സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതെന്ന് കേന്ദ്രം

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്‌നം ഗൗരവമേറിയതാണ്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ശമ്പളം നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ കെസി വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവരാണ് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്.

Comments

comments

Categories: Slider, Top Stories