കിറ്റ്‌കോ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് കോഴ്‌സ് നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കിറ്റ്‌കോ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് കോഴ്‌സ് നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ സിവില്‍ എന്‍ജിനീയറിംഗ് ബിരുദഡിപ്ലോമധാരികള്‍ക്കായി സംഘടിപ്പിക്കുന്ന കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ നാലാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോഴ്‌സ് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 30 വരെ കൊച്ചിയിലാണ് സംഘടിപ്പിക്കുക.

ബിരുദധാരികള്‍ക്കും ഡിപ്ലോമാധാരിക്കും വെവ്വേറെ ബാച്ചുകളാണ് സംഘടിപ്പിക്കുന്നത്. സിവില്‍ എഞ്ചിനീയറിങ് ബിരുദഡിപ്ലോമാധാരികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം.

കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിലെ വിവിധ വശങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ മേല്‍നോട്ടത്തിലും പ്രായോഗിക ജ്ഞാനം പകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് കിറ്റ്‌കോയുടെ പരിശീലനപരിപാടി. കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 23ാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക: 9744887569/ 04844129000. ഇ-മെയില്‍: sumeera.ashraf@kitco.in.

Comments

comments

Categories: More