അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് മേഖലയ്ക്ക് ഉണര്‍വേകും

അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് മേഖലയ്ക്ക് ഉണര്‍വേകും

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആയുര്‍വേദ കമ്പനികളില്‍ ഒന്നാണ് ഔഷധി. ജൈവസാങ്കേതിക വിദ്യയുമായി ആയുര്‍വേദ രംഗത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതുള്‍പ്പടെ മുഖ്യലക്ഷ്യമാക്കി കണ്ണൂരില്‍ സ്ഥാപിതമാകാന്‍ പോകുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, ആയുര്‍വേദ മേഖലയ്ക്ക് ഉണര്‍വേകുമെന്ന് ഔഷധിയുടെ മാനേജിംഗ് ഡയറക്റ്റര്‍ കെ വി ഉത്തമന്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

കേരളത്തിലെ ആയുര്‍വേദ മേഖലയുടെ അവസ്ഥ എന്താണ് ? ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വീകാര്യത ആയുര്‍വേദ ചികില്‍സയ്ക്കുണ്ട് ?

കേരളത്തിലെ ആയുര്‍വേദ രംഗം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ നല്ല രീതിയില്‍ മുന്നേറുമ്പോഴും ഭാവിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയ്ക്കു പര്യാപ്തമല്ല ഇപ്പോഴത്തെ സാഹചര്യം. മോഡേണ്‍ മെഡിസിനോടൊപ്പം തുല്യമായ പരിഗണനയും സ്വീകാര്യതയും ലഭിച്ചിരുന്ന ഒരു കാലഘട്ടം ആയുര്‍വേദത്തിനുണ്ടായിരുന്നു. പക്ഷേ ഇത് തുടരാനായില്ല. ഇപ്പോള്‍ ഒരു തിരിച്ചുവരവ് ഉണ്ടായിട്ടുണ്ടെന്നത് ആശാവഹമാണ്. ഇന്ന് ചികിത്സ തേടുന്ന 40 ശതമാനത്തിലധികം ആളുകള്‍ ആയുര്‍വേദത്തെ ആശ്രയിക്കുന്നുണ്ട്. പഴയ തലമുറയും പുതിയ തലമുറയും ഇന്ന് ആയുര്‍വേദത്തിന്റെ പ്രധാന ഉപഭോക്താക്കളാണ്. മോഡേണ്‍ മെഡിസിന്റെ ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ പലരും ആയുര്‍വേദത്തിലേക്കു തിരികെ വരുന്നുമുണ്ട്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കേരളത്തിനു സാധിക്കണം. അങ്ങനെ ചെയ്താല്‍ ആയുര്‍വേദ ഇന്‍ഡസ്ട്രിയുടെ തന്നെ ഒരു ഹബ്ബായി കേരളത്തെ മാറ്റാന്‍ നമുക്കു സാധിക്കും.

പ്രതീക്ഷിക്കുന്ന ഒരു വളര്‍ച്ച ആയുര്‍വേദ മേഖലയില്‍ ഉണ്ടാകുന്നില്ല എന്നു പറഞ്ഞല്ലോ? എന്തൊക്കെയാണു മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍?

അതിനു ധാരാളം കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ്. കൃത്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്ല രീതിയില്‍ ലഭിക്കാനായി ധാരാളം പ്രയാസങ്ങളുണ്ട്. ഔഷധച്ചെടികളെ അടിസ്ഥാനമാക്കിയാണ് ആയുര്‍വേദ മേഖല മുന്നോട്ട് പോകുന്നത്. പല ചെടികളും ഇന്ന് ഇല്ലാതായിപ്പോകുന്നു. ഏകദേശം നാനൂറോളം ഔഷധച്ചെടികളുടെ ഭാഗങ്ങള്‍ ഔഷധിയില്‍ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലഭിച്ചിരുന്ന പല സസ്യങ്ങളും നമുക്ക് ഇപ്പോള്‍ പുറത്തു നിന്നു കൊണ്ടു വരേണ്ട സാഹചര്യമാണുള്ളത്. ഇവിടെ ആവാസവ്യവസ്ഥകള്‍ താളം തെറ്റി. ചുറ്റുപാടുകള്‍ സംരക്ഷിക്കുകയെന്ന ശീലവും കേരളീയര്‍ക്ക് കൈമോശം വന്നു. ഇതെല്ലാം നിരവധി ഔഷധ സസ്യങ്ങളുടെ നാശത്തില്‍ കലാശിച്ചു. ഭൂരിഭാഗം സസ്യങ്ങളും വനവിഭവങ്ങളായി കാട്ടില്‍ നിന്നാണു കിട്ടിക്കൊണ്ടിരുന്നത്. അമിതമായ വിഭവ ചൂഷണവും മറ്റും ഇവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

