അസ്‌ടെകോയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം പാദത്തില്‍ ഏകദേശം 600 അപ്പാര്‍ട്ട്‌മെന്റുകളാണ് കൈമാറിയത്. അടുത്ത ആറുമാസംകൊണ്ട് 2000 അധിക യൂണിറ്റുകള്‍ മാര്‍ക്കറ്റിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിലയില്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവരാന്‍ കാരണമാകുമെന്നും അസ്‌ടെകോയുടെ മാനേജി്ംഗ് ഡയറക്റ്റര്‍ ജോണ്‍ സ്റ്റീവെന്‍സ് പറഞ്ഞു. അബുദാബി റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലെ പ്രതിസന്ധിയുള്ള വര്‍ഷമായി 2017 തുടരുമെന്നും അദ്ദേഹം.

മുന്‍പത്തെ പാദത്തേക്കാള്‍ നാല് ശതമാനത്തിന്റെ ഇടിവാണ് രണ്ടാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക നിരക്കില്‍ ഉണ്ടായതെന്നാണ് അസ്‌ടെകോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ഭാടമായ പ്രോപ്പര്‍ട്ടികളിലും സാധാരണ പ്രോപ്പര്‍ട്ടികളില്‍ മൂന്ന് ശതമാനം ഇടിവും ഇടത്തരം മാര്‍ക്കറ്റ് പ്രോപ്പര്‍ട്ടികളില്‍ അഞ്ച് ശതമാനത്തിനും കുറവുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

അതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വില്‍പ്പന മൂല്യത്തില്‍ കഴിഞ്ഞ പാദത്തേക്കാള്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായി. ഉപഭോക്താക്കള്‍ക്ക് മികച്ച വില നല്‍കാന്‍ ഉടമകള്‍ തയാറാകുന്നതിനാല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പനയില്‍ ഈ വര്‍ഷം ആരംഭം മുതല്‍ മികച്ച മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും അസ്‌ടെകോ വിലയിരുത്തി.

മാമഷാ അല്‍ സാധിയത്, ദ ബ്രിഡ്ജസ് ഓണ്‍ റീം ഐലന്‍ഡ് തുടങ്ങിയ പ്രമുഖ പ്രദേശങ്ങളിലെ ഓഫ് പ്ലാന്‍ പദ്ധതികള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സപ്ലൈ വര്‍ധിക്കുന്നതിനാല്‍ കുറഞ്ഞ വാടക നിരക്ക് വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയാണ്.

Comments

comments

Categories: Arabia