രണ്‍ബീര്‍ കപൂറിന്റെ പുതിയ ”ലൈവ് ഓപ്പണ്‍”പ്രചാരണവുമായി മാക്രോമാന്‍ എം സീരീസ്

രണ്‍ബീര്‍ കപൂറിന്റെ പുതിയ ”ലൈവ് ഓപ്പണ്‍”പ്രചാരണവുമായി മാക്രോമാന്‍ എം സീരീസ്

കൊച്ചി: പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡായ മാക്രോമാന്‍ എം സീരീസിന്റെയും മാക്രോവുമണ്‍ ഡബ്ല്യു സീരീസിന്റെയും പുതിയ പ്രചാരണ ചിത്രങ്ങള്‍ തരംഗമാകുന്നു. പുതുനൂറ്റാണ്ടിന്റെ പ്രതീകമായ രണ്‍ബീര്‍ കപൂര്‍ ബ്രാന്‍ഡ് അംബാസഡറാകുന്ന പ്രചാരണ ചിത്രം ”ലൈവ് ഓപ്പണ്‍” എന്ന മന്ത്രമാണ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്യപ്പെടാത്ത ഒരു തലമുറയുടെ നേര്‍ ചിത്രമാണ് അവതരിപ്പിക്കുന്നത്.

”ലൈവ് ഓപ്പണ്‍” എന്ന പുതിയ മാക്രോമാന്‍ ഫിലോസഫിയിലൂടെ ബ്രാന്‍ഡിന്റെ പുതുമയും പുരോഗമന വീക്ഷണവുമാണ് വെളിവാകുന്നത്. ക്ഷമിക്കാന്‍ തയ്യാറല്ലാത്ത അടുത്ത തലമുറയുടെ ആഘോഷമാണ് പുതിയ മാക്രോമാന്‍ എം സീരീസ് ടിവി കൊമേഴ്‌സ്യലിലൂടെ അവതരിപ്പിക്കുന്നത്. രണ്‍ബിര്‍ കപൂറിന്റെ മള്‍ട്ടി ഹ്യൂഡ് മാക്രോമാന്‍ എം-സീരീസിനൊപ്പം ദൂരൂഹതയോടെ മാക്രോവുമണും ഉണ്ട്.

രാജ്യാന്തര രൂപകല്‍പ്പനയും ആഴത്തിലുള്ളതും ഗവേഷണത്തിലൂന്നിയുമുള്ള ഏറ്റവും മികച്ച ഫാബ്രിക് സൃഷ്ടിയാണ് മാക്രോമാന്‍ ലക്ഷ്യമിടുന്നതെന്നും യുവജനങ്ങളുടെ സ്റ്റൈലിന്റെയും ഫാഷന്റെയും ഭാഗമായി എം സീരീസിനെ മാറ്റുകയെന്ന ലക്ഷ്യമാണ് പ്രചാരണ ചിത്രത്തിനുള്ളതെന്നും ബ്രാന്‍ഡ് ഡയറക്റ്ററും പ്രസിഡന്റുമായ വികാശ് അഗര്‍വാള്‍ പുതിയ പരസ്യ ചിത്രത്തെ കുറിച്ച് പറഞ്ഞു. പ്രേക്ഷകരുമായി നേരിട്ടുള്ള ബന്ധത്തിന് ഏറ്റവും അനുയോജ്യനാണ് രണ്‍ബീര്‍ കപൂറെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാക്രോമാന്‍ ബ്രാന്‍ഡിന്റെ പുതിയ പുരോഗമന യാത്രയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ”ലൈവ് ഓപ്പണ്‍” എന്നത് എന്റെ തന്നെ വിശ്വാസത്തില്‍പ്പെട്ടതാണെന്നും ബ്രാന്‍ഡിന്റെ ധീരമായ ഈ നിലപാടിനോട് ചെറുപ്പക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നതായും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വര്‍ക്കിലൂടെ മാക്രോമാന്‍ എം സീരീസ് വളരെ ശക്തമായ വളര്‍ച്ച കൈവരിച്ചു. ബ്രാന്‍ഡിന്റെ വനിതകള്‍ക്കായുള്ള മാക്രോവുമണ്‍ ഡബ്ല്യു സീരീസും തുല്ല്യ സ്വാധീനം നേടിയിട്ടുണ്ട്. മാക്രോമാന്‍ ഇന്ന് വിവിധ ഫാബ്രിക്കുകളിലായി 150ല്‍ പരം ഉല്‍പ്പന്നങ്ങളുണ്ട്. അടിവസ്ത്രങ്ങള്‍ കൂടാതെ സ്‌പോര്‍ട്ട്‌സ്‌വെയര്‍, ലീഷര്‍വെയര്‍, കാഷ്വല്‍വെയര്‍ തുടങ്ങിയ വിഭാഗങ്ങളിലും സാന്നിധ്യമുണ്ട്. മാക്രോമാന്‍ എം സീരീസിന്റെ വേനല്‍-ശൈത്യ കാല വസ്ത്രങ്ങളും ഇറങ്ങുന്നുണ്ട്. വിവിധ വര്‍ണങ്ങളിലും പാറ്റേണുകളിലുമുള്ള കളക്ഷനുകളില്‍ ലോകത്തെ ഏറ്റവും മികച്ച സുപിമ കോട്ടണ്‍, മൈക്രോ മോഡല്‍- ബാമ്പൂ ഫൈബര്‍ കോട്ടണ്‍ എന്നിവയില്‍ നിന്നും വികസിപ്പിച്ചെടുത്തവയാണ് ഉപയോഗിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആഗോള ബ്രാന്‍ഡ് ‘മേക്ക് ഇന്‍ ഇന്ത്യ’യെ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു.

അടിവസ്ത്രങ്ങള്‍ മുതല്‍ സ്‌പോര്‍ട്ട്‌സ്‌വെയറും ലീഷര്‍വെയറും വരെ ഉള്‍പ്പെട്ടതാണ് സ്ത്രീകള്‍ക്കു വേണ്ടിയുള്ള മാക്രോവുമണ്‍ ഡബ്ല്യു-സീരീസ്. സ്ത്രീകളുടെ ഏതാവശ്യത്തിനും സാഹചര്യത്തിനും ഇണങ്ങുന്ന രൂപകല്‍പ്പനയിലുള്ള വസ്ത്രങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ പ്രമുഖ തുന്നല്‍ വസ്ത്ര കമ്പനിയായ രൂപ ആന്‍ഡ് കമ്പനിയുടെ ഭാഗമാണ് മാക്രോമാനും മാക്രോവുമണും.

Comments

comments

Categories: Business & Economy