അസംസ്‌കൃതവ്‌സതുക്കളുടെ അഭാവം പരിഹരിക്കാന്‍ ഔഷധ സസ്യകൃഷി എത്രത്തോളം പ്രായോഗികമാണ് ? എന്താണ് ഇതിന്റെ നിലവിലെ അവസ്ഥ ?

ഔഷധകള്‍ നാണ്യവിളകള്‍ പോലെ അത്രയും ലാഭകരമായി കൃഷി ചെയ്യാന്‍ നിലവില്‍ സാധിച്ചുവെന്നു വരില്ല. പക്ഷേ ഭാവിയില്‍ അതിനായുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് ഈ രംഗത്തു മികച്ച പുരോഗതി കൈവരിക്കാന്‍ സാധിക്കും. പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഒരു സംവിധാനമാണു നമുക്ക് വേണ്ടത്. വലിയ തോതിലുള്ള ഔഷധ സസ്യകൃഷിയും അവയുടെ സംരംക്ഷണവുമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും വലിയ മാര്‍ഗം. കൃഷിപ്പണിയെടുക്കുന്നവന്‍ സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ളവരാണെന്ന ചിന്താഗതിയാണ് ഇന്നുള്ളത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നവയുടെ വില നിര്‍ണയിക്കുന്നതു മറ്റാരോ ആണ്. ഉല്‍പ്പാദകര്‍ക്ക് അവന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ മുഖ്യപങ്ക് ലഭിക്കുന്നില്ല. ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വില കര്‍ഷകന് ലഭ്യമാകുന്ന തരത്തിലേക്കു കാര്യങ്ങള്‍ മാറണം. ആയുര്‍വേദ മേഖലയുമായുള്ള സഹകരണത്തില്‍ കൂടിയാവണം കൃഷി. കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് (താങ്ങുവില) അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മറ്റത്തൂര്‍ ലേബര്‍ കോ- ഓപറേറീവ് സൊസൈറ്റി ഇത്തരത്തില്‍ പരീക്ഷണാര്‍ത്ഥം കൃഷി ചെയ്യുന്നുണ്ട്. വിജയകരമായിത്തന്നെ അവര്‍ മുന്നോട്ട് പോകുന്നു. ചെറിയ സംരംഭങ്ങള്‍ ഇത്തരത്തില്‍ കൃഷിക്കായി മുന്നോട്ട് വരുന്നുണ്ട്. കാട്ടുപടവലം പോലുള്ള വിഭവങ്ങള്‍ നമുക്ക് കിട്ടുന്നത് മറയൂരില്‍ നിന്നാണ്. അവിടെയുള്ള ഗോത്രവര്‍ഗക്കാര്‍ ഇത് ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഇതുപോലുള്ള ചെറുസംരംഭങ്ങളെ കൂടുതല്‍ കണ്ടെത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്താല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കും.

ഔഷധ സസ്യകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ഔഷധിയുടെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍?

പല പദ്ധതികളും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ആദിവാസികളുടെ വനാവകാശത്തില്‍ കിട്ടിയിട്ടുള്ള ഭൂമികളില്‍ ആ പ്രദേശത്ത് വളര്‍ത്താവുന്ന ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യാനും ഇത്തരത്തില്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ വാങ്ങിക്കാനും അവര്‍ക്ക് താങ്ങുവില നല്‍കാനുമുള്ള ഒരു ധാരണാപത്രം വനം വകുപ്പുമായി ഉണ്ടാക്കിക്കഴിഞ്ഞു. ചില കോ – ഓപ്പറേറ്റീവ് സൊസൈറ്റികളുമായും ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തുന്നുണ്ട്.

