റിക്രൂട്ടിംഗ് ആപ്പ്  ഹൈറുമായി ഗൂഗിള്‍

റിക്രൂട്ടിംഗ് ആപ്പ്  ഹൈറുമായി ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്നിനോട് മത്സരിക്കാന്‍ ഗൂഗിള്‍ തയ്യാറെടുത്തു കഴിഞ്ഞു. ചെറുകിട- ഇടത്തരം ബിസിനസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഹൈര്‍ എന്ന ആപ്പാണ് പുറത്തിറക്കിയത്. പൂര്‍ണമായും ജി-സ്യൂട്ട് സംവിധാനവുമായി ഹൈറിനെ ബന്ധപ്പിച്ചിട്ടുണ്ട്. ഒരാളുടെ കഴിവുകളെ എളുപ്പത്തില്‍ മനസിലാക്കുന്നതിന് ഹൈര്‍ മുഖേനെ സാധിക്കും. ഉദ്യോഗാര്‍ത്ഥികളുമായി ശക്തമായ ബന്ധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും ഫലപ്രദമായ രീതിയില്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുമൊക്കെ ഹയര്‍ സഹായിക്കുന്നു- ഗൂഗിള്‍ ക്ലൗഡിലെ സീനിയര്‍ പ്രൊഡക്റ്റ് മാനേജര്‍ ബെരിറ്റ് ജോണ്‍സണ്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

റിക്രൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനു വേണ്ടി ജിമെയില്‍, ഗൂഗിള്‍ കലണ്ടര്‍ തുടങ്ങിയ ജി സ്യൂട്ട് ആപ്ലിക്കേഷനുകളുമായി ഹൈര്‍ സംയോജിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. മൂന്നു മില്ല്യണിലധികം ബിസിനസുകളാണ് ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നതും. ഹൈര്‍ അവതരിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാര്‍ന്ന വിധത്തില്‍ റിക്രൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ജിമെയില്‍, ഹൈര്‍ എന്നീ സംവിധാനങ്ങളിലൂടെ ഈ ആപ്പിന് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് സാധിക്കും.

ഹൈര്‍ ആണ് ഇന്റര്‍വ്യൂകള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ബിസിനസിലേക്ക് എത്തിക്കുന്നതിനും ഇത് സഹായകരമാകും. ഹൈറും ജി സ്യൂട്ടും നന്നായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ റിക്രൂട്ടിംഗ് ടീമിന് ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. മെയ് മാസത്തിലാണ് തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും സഹായകരമാകുന്ന വിധത്തിലുള്ള ഗൂഗിള്‍ ഫോര്‍ ജോബ്‌സ് ഗൂഗിള്‍ പ്രഖ്യാപിക്കുന്നത്.

Comments

comments

Categories: Tech