വൈചിത്ര്യശതങ്ങളില്‍ രമിക്കുന്നവര്‍

വൈചിത്ര്യശതങ്ങളില്‍ രമിക്കുന്നവര്‍

പൊളിഞ്ഞ കപ്പലില്‍ നിന്ന് പ്രാണഭീതിയോടെ ഓരോ കക്ഷികളും ചാടുന്നതുപോലെയാണ് യു ഡി എഫ് ശോഷിച്ചുവരുന്നത്. ഇത് കേരളത്തിലെ പൊതുസമൂഹം ഒട്ടൊരു തമാശ പോലെ കാണുന്നുവെന്നു പോലും ഉമ്മന്‍ചാണ്ടിയും കൂട്ടരും അറിയുന്നില്ല. ആക്ഷേപഹാസ്യ കഥാപാത്രങ്ങളെപ്പോലെയാവുന്നുണ്ട് ഇവര്‍

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറിയ കാലത്ത് ഉമ്മന്‍ചാണ്ടി ഒരു വര്‍ഷംകൊണ്ട് എന്തു ചെയ്തു, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു ചെയ്തു എന്നൊന്ന് താരതമ്യം ചെയ്തു നോക്കുന്നത് നല്ലതല്ലേ? അറേബ്യയിലെ സുഗന്ധം മുഴുവനും വാരിത്തേച്ചിട്ടും യു ഡി എഫ് മന്ത്രിസഭയുടെ ദേഹത്തു നിന്നുള്ള ദുര്‍ഗന്ധം ഇപ്പോഴും വമിക്കുകയാണ്. ജനോപകാരപ്രദമായ കാര്യങ്ങള്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല ഇനി ഒരിക്കലും കോണ്‍ഗ്രസുകാര്‍ അധികാരത്തിന്റെ ശ്രേണിയിലേക്കെത്തല്ലേ എന്നാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

യൗവനവതികളായ, സുന്ദരികളായ, യുവതികളെ ഗന്ധര്‍വന്‍ ബാധിക്കുമെന്ന് പുരാണം പറയുന്നു. അതുപോലെയാണ് ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളെ ഫാസിസ്റ്റ് ശക്തികള്‍ ബാധിക്കുന്നത്. തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളെയും ലാലു, നിതീഷ്, മായാവതി, മമത എന്നിവരെയും തരാതരം പോലെ കോണ്‍ഗ്രസും ബി ജെ പിയും മാറിമാറി ‘ ഉപയോഗിച്ച് ‘ തങ്ങളുടെ ആധിപത്യം സ്ഥാപിക്കും. ഭരണത്തില്‍ തുടരാനുള്ള ശക്തി സംഭരിക്കും

പ്രതീകത്തില്‍ നിന്ന് പ്രതീകത്തിലേക്ക് സഞ്ചരിച്ചുകൊണ്ട് നിലാവത്തുവിട്ട കോഴിയെപ്പോലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭരണം. തെരഞ്ഞെടുപ്പുകാലത്ത് എല്‍ ഡി എഫ് എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്, അതില്‍ ആദ്യ വര്‍ഷം എന്തൊക്കെ ചെയ്തു എന്നൊക്കെയുള്ള വിശദമായ പ്രോഗ്രസ് റിപ്പോര്‍ട്ട് പൊതുസമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചു. ചെയ്യാന്‍ ആവാത്തതിന്റെ കാരണവും അത് മറികടന്നു ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്ങനെയെന്നും ജനങ്ങള്‍ക്ക് മുന്നില്‍വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അത്ര സുതാര്യമാണ് ഇപ്പോഴത്തെ ഭരണം. തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളാണ് തങ്ങളുടെ യജമാനന്മാരെന്ന ബോധത്തോടെയുള്ള ഭരണമാണ് ആദ്യവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നമുക്ക് കാണാനാവുക.

വിഷയാഗ്നിയില്‍ വെന്തുമരിച്ച അഗ്‌നിവര്‍ണ്ണനെപ്പോലെ ആയിരുന്നില്ലേ ഉമ്മന്‍ചാണ്ടി. ഉരുക്ക് വനിതയ്ക്കു പകരം കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ അക്കാലത്തു നയിച്ചിരുന്നത് നവനീത വനിതയായിരുന്നു. അന്നൊക്കെ എല്ലാ അഴിമതിക്കേസിന്റെ പിന്നിലും ലേഡി മാക്ബത്തിനെപ്പോലെ സ്ത്രീകളുണ്ടായിരുന്നു എന്നും പൊതുസമൂഹത്തിനു മനസിലായി. ഇവിടത്തെ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എത്രയൊക്കെ മൂടാപ്പിട്ടുനോക്കിയിട്ടും എല്ലാം പുറത്തുവന്നു

