വിദ്യാഭ്യാസ സേവനദാതാവായി ഒന്നര പതിറ്റാണ്ട് പിന്നിടുന്ന എജുവേള്‍ഡ്

വിദ്യാഭ്യാസ സേവനദാതാവായി ഒന്നര പതിറ്റാണ്ട് പിന്നിടുന്ന എജുവേള്‍ഡ്

പ്രവര്‍ത്തനം ആരംഭിച്ച് 16 വര്‍ഷങ്ങള്‍ പിന്നിട്ട സ്ഥാപനം ഇന്ന് ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സേവനദാതാക്കളില്‍ മുന്‍നിരക്കാരാണ്. 1500-ഓളം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25000 ത്തോളം വരുന്ന സംതൃപ്തരായ ഉപഭോക്താക്കളും ഇന്ന് എജുവേള്‍ഡിന്റെ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പരമ്പരാഗത ബിസിനസ് ഉപേക്ഷിച്ചു പുതിയ പാത കണ്ടെത്തുകയും അവിടെ ബിസിനസ് വിജയിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ലബീബ്. ഫാര്‍മസി ബിസിനസില്‍ പരമ്പരാഗതമായി ഏര്‍പ്പെട്ടിരുന്ന കുടുംബമാണ് ലബീബിന്റേത്. തൃശൂരിലെ കുന്നംകുളത്തുനിന്നും മംഗലാപുരത്ത് ബിഫാം പഠിക്കാനെത്തിയപ്പോള്‍ ലബീബിന്റെ മനസ് നിറയെ ഫാര്‍മസി രംഗത്ത് ശോഭനമായൊരു കരിയര്‍ രൂപപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചിന്തയായിരുന്നു. പഠന കാലഘട്ടത്തില്‍ നാട്ടില്‍ നിന്നും മംഗലാപുരത്ത് ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കു അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാന്‍ ലബീബ് സമയം കണ്ടെത്തിയിരുന്നു. കോളേജ് മാനേജ്‌മെന്റുകളുമായുള്ള പരിചയമായിരുന്നു ലബീബിനെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യമെല്ലാം ഒരു സഹായമെന്ന നിലയില്‍ കണക്കാക്കിയിരുന്ന പ്രവര്‍ത്തനം പിന്നീട് പ്രൊഫഷണല്‍ തലത്തിലേക്ക് രൂപപ്പെടുത്താന്‍ ലബീബ് തീരുമാനിച്ചു. എഡ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്റ് മേഖലയില്‍ വിശ്വസ്ത സ്ഥാപനത്തിനു നേതൃത്വം നല്‍കുന്ന തലത്തിലേക്കു വളര്‍ന്ന തീരുമാനമായിരുന്നു അതെന്ന് കാലം തെളിയിച്ചു.

വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് കൈവരിച്ച പുരോഗതി കേരളത്തിന്റെ ഖ്യാതി ആഗോളതലത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. ഈ രംഗത്ത് കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ‘കേരള മോഡല്‍ വികസനം’ എന്ന ആശയം തന്നെ രൂപമെടുത്തിട്ടുമുണ്ട്. പക്ഷേ വിദ്യാഭ്യാസ രംഗത്തെ നേട്ടം അവകാശപ്പെടുമ്പോഴും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്തിനു സാധിക്കുന്നില്ലെന്ന യാഥാര്‍ഥ്യം ഇന്നും അവശേഷിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെയോ, വിദേശരാജ്യങ്ങളെയോ ആശ്രയിക്കുന്നതു സര്‍വ സാധാരണമായിരിക്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യ സമയങ്ങളില്‍ പരീക്ഷകള്‍ നടക്കുന്നതും, പരീക്ഷാഫലങ്ങള്‍ പുറപ്പെടുവിക്കുന്നതും പുറം നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നേട്ടം തന്നെയാണ്. ഇതിനു പുറമേ പുറം നാടുകളിലെ വിദ്യാഭ്യാസത്തിലൂടെ കഴിവുകളെ വികസിപ്പിച്ചെടുക്കാനും, ഭാഷാനൈപുണ്യം നേടാനും വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കുന്നുമുണ്ട്.

