നിര്‍മല സീതരാമനും ഡബ്ല്യുടിഒ ചീഫും ചര്‍ച്ച നടത്തി

നിര്‍മല സീതരാമനും ഡബ്ല്യുടിഒ ചീഫും ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി നിര്‍മല സീതാരാമനും ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഡയറക്റ്റര്‍ ജനറല്‍ റോബര്‍ട്ടോ അസെവേഡോയും തമ്മില്‍ ചര്‍ച്ച നടത്തി. ഡിസംബറില്‍ നടക്കുന്ന മന്ത്രിതല സമ്മേളനത്തില്‍ സന്തുലിതമായ ഒരു നയ രൂപീകരണം ഉണ്ടാകേണ്ടതുണ്ടെന്ന് ഇരുവരും ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡബ്ല്യുടിഒ സംഘടിപ്പിക്കുന്ന 11-ാം മന്ത്രിതല സമ്മേളനം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ഡിസംബര്‍ 10 മുതല്‍ 13 വരെ നടക്കും.

ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയിലൂടെയും ഇടപെടലിലൂടെയും സന്തുലിതമായ ആഗോള വാണിജ്യ നയം സാധ്യമാക്കാനാകുമെന്ന് നിര്‍മല സീതരാമനും റോബര്‍ട്ടോ അസെവേഡോയും പറഞ്ഞു. ജനീവയില്‍ ഡബ്ല്യുടിഒയുടെ ആസ്ഥാനം മന്ദിരത്തിലെത്തിയ നിര്‍മല സീതരാമന്‍ ഇന്ത്യയെ ബാധിക്കുന്ന നിരവധി വിഷയങ്ങളിലുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടുകള്‍ അസെവേഡോയുമായി പങ്കുവെച്ചു.

ആഗോള സാമ്പത്തികാവസ്ഥ, ആഗോള വ്യാപാരത്തിന്റെ പ്രാധാന്യം, തൊഴിലവസരങ്ങളും വികസനവും തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടന്നതായാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയില്‍ അസെവേഡോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Comments

comments

Categories: More, Slider