ഹജ്ജ്, ഉംറ ഫോറെക്‌സ് പ്ലസ് കാര്‍ഡുമായി എച്ച്ഡിഎഫ്‌സി

ഹജ്ജ്, ഉംറ ഫോറെക്‌സ് പ്ലസ് കാര്‍ഡുമായി എച്ച്ഡിഎഫ്‌സി

കൊച്ചി : ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടേയും ബിസിനസ്‌കാരുടേയും, ഉപഭോക്താക്കളുടേയും പണം ഇടപാടുകള്‍ സുഗമമാക്കുന്നതിന് എച്ച്ഡിഎഫ്‌സി ഫോറെക്‌സ് പ്ലസ് കാര്‍ഡ് അവതരിപ്പിച്ചു. വിദേശ വിനിമയ ഇടപാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 20 കറന്‍സികളിലുള്ള വിദേശ നാണയങ്ങളും എച്ച്ഡിഎഫ്‌സി ലഭ്യമാക്കും.

ഹജ്ജ് – ഉംറ യാത്രാ വേളകളില്‍ സൗദി റിയാല്‍ വലിയ അളവില്‍ കൊണ്ടു നടക്കുന്നത് ഒഴിവാക്കുകയാണ് ഫോറെക്‌സ് പ്ലസ് കാര്‍ഡിന്റെ ഉദ്ദേശ്യം. എടിഎമ്മുകളില്‍ നിന്ന് പ്രസ്തുത കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യാം.

ഫോറെക്‌സ് പ്ലസ് കാര്‍ഡ് ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ക്ക്, പ്രത്യേക ആനുകൂല്യങ്ങളും ഉപഹാരങ്ങളും ലഭ്യമാക്കാന്‍ വ്യാപാരികളുമായി, എച്ച്ഡിഎഫ്‌സി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. വിദേശ നാണ്യ വിനിമയം, ഫോറെക്‌സ് പ്ലസ് കാര്‍ഡ് സൗകര്യങ്ങള്‍ എച്ച്ഡിഎഫ്‌സിയുടെ കേരളത്തിലെ 170 ശാഖകളിലും ലഭ്യമാണ്.

കൂടുതല്‍ ഇന്‍ഷുറന്‍സ് സംരക്ഷണവും ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളും ഫോറെക്‌സ് പ്ലസ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. 23 കറന്‍സികള്‍ ഒറ്റകാര്‍ഡില്‍ വഹിക്കുന്ന മള്‍ട്ടി കറന്‍സി ഫോറെക്‌സ് പ്ലസ് കാര്‍ഡും എച്ച്ഡിഎഫ്‌സി അവതരിപ്പിച്ചിട്ടുണ്ട്.

ട്രേഡ് ഓണ്‍-നെറ്റ് സേവനങ്ങളും ലഭ്യമാണ്. തീര്‍ത്ഥാടകരോടും ഇടപാടുകാരോടും ഉള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫോറെക്‌സ് പ്ലസ് കാര്‍ഡെന്ന് എച്ച്ഡിഎഫ്‌സി കേരള സോണല്‍ ഹെഡ് ശ്രീകുമാര്‍ നായര്‍ പറഞ്ഞു. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ ഇടപാടുകാര്‍ക്ക് വീട്ടിലിരുന്നും വിദേശ നാണയ വിനിമയ ഇടപാടുകള്‍ നടത്താന്‍ തക്കവിധം എച്ച്ഡിഎഫ്‌സി സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Banking