അഞ്ചാം ഘട്ട ടാപിലേക്ക്  എട്ട് സ്റ്റാര്‍ട്ടപ്പുകള്‍

അഞ്ചാം ഘട്ട ടാപിലേക്ക്  എട്ട് സ്റ്റാര്‍ട്ടപ്പുകള്‍

ബെംഗളൂരു: റീട്ടെയ്‌ലര്‍ സേവന ദാതാക്കളായ ടാര്‍ഗറ്റ് ഇന്ത്യ തങ്ങളുടെ അഞ്ചാം ഘട്ട ടാര്‍ഗറ്റ് അക്‌സിലേറേറ്റര്‍ പ്രോഗ്രാം (ടാപ്) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്നൊവേറ്റീവ് ടെക്‌നോളജി സൊലൂഷന്‍സ് വികസിപ്പിച്ചെടുക്കുന്നതിനായി എട്ട് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ വിഷന്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രൊസസിംഗ്, അനലിറ്റിക്‌സ്, ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് തുടങ്ങിയ മേഖലകളിലായിരിക്കും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബിസിനസിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും പോലെയുള്ള സാങ്കേതികവിദ്യകളിലൂടെ ചില്ലറ വ്യാപാര മേഖലയില്‍ വ്യാപാരം നടത്തുന്നതിന് സാധിക്കുന്നതുമായ വിവിധ തരത്തിലുള്ള ശേഷികളുള്ളതാണ് ടാര്‍ഗറ്റ് ആക്‌സിലറേറ്ററിന്റെ ബാച്ച്- ടാര്‍ഗറ്റ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് രാകേഷ് മിശ്ര പറഞ്ഞു.

ഈ പദ്ധതിയിലൂടെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിപുലമായ നൂതന സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. കോഗ്നിറ്റ്, ഹൈപര്‍വര്‍ക്ക്‌സ്, മൂണ്‍റാഫ്റ്റ്, കോഗ്നിറ്റിഫായ്, ലൈറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, വിഫേസ്, സ്ട്രീമോയിഡ്, ജംപര്‍ ഡോട്ട് എഐ എന്നീ സ്റ്റാര്‍ട്ടപ്പുകളെയാണ് ടാപിലേക്ക് തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ആവശ്യാനുസരണം ഈ പദ്ധതിയുടെ അവസാനം നിയമപരവും സാമ്പത്തികപരവുമായ കണ്‍സള്‍ട്ടിംഗ് സേവനങ്ങളും ലഭ്യമാകും.

ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ നിക്ഷേപകര്‍ക്കും മറ്റുള്ളവര്‍ക്കുമായി ഉല്‍പ്പന്നങ്ങള്‍ ക്രമീകരിക്കുന്നതിന് ഈ സംരംഭകര്‍ക്ക് സാധിക്കും. ടാര്‍ഗറ്റുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും ഇതുവഴി അവര്‍ക്ക് ലഭ്യമാകും. 2013 ഡിസംബറില്‍ ഈ പരിപാടി ആരംഭിച്ചതു മുതല്‍ ഇതുവരെ 22 സ്റ്റാര്‍ട്ടപ്പുകളാണ് ടാപില്‍ നിന്നും ബഹുമതി നേടിയിട്ടുള്ളത്.

Comments

comments

Categories: Entrepreneurship