വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതില്‍ ഓട്ടിസം ബാധിതരായ വനിതകള്‍ മുന്നില്‍

വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതില്‍ ഓട്ടിസം ബാധിതരായ വനിതകള്‍ മുന്നില്‍

ഓട്ടിസം ബാധിതരായ സ്ത്രീകള്‍ നിത്യേന ജോലികള്‍ക്കൊപ്പം വെല്ലുവിളികള്‍ നേരിടുന്നതില്‍ പുരുഷന്‍മാരേക്കാള്‍ മുന്നിലാണെന്ന് പഠനം. കൂടുതല്‍ കാര്യപ്രാപ്തിയും അതു നടപ്പിലാക്കാനും പിന്തുടരാനും സ്വതന്ത്രമായുള്ള കഴിവ് കൂടുതല്‍ പ്രകടിപ്പിക്കുന്നത് സ്ത്രീകളാണെന്നാണ് കണ്ടെത്തലുകള്‍.

അടിസ്ഥാന പരമായ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിനൊപ്പം രാവിലെ എഴുനേല്‍ക്കാനും വസ്ത്രം ധരിക്കാനും സംഭാഷണങ്ങളിലേര്‍പ്പെടാനും സ്ത്രീകള്‍ കൂടുതല്‍ മികവ് കാണിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

‘ ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ കണ്ടുപിടിക്കാനുള്ള ഉപാധി മാത്രമല്ല ഇത്. മികവുള്ളവരെ കണ്ടെത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആളുകള്‍ തങ്ങളുടെ നിത്യജീവിതത്തില്‍ കാര്യങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നും അവ എങ്ങനെ നടപ്പിലാക്കുന്നുവെന്നും മനസിലാക്കുകകൂടിയാണ് ഇതുവഴി ചെയ്യുന്നത്, ‘ അമേരിക്കയിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ സൈക്കോളജിസ്റ്റ് അലിസണ്‍ റാറ്റോ വ്യക്തമാക്കുന്നു. ഓട്ടിസം സ്‌പെക്ട്രം ഡിസോഡറുള്ള പെണ്‍കുട്ടികള്‍ നേരിട്ട് സാമൂഹികവും ആശയവിനിശേഷിയും നേരിട്ട് വിലയിരുത്തലുകളുള്ളതിനാല്‍ ഇത് വളരെ ആശ്ചര്യകരമായിരിക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓട്ടിസം റിസര്‍ച്ച് എന്ന ജേര്‍ണലിലാണ് പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴ് മുതല്‍ 18 വയസുവരെ പ്രായമുള്ള ഓട്ടിസം ബാധിതരായ 79 സ്ത്രീകളേയും 158 പുരുഷന്മാരേയുമാണ് പഠനവിധേയമാക്കിയത്.

Comments

comments

Categories: FK Special