അസ്ഥിരമായ സാഹചര്യത്തിലും ക്ലൈന്റുകള്‍ ചെലവിടല്‍ തുടരുന്നു: പ്രേംജി

അസ്ഥിരമായ സാഹചര്യത്തിലും ക്ലൈന്റുകള്‍ ചെലവിടല്‍ തുടരുന്നു: പ്രേംജി

ബെംഗളുരു: അസ്ഥിരമായ സാമ്പത്തിക സാഹചര്യമാണെന്ന് വിലയിരുത്തുമ്പോഴും ക്ലയന്റുകള്‍ ഇപ്പോഴും സാങ്കേതിക വിദ്യയില്‍ ചെലവിടല്‍ നടത്താന്‍ തയാറാണെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി.

കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെയാണ് ഓഹരി ഉടമകളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം പ്രതീക്ഷകളിലും, ഉപഭോക്താക്കളുടെ അനുഭവത്തിലും, ബിസിനസ് മോഡലുകളിലും ഗണ്യമായ മാറ്റത്തിന്റെ തെളിവുകള്‍ ഞങ്ങള്‍ കണ്ടു. ഈ മാറ്റത്തെ നിയന്ത്രിക്കുന്നപ്രധാന ഘടകമാണ് ഡിജിറ്റല്‍’ പ്രേംജി പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തുന്നതും തങ്ങളുടെ ജീവനക്കാര്‍ക്ക് പരിശീലനം നടത്തുന്നതും കമ്പനി തുടരും. കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ടെക്‌നോളജിയില്‍ 39,000ലധികം ജീവനക്കാര്‍ക്ക് കമ്പനി പരിശീലനം നല്‍കി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ തുടങ്ങിയ വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളില്‍ നടത്തിയ നിക്ഷേപങ്ങളുടെ ഫലമായി കമ്പനിക്ക് കഴിഞ്ഞ വര്‍ഷം 603 പേറ്റന്റുകള്‍ നേടാനായെന്നും പ്രേംജി പറഞ്ഞു.

Comments

comments

Categories: Tech