ഉന്നതവിദ്യാഭ്യാസത്തിനായി അയല്‍സംസ്ഥാനങ്ങളെയും, വിദേശരാജ്യങ്ങളെയും ആശ്രയിക്കുന്നവര്‍ക്ക് ഉത്തമസുഹൃത്തും വഴികാട്ടിയുമാണ് എജുവേള്‍ഡ്. പുറം നാടുകളില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം സാധ്യമാക്കുന്ന നിരവധി കണ്‍സല്‍ട്ടന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന വിദ്യാഭ്യാസ സേവനദാതാവാണ് എജുവേള്‍ഡ്. മാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജുവേള്‍ഡിനു മാംഗളൂരും, കേരളത്തിലുമായി 20-ഓളം ശാഖകളുണ്ട്. വിജ്ഞാനത്തിന്റെയും, വിജയത്തിന്റെയും പാതയിലൂടെ വിദ്യാര്‍ത്ഥികളെ നയിക്കുക എന്ന കാഴ്ചപ്പാടോടെയാണ് എജുവേള്‍ഡ് ആരംഭിച്ചത്. 2001-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം നിസ്തുലമായ സേവനത്തിലൂടെ ഈ മേഖലയില്‍ എജുവേള്‍ഡിനെ മുന്‍നിര സ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ എം കെ ലബീബ്.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയായ ലബീബ്, പാരമ്പര്യമായി ഫാര്‍മസി ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബത്തിലെ അംഗമായിരുന്നു. പൊന്നാനിയിലുള്ള എംഇഎസ് കോളേജില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം കുടുംബ ബിസിനസിലേക്കു ചുവടുവയ്ക്കാനായിരുന്നു തീരുമാനം. കുടുംബപരമായി ഫാര്‍മസി ബിസിനസ്സായിരുന്നതിനാല്‍ ഡിഫാം കോഴ്‌സ് പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നു 1998-ല്‍ മംഗലാപുരത്ത് ഡി ഫാം (ഡിപ്ലോമ ഇന്‍ ഫാര്‍മസി) കോഴ്‌സിനു ചേര്‍ന്നു. ഡി ഫാം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടിലെത്തി ഒരു വര്‍ഷം കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടതിനു ശേഷം തുടര്‍ പഠനത്തിനായി ഇദ്ദേഹം വീണ്ടും മംഗലാപുരത്ത് എത്തി ബി ഫാം കോഴ്‌സിനു ചേര്‍ന്നു. ബി ഫാം പഠന കാലയളവില്‍ തികച്ചും യാദൃശ്ചികമായിട്ടാണ് ലബീബിന്റെയുള്ളില്‍ പാരമ്പര്യ ബിസിനസ് വിട്ട് പുതിയ ബിസിനസ് ആരംഭിച്ചാലോ എന്ന ചിന്ത രൂപപ്പെട്ടത്. നാട്ടില്‍ നിന്നും മംഗലാപുരത്ത് ഉന്നതവിദ്യാഭ്യാസത്തിന് എത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വിവിധ കോളേജുകളില്‍ ലബീബ് അഡ്മിഷന്‍ തരപ്പെടുത്തി കൊടുത്തിരുന്നു. കോളേജ് മാനേജ്‌മെന്റുമായി പുലര്‍ത്തിയിരുന്ന സൗഹൃദമാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡമിഷന്‍ തരപ്പെടുത്തി കൊടുക്കാന്‍ ലബീബിനെ സഹായിച്ചത്. ഈയൊരു അനുഭവമാണു പാരമ്പര്യ ബിസിനസ് വിട്ട് പുതിയ ബിസിനസ് തുടങ്ങണമെന്ന ചിന്തയിലേക്ക് ലബീബിനെ നയിച്ചത്. ഈ സേവനം എന്തുകൊണ്ട് പ്രൊഫഷണല്‍ രീതിയില്‍ തുടര്‍ന്നു കൂടാ എന്ന ചിന്ത ലബീബിനെ പുതിയ ബിസിനസ് രംഗത്തു ചുവടുവയ്ക്കാന്‍ പ്രേരിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലെത്തിപ്പെടുന്ന കുട്ടികളുടെ സുരക്ഷിതത്വത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ട് എജുവേള്‍ഡ്. ഇതില്‍ എടുത്തുപറയേണ്ട കാര്യം എന്തെന്നാല്‍ പല സര്‍വകലാശാലകളുടെയും ക്യാംപസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇവിടെയിരുന്നു വീക്ഷിക്കാന്‍ എജുവേള്‍ഡ് സൗകര്യമൊരുക്കിയിട്ടുണ്ട്.