മനുഷ്യന്‍, പ്രകൃതി എന്നിങ്ങനെയുള്ള വ്യവച്ഛേദംകൂടാതെ കേരളമാകെ മാലിന്യമുക്തമാക്കാനുള്ള കര്‍മ്മപദ്ധതി ഇന്ത്യക്കാകെ മാതൃകയാണ്. പണ്ട് രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിനാകെ മാതൃകയായ വിധത്തില്‍ ജനകീയാസൂത്രണം നടപ്പാക്കിയതുപോലെയാണ് ഈ കര്‍മ്മപദ്ധതിയും നടപ്പാക്കുന്നത്.’ അഹോ! ഉദഗ്രരമണീയാ പൃഥിവീ ‘ എന്ന് കാളിദാസന്‍ ‘ ശാകുന്തളം ‘ എഴാമങ്കത്തില്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. വിഷയാഗ്നിയില്‍ വെന്തുമരിച്ച അഗ്‌നിവര്‍ണ്ണനെപ്പോലെ ആയിരുന്നില്ലേ ഉമ്മന്‍ചാണ്ടി. ഉരുക്ക് വനിതയ്ക്കു പകരം കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ അക്കാലത്തു നയിച്ചിരുന്നത് നവനീത വനിതയായിരുന്നു. അന്നൊക്കെ എല്ലാ അഴിമതിക്കേസിന്റെ പിന്നിലും ലേഡി മാക്ബത്തിനെപ്പോലെ സ്ത്രീകളുണ്ടായിരുന്നു എന്നും പൊതുസമൂഹത്തിനു മനസിലായി. ഇവിടത്തെ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എത്രയൊക്കെ മൂടാപ്പിട്ടുനോക്കിയിട്ടും എല്ലാം പുറത്തുവന്നു. ‘ അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍’ എന്നു പറഞ്ഞതുപോലെ ആയിരുന്നില്ലേ ഉമ്മന്‍ചാണ്ടിയുടെ ഭരണം.

എല്ലാവരും അഴിമതിക്കാര്‍! അവരാണ്, ആ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ പിണറായി വിജയന്‍ മന്ത്രിസഭയെ കുറ്റം പറയുന്നത്! 1921 മുതല്‍ 1937വരെ കോണ്‍ഗ്രസ് നേതൃത്വം ചാലപ്പുറം നായര്‍ പ്രമാണികളുടെ കയ്യിലായിരുന്നു. എന്നും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു താനും. ഏതെങ്കിലും ഒരു ഗ്രൂപ്പ് കോണ്‍ഗ്രസിനെ എന്നും സ്വാധീനിച്ചിരുന്നു. ഇന്നത് പുതുപ്പള്ളിയിലും മാവേലിക്കരക്കടുത്തുള്ള ചെന്നിത്തലയിലും കേന്ദ്രീകരിച്ചിരിക്കുന്നു. സ്‌കൂളുകളില്‍ നിന്നിറങ്ങി വിദ്യാര്‍ഥികളും അധ്യാപകരും ഓഫീസുകള്‍ വിട്ടിറങ്ങി ജീവനക്കാരും കോടതികള്‍ വിട്ടിറങ്ങി വക്കീലന്മാരും പണിശാലകള്‍ വിട്ടിറങ്ങി തൊഴിലാളികളും കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചു കര്‍ഷകത്തൊഴിലാളികളും കൃഷിക്കാരും; ഇവരായിരുന്നു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്.

ആ സമരം അധികാരക്കൈമാറ്റമായി തീരുകയാണുണ്ടായത്. ബ്രിട്ടീഷ് ബൂര്‍ഷ്വാസി ഇന്ത്യയിലെ ബൂര്‍ഷ്വാ- ഭൂവുടമകളിലേക്കാണ് അധികാരം കൈമാറിയത്. അതായത് ഇവിടത്തെ തൊഴിലാളിവര്‍ഗ്ഗത്തിനോ കര്‍ഷകര്‍ക്കോ കര്‍ഷകത്തൊഴിലാളിക്കോ ചൂഷണത്തിന്റെ ദുരന്തഫലം അനുഭവിക്കത്തക്കവിധത്തിലുള്ള അധികാരക്കൈമാറ്റം. അതിന്റെ പ്രയോജനം ലഭിക്കുന്നതാവട്ടെ, ഇവിടത്തെ ഭരണവര്‍ഗമായ കോണ്‍ഗ്രസിനും. ആ കോണ്‍ഗ്രസ് തങ്ങളുടെ ഭരണം വിഘാതം കൂടാതെ നിലനിറുത്താന്‍ ഒരിക്കല്‍ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുകയും ചെയ്തു. അതാണ് അടിയന്തിരാവസ്ഥ. അതിനുശേഷം വന്ന ജനതാ സര്‍ക്കാരും ഇടക്കിടയ്ക്ക് അധികാരത്തിലെത്തിയ ആര്‍ എസ് എസ് പിന്തുണയുള്ള ബി ജെ പി സര്‍ക്കാരുകളും ഭൂരിപക്ഷവര്‍ഗീയതയിലൂന്നിയ ഭരണമാണ്, ഫാസിസത്തോട് അടുത്തു നില്‍ക്കുന്ന ഭരണമാണ്, ഇന്ത്യയില്‍ നടപ്പാക്കിയത്. ഫാസിസം അതിവേഗം ഇവിടെ നടപ്പാക്കാനാണ് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നതും. ഒരുവശത്ത് കോണ്‍ഗ്രസും മറുവശത്ത് ബി ജെ പിയും തുടര്‍ന്നുവരുന്ന നയം തൊഴിലാളി വര്‍ഗത്തിനെതിരായ ഭരണനടപടികളില്‍ ഊന്നി നിന്നാണെന്ന് ചുരുക്കം.