ഔഷധ സസ്യകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യുന്നത്?

കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് നമുക്ക് ഉണ്ട്. ഔഷധ സസ്യകൃഷി, അവയുടെ സംരക്ഷണം, ഔഷധ സസ്യങ്ങളിന്‍മേലുള്ള ഗവേഷണം എന്നിവയാണു മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഔഷധ സസ്യ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ നഷ്ടപ്പെട്ടു പോകുന്ന ഔഷധ സമ്പത്തിനെ തിരിച്ചു കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

ആയുര്‍വേദത്തെ ആഗോള ബ്രാന്‍ഡായി അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?

ആയുര്‍വ്വേദത്തെ ആഗോള ബ്രാന്‍ഡ് ആക്കണമെങ്കില്‍ കയറ്റുമതി പ്രോല്‍സാഹിപ്പിക്കണം. ഉന്നത നിലവാരമാണ് ഇതിന് ആവശ്യം. പൂര്‍ണമായിട്ടല്ലെങ്കിലും ആയുഷ് നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലേക്ക് നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്. മോഡേണ്‍ മെഡിസിന്റെ അത്രയും പ്രാധാന്യം ഇന്ന് നമ്മള്‍ ആയുര്‍വേദത്തിന് കൊടുക്കുന്നില്ല. എന്നാല്‍ മോഡേണ്‍ മെഡിസിന്റെ ചില ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ആളുകള്‍ പ്രകൃതിദത്തമായ ഈ ചികില്‍സാ രീതികളിലേക്ക് തിരിച്ചു വരുന്നുണ്ട്. അതിനുള്ള സാഹര്യമൊരുക്കുകയാണ് ആയുര്‍വേദ മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാന്‍ ഏറ്റവും അനിവാര്യം.

പരസ്യങ്ങള്‍ മേഖലയെ സ്വാധീനിക്കുന്നുണ്ടോ?

ഇന്നുള്ള പ്രധാന പ്രശ്‌നം തന്നെയാണു പരസ്യങ്ങളുടെ അതിപ്രസരം. ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ പരസ്യങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിലവാരമൊന്നും ഒരു പ്രശ്‌നമേ അല്ല. എല്ലാല്‍ ആയുര്‍വേദ മേഖലയാകട്ടെ ഇക്കാര്യത്തില്‍ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. കോട്ടയ്ക്കല്‍, ഔഷധി പോലുള്ള സ്ഥാപനങ്ങള്‍ പരസ്യത്തിന് അമിത പ്രാധാന്യം നല്‍കുന്നില്ല.

 

കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡ് നമുക്ക് ഉണ്ട്. ഔഷധ സസ്യകൃഷി, അവയുടെ സംരക്ഷണം, ഔഷധ സസ്യങ്ങളിന്‍മേലുള്ള ഗവേഷണം എന്നിവയാണു മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഔഷധ സസ്യ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ നഷ്ടപ്പെട്ടു പോകുന്ന ഔഷധ സമ്പത്തിനെ തിരിച്ചു കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

 

കെ വി ഉത്തമന്‍ മാനേജിംഗ് ഡയറക്റ്റര്‍

ഔഷധി

ഔഷധിയെ കുറിച്ച് ?

ഔഷധിയുടെ പ്രധാന ഉപഭോക്താക്കള്‍ സര്‍ക്കാര്‍ തന്നെയാണ്. കേരളത്തിലെ എല്ലാ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും 90 ശതമാനവും ഉപയോഗിക്കുന്നത് ഔഷധിയുടെ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്കു മോണോപൊളിയുണ്ട്. ആയുര്‍വേദമാകട്ടെ അലോപ്പതിയാകട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്നതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ആളുകളാണ്. ഇവര്‍ക്ക് ഏറ്റവും നിവാരമുള്ള മരുന്നു നല്‍കുക എന്നതാണ് ഔഷധിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്ന്. ഇതു സാമൂഹികമായ ഒരു ഉത്തരവാദിത്തമാണ്. അതുവച്ചാണു ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ 17ഓളം സംസ്ഥാനങ്ങളില്‍ ഔഷധി വിപണനം നടത്തുന്നുണ്ട്. ഈ കഴിഞ്ഞ വര്‍ഷം നൂറു കോടിയോളം വിറ്റുവരവ് സ്ഥാപനത്തിനുണ്ട്. ഔഷധിക്ക് ഇന്ത്യയില്‍ മുഴുവന്‍ അതിന്റേതായ സ്ഥാനം ലഭിച്ചിട്ടുണ്ട്. കാരണം ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ്. ഇവിടെയുള്ള ഏത് അസംസ്‌കൃത വസ്തുവും കൃത്യമായ ക്വാളിറ്റി കണ്‍ട്രോളിനു വിധേയമായിട്ടാണു മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ ഉന്നതമായ ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളാണു വിപണിയിലെത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും വളരെ കൂടുതലാണ്.