2001-ല്‍ പുതിയ സംരംഭത്തിനു ലബീബ് തുടക്കമിട്ടെങ്കിലും 2002-ലാണ് എജുവേള്‍ഡ് എന്ന നാമത്തോടുകൂടി മംഗലാപുരം ആസ്ഥാനമാക്കി പ്രൊഫഷണല്‍ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ മംഗലാപുരം മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെങ്കില്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ബിസിനസ് സാധ്യതകള്‍ വര്‍ദ്ധിച്ചുവന്നു. ഈ സാഹചര്യത്തിലാണു ബിസിനസ് കൂടതല്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ ഇദ്ദേഹത്തിന്റെ മനസില്‍ ഉദിച്ചുവന്നത്. തുടര്‍ന്നു സ്ഥാപനത്തിന്റെ ആദ്യ ശാഖ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആരംഭിച്ചു. 2010 വരെ ഇന്ത്യയ്ക്കുള്ളില്‍ തന്നെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ തയാറാക്കി കൊടുക്കുന്നതില്‍ മാത്രമായിരുന്നു എജുവേള്‍ഡ് ശ്രദ്ധിച്ചത്. 2010-നു ശേഷം കമ്പനി വിദേശരാജ്യങ്ങളില്‍ അഡ്മിഷന്‍ തയാറാക്കി കൊടുക്കുന്ന സേവനത്തിനു തുടക്കം കുറിച്ചു. എന്നാല്‍ ആദ്യ ഘട്ടം ആശാവഹമായിരുന്നില്ല. വെറും രണ്ടു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിദേശ അഡ്മിഷനു വേണ്ടി എജുവേള്‍ഡിനെ സമീപിച്ചത്.

പ്രവര്‍ത്തനം ആരംഭിച്ച് 16 വര്‍ഷങ്ങള്‍ പിന്നിട്ട സ്ഥാപനം ഇന്ത്യയില്‍ ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന സേവനദാതാക്കളില്‍ മുന്‍നിരക്കാരാണ്. 1500-ഓളം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25,000 ത്തോളം വരുന്ന സംതൃപ്തരായ ഉപഭോക്താക്കളും എജുവേള്‍ഡിന്റെ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ”വിദ്യാര്‍ത്ഥികളുടെ കഴിവുകളും അറിവും മനസിലാക്കി അവരെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുക എന്നതും, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ശരിയായ പാത തെളിച്ചുകൊടുക്കുക എന്നതുമാണ് എജുവേള്‍ഡ് ലക്ഷ്യമിടുന്നതെന്ന്” എജുവേള്‍ഡിന്റെ ചെയര്‍മാന്‍ ലബീബ് പറയുന്നു.

ദക്ഷിണേന്ത്യയ്ക്കു പുറമേ, അമേരിക്ക, കാനഡ, റഷ്യ, ചൈന, യുക്രൈന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാക്കാന്‍ എജുവേള്‍ഡിലൂടെ സാധിക്കും. എജുവേള്‍ഡ് വഴി വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ എല്ലാവിധത്തിലുള്ള സംവിധാനങ്ങളും, സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ടെന്നും ലബീബ് പറഞ്ഞു. വിദേശരാജ്യങ്ങളിലുള്ള സര്‍വകലാശാലകളുമായി കരാറിലേര്‍പ്പെടുന്നതിനു മുന്‍പ് എജുവേള്‍ഡിനെ പ്രതിനിധീകരിച്ചു താനോ അല്ലെങ്കില്‍ എജുവേള്‍ഡിന്റെ ഉന്നത സ്ഥാനം വഹിക്കുന്നവരോ സ്ഥലം സന്ദര്‍ശിച്ച് എല്ലാ കാര്യങ്ങളും ബോദ്ധ്യം വരുത്താറുണ്ടെന്ന് ലബീബ് പറഞ്ഞു.

