ഓട്ടിസം ബാധിതര്‍ക്കായി പഠന കേന്ദ്രം ആരംഭിക്കും

ഓട്ടിസം ബാധിതര്‍ക്കായി പഠന കേന്ദ്രം ആരംഭിക്കും

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി അത്യാധുനിക സംവിധാനത്തോടു കൂടിയ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസ്എബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്റെ (കേഡര്‍) പ്രവര്‍ത്തനം സെപ്റ്റംബറില്‍ ആരംഭിക്കും. ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്(നിഷ്) സ്ഥാപക ഡയറക്ടറുമായ ജി വിജയരാഘവന്റെ നേതൃത്വത്തിലായിരിക്കും കേഡര്‍ പ്രവര്‍ത്തിക്കുക.

ഒന്നര വയസ് മുതല്‍ 16 വയസു വരെയുള്ള 50 കുട്ടികളുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും കേഡര്‍ എന്ന സ്ഥാപനം. കായികാഭ്യാസം ഉള്‍പ്പെടെ ഇന്‍ഡോര്‍,ഔട്ട്‌ഡോര്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ബാധിതര്‍ക്ക് പഠിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.

അതോടൊപ്പം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നു വിജയരാഘവന്‍ പറഞ്ഞു. ഓട്ടിസം ബാധിതരുടെ ക്ഷേമത്തിനായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുഎസിലെ മുന്‍നിര സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും വിജയരാഘവന്‍ പറഞ്ഞു.

Comments

comments

Categories: FK Special, Life