യുഎസ് ടി ഗ്ലോബല്‍ – ജിഡോക്ക ധാരണ

യുഎസ് ടി ഗ്ലോബല്‍ – ജിഡോക്ക ധാരണ

റോബോട്ടിക്ക് പ്രോസസ് ഓട്ടോമേഷന്‍ വിപുലീകരിക്കുന്നു

തിരുവനന്തപുരം: പുതുയുഗ സാങ്കേതികവിദ്യകള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യുഎസ്ടി ഗ്ലോബല്‍ തങ്ങളുടെ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സൊലൂഷന്‍സ് വിഭാഗം വിപുലീകരിക്കുന്നതിനായി ആര്‍പിഎ സാങ്കേതികതയില്‍ അഗ്രഗണ്യനായ ജിഡോക്കയുമായി കരാര്‍ ഒപ്പുവെച്ചു. 17000 ലധികം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന യുഎസ്ടി ഗ്ലോബല്‍, ഡിജിറ്റല്‍ ഇക്കണോമി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കമ്പനികളുടെ പരിണാമത്തിന് വേഗത പകരുകയാണ്. ഇതോടെ തങ്ങളുടെ നിരവധി ഉപഭോക്താക്കള്‍ക്ക് ഏറ്റവും വികസിതമായ സ്ഥാപനങ്ങളില്‍ ഒന്നായ ആര്‍പിഎ സൊലൂഷന്‍സിന്റെ സാങ്കേതിക മികവ് രുചിക്കാനുള്ള അവസരമൊരുക്കുകയാണ് യുഎസ്ടി ഗ്ലോബല്‍.

വ്യവസായങ്ങളുടെ നവയുഗ പരിണാമങ്ങള്‍ക്ക് സുപ്രധാനമായ സാങ്കേതികതയാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍. ഫോറസ്റ്റര്‍ റിസര്‍ച്ചിന്റെ പഠനങ്ങള്‍ പ്രകാരം 2021-ഓടുകൂടി ഈ വിപണി 2.9 ബില്ല്യണ്‍ ഡോളറോളംവരുമെന്നുള്ളത് ഏറെ പ്രസക്തിമാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സംവിധാനം പരിഷ്‌കരിക്കാതെ തന്നെ വാണിജ്യ പരിണാമം സാധ്യമാക്കുമെന്നതിനാല്‍ വിദഗ്ധരും ഇതിനെ അംഗീകരിക്കുന്നു. മനുഷ്യ പ്രവര്‍ത്തനങ്ങളെ അനുകരിച്ച് പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ‘സോഫ്റ്റ്വെയര്‍ റോബോട്‌സിനെ’ നിയോഗിക്കുന്ന ആര്‍പിഎ യുടെ പ്രധാന സവിശേഷത മനുഷ്യ ഇടപെടലുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സഹായകരമാകും എന്നതാണ്. അതുവഴി അവരുടെ പ്രവര്‍ത്തനം മറ്റ് പ്രാധാന്യമേറിയ കൃത്യങ്ങളില്‍ ലഭ്യമാക്കുകയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.

ഇത്തരമൊരു സുപ്രധാന ഉടമ്പടിയിലൂടെ യുഎസ്ടി ഗ്ലോബലിന് തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രോസസ്് റോബോട്ടൈസേഷനായി ജിഡോക്ക പ്ലാറ്റഫോം ഒരുക്കാന്‍ സാധിക്കും. അതില്‍ ആര്‍പിഎയുടെ സമ്പൂര്‍ണ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുകയും ചെയ്യും. മത്സരാധിഷ്ഠിതവും ബൗദ്ധിക ശേഷിയുള്ളതുമായി കമ്പനികളെ വാര്‍ത്തെടുക്കുന്നതില്‍ റോബോട്ടിക് പ്രോസസ്് ഓട്ടോമേഷന് കാര്യമായ പങ്കു വഹിക്കാനാവും. വലിയ തോതില്‍ മാറ്റത്തിനുള്ള ഒരു ഉപാധിയായി സാങ്കേതിക വിദ്യയെ സമീപിക്കുന്നവരെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ച് ഈ പങ്കാളിത്തം സുപ്രധാനമാണ്, എന്ന് യുഎസ്ടി ഗ്ലോബലിന്റെ ഡിജിറ്റല്‍- കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ ഡയറക്റ്റര്‍ ആയ ഹോസെ ലൂയി റിവേറോ പറഞ്ഞു .കമ്പനികളുടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യാ പരിണാമങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള യുഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ജിഡോക്കയുമായുള്ള പങ്കാളിത്തം കരുത്ത് പകരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യ ഉപയുക്തമാക്കുന്നതില്‍ ജിഡോക്കയ്ക്കുള്ള സവിശേഷ ശേഷിയും ശക്തമായ ആര്‍പിഎ പ്ലാറ്റ്‌ഫോമും യുഎസ്ടി ഗ്ലോബല്‍ പോലെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു കമ്പനിയുടെ വിപണി സമ്പര്‍ക്കവുമെല്ലാം യന്ത്രവല്‍ക്കരണത്തിന്റെ മുഴുവന്‍ നേട്ടങ്ങളും പൂര്‍ണമായ തോതില്‍ പ്രയോജനപ്പെടുത്താന്‍ സഹായകമാവുമെന്ന് ജിഡോക്ക സിഇഒ വിക്ടര്‍ അയ്ലൊണ്‍ പറഞ്ഞു.

Comments

comments

Categories: Business & Economy