ആദിവാസികളുടെ ഭൂമികളില്‍ ആ പ്രദേശത്ത് വളര്‍ത്താവുന്ന ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യാനും ഇത്തരത്തില്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ വാങ്ങിക്കാനും അവര്‍ക്ക് താങ്ങുവില നല്‍കാനുമുള്ള ഒരു ധാരണാപത്രം വനം വകുപ്പുമായി ഒപ്പുവച്ചിട്ടുണ്ട്. ചില കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുമായും ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തുന്നുണ്ട്.

ആയുര്‍വേദ മേഖലയില്‍ ഔഷധിക്കുള്ള പ്രാധാന്യം ?

ഔഷധി ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. പൊതുമേഖലാ സ്ഥാപനമായതു കൊണ്ടു തന്നെ അതിനു ധാരാളം സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ട്. അതില്‍ ഒന്നാണു വിലനിലവാരത്തില്‍ പിടിച്ചു നിര്‍ത്തുകയെന്നത്. ഇന്നും നമ്മുടെ കേരളത്തിലുള്ള ഇതര ആയുര്‍വേദ കമ്പനികളേക്കാള്‍ 20 ശതമാനം വരെ വില കുറവാണ് ഔഷധിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക്. അതുകൊണ്ടാണു മറ്റുള്ളവര്‍ക്കു മരുന്നിന്റെ വില തോന്നിയ പോലെ വര്‍ധിപ്പിക്കാന്‍ സാധിക്കാത്തത്. ഇങ്ങനെയൊരു സ്ഥാപനമില്ലായിരുന്നെങ്കില്‍ മിക്ക ആയുര്‍വേദ ഔഷധങ്ങളുടെയും വില വളരെയധികം വര്‍ധിക്കുമായിരുന്നു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കുക എന്ന ദൗത്യമാണ് ഔഷധി നിര്‍വഹിക്കുന്നത്. 450 ഓളം ക്ലാസിക് മെഡിസിനുകള്‍ ഔഷധിയുടേതായി മാത്രമുണ്ട്. 25ഓളം പേറ്റന്റഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ട്.

ആയുര്‍വേദ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെ കുറിച്ച് ?

സര്‍ക്കാരില്‍ നിന്നു വേണ്ടത്ര പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനുള്ള ഉത്തമ ഉദാഹരണമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്. കണ്ണൂരാണ് ഈ സ്ഥാപനം വരുന്നത്. അതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആധുനിക ജൈവ സാങ്കേതികവിദ്യയുമായി ആയുര്‍വേദ രംഗത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, ആയുര്‍വേദ മരുന്നുകളുടെ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്റര്‍നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) എന്ന പേരില്‍ ഇതു സ്ഥാപിക്കുക. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നു കൂടിയായ ഇത് വളരെ പെട്ടെന്നു തന്നെ യാധാര്‍ത്ഥ്യമാകും. ഇത് പ്രാവര്‍ത്തികമാവുന്നതോടെ ആയുര്‍വദ ഇന്‍ഡസ്ട്രിക്ക് കൂടുതല്‍ ഉണര്‍വ് ലഭിക്കും. പ്രാദേശികമായ അറിവുകള്‍ നമുക്ക് ഒരുപാടുണ്ട്. റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ അതു തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇവയെല്ലാം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. കൂടാതെ ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ യാധാര്‍ഥ്യമാകുമ്പോള്‍ പുതിയ മരുന്നുകള്‍ കണ്ടെത്താനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്.

Comments

comments