”വിദ്യാര്‍ത്ഥികളുടെ കഴിവുകളും അറിവും മനസിലാക്കി അവരെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുക എന്നതും, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ശരിയായ പാത തെളിച്ചു കൊടുക്കുക എന്നതുമാണ് ഇന്ന് എജുവേള്‍ഡ് ലക്ഷ്യമിടുന്നത്.”
ലബീബ് എം കെ
ചെയര്‍മാന്‍
എജുവേള്‍ഡ് ഗ്രൂപ്പ്

എജുവേള്‍ഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു വിദേശരാജ്യങ്ങളില്‍ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നവരിലാണ്. എജുവേള്‍ഡ് പ്രവര്‍ത്തനം ആരംഭിച്ച ആദ്യ നാളുകളില്‍ 28 ലക്ഷം രൂപയായിരുന്നു ഒരു വിദ്യാര്‍ത്ഥിക്ക് വിദേശത്ത് എംബിബിഎസ് പഠനത്തിനായി ചെലവിടേണ്ടി വന്നിരുന്നത്. പിന്നീട് ഈ തുകയില്‍ വലിയ രീതിയിലുള്ള വ്യത്യാസങ്ങള്‍ വരികയും ഒരു കോടി എന്ന രീതിയിലേക്ക് തുക ഉയരുകയും ചെയ്തു.

ഇവിടെ ലഭ്യമാകുന്നതിലും മികച്ച വിദ്യാഭ്യാസം ചെലവു കുറഞ്ഞ രീതിയില്‍ വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്നു എന്ന തിരിച്ചറിവാണ് ലബീബിനെ എജുവേള്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിന് പ്രചോദനമായത്. എജുവേള്‍ഡിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ഫിലിപ്പീന്‍സ് ഒഴികെയുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളിലേക്കാണ് എംബിബിഎസ് വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികളെ അയക്കുന്നത്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ ആയതിനാല്‍ യാതൊരുവിധ പ്രശ്‌നങ്ങളും കുട്ടികള്‍ക്കു നേരിടേണ്ടതായി വരുന്നില്ല എന്നും ലബീബ് വ്യക്തമാക്കി.

എജുവേള്‍ഡ് വഴി ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലെത്തിപ്പെടുന്ന കുട്ടികളുടെ സുരക്ഷിതത്വത്തില്‍ കമ്പനി വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ട്. പല സര്‍വകലാശാലകളുടെയും ക്യാംപസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇവിടെയിരുന്നു വീക്ഷിക്കാനും എജുവേള്‍ഡ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തില്‍ എജുവേള്‍ഡ് എത്രമാത്രം ശ്രദ്ധാലുവാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്.

എജുവേള്‍ഡ് വിദേശരാജ്യങ്ങളില്‍ നിന്നും ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്കെത്തിക്കുന്നതിനായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളിലുള്ള സര്‍വകലാശാലകളുമായി ചര്‍ച്ച നടത്തിയതായും ലബീബ് പറയുകയുണ്ടായി. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇതിനു യാതൊരു തരത്തിലുള്ള എതിര്‍പ്പുകളും ഇല്ല എന്നാല്‍ നമ്മുടെ ചില സര്‍വകലാശാലകളാണ് ഇതിന് എതിരായി നില്‍ക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതില്‍ എജുവേള്‍ഡ് വളരെ അധികം ശ്രദ്ധനല്‍കി വരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാടന്‍ ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായിട്ടുള്ള തയാറെടുപ്പിലാണ് ഇവര്‍. ഇതിന്റെ ഭാഗമായി നിലവില്‍ യുക്രൈനില്‍ ഒരു ഹോസ്റ്റല്‍ സ്ഥാപനം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ എംബിഎ വിദ്യാഭ്യാസത്തിനായുള്ള അവസരം ഒരുക്കുന്ന സ്റ്റഡി എംബിഎ എബ്രോഡ് എന്ന പരിപാടിക്കും തുടക്കം കുറിക്കാന്‍ പോകുന്നതായി ലബീബ് പറഞ്ഞു. സേതു ഒന്നുവരൂ..

വിദ്യാഭ്യാസരംഗത്ത് വിവിധ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് ലബീബ് നേതൃത്വം വഹിക്കുന്നത്. എജുവേള്‍ഡിനു പുറമേ എന്‍ഡിടി കോച്ചിംഗ് നല്‍കുന്നതിനായുള്ള ആക്രോ പോയിന്റ്, ഇന്റീരിയര്‍ ഡിസൈനിംഗ് പഠിപ്പിക്കുന്ന ക്യുബാറ്റിക് എന്ന സ്ഥാപനവുമാണ് ലബീബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി ഫോറിന്‍ ഫണ്ട് ട്രാന്‍സ്ഫറിംഗിനും ട്രാവല്‍ ആന്‍ഡ് ടൂറിസത്തിനുമായി ഫോട്രാ എന്ന സ്ഥാപനവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് ലബീബ് പറയുന്നത്.

Comments

comments

Categories: Education, FK Special