550 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് എല്‍ജി ഇലക്ട്രോണിക്‌സ്

550 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് എല്‍ജി ഇലക്ട്രോണിക്‌സ്

കൊച്ചി:ഓണക്കാലത്ത് കേരള വിപണിയില്‍ നിന്ന് 20 ശതമാനത്തിന്റെ വില്‍പ്പന വര്‍ധനവ് പ്രതീക്ഷിച്ച് പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ജി. 550 കോടി രൂപയുടെ വില്‍പ്പന നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 20 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള എല്‍ജി കേരളത്തില്‍ തെരഞ്ഞെടുത്ത കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കികൊണ്ട് ഓണം വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് 460 കോടിയുടെ വിറ്റുവരവ് നേടിയ കമ്പനി ഇത്തവണത്തെ ഓണം വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും 550 കോടിയുടെബിസിനസാണ് ലക്ഷ്യം വെക്കുന്നതെന്നും എല്‍ജി ഇന്ത്യ കോര്‍പ്പറേറ്റീവ് മാര്‍ക്കറ്റിംഗ് മേധാവി അമിത് ഗുജ്‌റാള്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് എല്‍ജി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം പേ ചെയ്യ്ത് ബാക്കി തുക ഇന്‍സ്റ്റാള്‍മെന്റായി 20 ശതമാനം കാഷ്ബാക്കോടെ അടച്ചു തീര്‍ക്കാനുള്ള സൗകര്യം കമ്പനി നല്‍കുന്നുണ്ട്. കൂടാതെ പര്‍ച്ചേസുകള്‍ക്ക് നിരവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

Comments

comments

Categories: Business & Economy