വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ സ്മൃതി ഇറാനിക്കും തോമറിനും നല്‍കും

വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ സ്മൃതി ഇറാനിക്കും തോമറിനും നല്‍കും

വെങ്കയ നായ്ഡുവും ഗോപാലകൃഷ്ണ ഗാന്ധിയും പത്രികകള്‍ സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനെ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ അധിക ചുമതല ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും ഖനിവകുപ്പ് മന്ത്രിയായ നരേന്ദ്ര സിംഗ് തോമറിനുമായി നല്‍കും.

വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ്, നഗരവികസന വകുപ്പ് എന്നിവയാണ് വെങ്കയ്യ നായിഡു കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകള്‍. സ്മൃതി ഇറാനിക്ക് വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പിന്റെയും നരേന്ദ്ര സിംഗ് തോമറിന് നഗരവികസന വകുപ്പിന്റെയും അധിക ചുമതല കൂടി നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് വെങ്കയ്യ നായിഡു മന്ത്രിസ്ഥാനവും രാജ്യസഭാ അംഗത്വവും ബിജെപി അംഗത്വവും രാജിവെച്ചത്. ഏറെ വേദനാജനകമായ കാര്യമാണിതെന്നും താനിപ്പോള്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും വെങ്കയ നായിഡു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം എത്തിയാണ് വെങ്കയ നായ്ഡു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇലക്ട്രല്‍ കോളെജിലെ 787 എംപിമാരില്‍ 550 പേരുടെ പിന്തുണ വെങ്കയ നായ്ഡുവിന് ഉറപ്പിക്കാമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ ഗാന്ധിയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഗാന്ധിജിയുടെ ചെറുമകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ പത്രികാ സമര്‍പ്പണം പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെയെല്ലാം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Comments

comments

Categories: Slider, Top Stories