യൗവനവതികളായ, സുന്ദരികളായ, യുവതികളെ ഗന്ധര്‍വന്‍ ബാധിക്കുമെന്ന് പുരാണം പറയുന്നു. അതുപോലെയാണ് ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളെ ഫാസിസ്റ്റ് ശക്തികള്‍ ബാധിക്കുന്നത്. തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളെയും ലാലു, നിതീഷ്, മായാവതി, മമത എന്നിവരെയും തരാതരം പോലെ കോണ്‍ഗ്രസും ബി ജെ പിയും മാറിമാറി ‘ ഉപയോഗിച്ച് ‘ തങ്ങളുടെ ആധിപത്യം സ്ഥാപിക്കും. ഭരണത്തില്‍ തുടരാനുള്ള ശക്തി സംഭരിക്കും. അതിനു കോണ്‍ഗ്രസും ബി ജെ പിയും ഭരണത്തിലിരിക്കുമ്പോള്‍ സാമ, ദാന, ഭേദ, ദണ്ഡങ്ങള്‍ ഉപയോഗിക്കും. അതിനു വഴങ്ങാത്തവരെ നശിപ്പിക്കാന്‍ അവരുടെ കയ്യില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ടുതാനും. അതാണിവിടെ കാലാകാലങ്ങളായി കണ്ടുവരുന്നത്. കേരളത്തിലും ഇത് കാലാകാലങ്ങളില്‍ ആവര്‍ത്തിച്ചു.

അറേബ്യയിലെ സുഗന്ധം മുഴുവനും വാരിത്തേച്ചിട്ടും യു ഡി എഫ് മന്ത്രിസഭയുടെ ദേഹത്തു നിന്നുള്ള ദുര്‍ഗന്ധം ഇപ്പോഴും വമിക്കുകയാണ്. ജനോപകാരപ്രദമായ കാര്യങ്ങള്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല ഇനി ഒരിക്കലും കോണ്‍ഗ്രസുകാര്‍ അധികാരത്തിന്റെ ശ്രേണിയിലേക്കെത്തല്ലേ എന്നാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതീകത്തില്‍ നിന്ന് പ്രതീകത്തിലേക്ക് സഞ്ചരിച്ചുകൊണ്ട് നിലാവത്തുവിട്ട കോഴിയെപ്പോലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭരണം

തങ്ങളുടെ കൂടെയുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇന്ന് എവിടെയാണെന്ന് ഉമ്മന്‍ചാണ്ടിക്കും അറിയില്ല, കെ എം മാണിക്കും അറിയില്ല. മുസ്ലീം ലീഗ് ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ് യു ഡി എഫില്‍. ഈ നില തുടരുമ്പോഴാണ് ഉമ്മന്‍ചാണ്ടി തങ്ങളോടൊപ്പം പണ്ടുണ്ടായിരുന്ന കേരള കോണ്‍ഗ്രസിനെപ്പറ്റിയും മുസ്ലീം ലീഗിനെപ്പറ്റിയും സി പി ഐയെപ്പറ്റിയും ഓര്‍ത്ത് കിനാവ് കാണുന്നത്. അതായത് എല്‍ ഡി എഫില്‍ നിന്ന് സി പി ഐ വന്നാല്‍ തങ്ങള്‍ക്കു സന്തോഷമാവുമെന്ന്. ദാസനും വിജയനും ‘ നാടോടിക്കാറ്റ് ‘ എന്ന സിനിമയില്‍ പറയുന്നപോലെ എന്തൊരു നല്ല സ്വപ്‌നം! പൊളിഞ്ഞ കപ്പലില്‍ നിന്ന് പ്രാണഭീതിയോടെ ഓരോ കക്ഷികളും ചാടുന്നപോലെയാണ് യു ഡി എഫ് ശോഷിച്ചുവരുന്നത്. ഇത് കേരളത്തിലെ പൊതുസമൂഹം ഒട്ടൊരു തമാശ പോലെ കാണുന്നുവെന്നു പോലും ഉമ്മന്‍ചാണ്ടിയും കൂട്ടരും അറിയുന്നില്ല. ആക്ഷേപഹാസ്യ കഥാപാത്രങ്ങളെപ്പോലെയാവുന്നുണ്ട് ഇവര്‍.

ചില പൊരുത്തപ്പെടുത്തലുകള്‍ രാഷ്ട്രീയത്തില്‍ കാണുമ്പോള്‍ തമാശയല്ല വെറുപ്പാണ് തോന്നുക. സാഹിത്യത്തിലാണെങ്കില്‍ ആസ്വാദന വൈകല്യം എന്നു കരുതി തള്ളിക്കളയാം. രാഷ്ട്രീയത്തില്‍ അതാവില്ലല്ലോ.

Comments

comments

Categories: Slider