ആള്‍ക്കൂട്ടങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് 

ആള്‍ക്കൂട്ടങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് 

ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍, തങ്ങളെ ആരും തിരിച്ചറിയില്ല എന്ന തോന്നലും, മൊത്തം ആളുകളും നമ്മുടെ കൂടെയുണ്ടെന്നുള്ള അമിതമായ ആത്മവിശ്വാസവും, സ്വന്തം മൂല്യങ്ങളെ മറന്ന് ആള്‍ക്കൂട്ടത്തിന്റെ പൊതുവായ തോന്നലിനോട് ഇഴുകിച്ചേരുന്നതും, ഓരോരുത്തരെയും തങ്ങളുടെ ക്രിമിനല്‍ സ്വഭാവങ്ങള്‍ പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള ആള്‍ക്കൂട്ടം തീര്‍ത്തും വിചിത്രമായ പ്രവൃത്തികള്‍ ചെയ്തു കൂട്ടും. ഇപ്പോഴിതാ കുറ്റവാളി ആണെന്ന് ഉറപ്പില്ലാത്ത ദിലീപിന്റെ പിന്നാലെയുമുണ്ട് ഈ ജനക്കൂട്ടം. 

ഏകദേശം നാല് വര്‍ഷങ്ങള്‍ക്കു മുന്‍പു വീടിനടുത്തു നടന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ആള്‍ക്കൂട്ടത്തെ കുറിച്ചു പഠിക്കാന്‍ ആദ്യം കാരണമായത്. സെമി ഫൈനല്‍ കളിക്കാന്‍ ഒരു ടീം വൈകിയെത്തിയതിനെ തുടര്‍ന്ന്, ആയിരത്തിലധികം വരുന്ന കാണികള്‍ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ ഗാലറി അടിച്ചു തകര്‍ത്തു. എന്തിനേറെ, മറയായി വച്ചിരുന്ന തകിട് ഷീറ്റുകള്‍, നാട്ടിയിരുന്ന കൊടികള്‍, പോസ്റ്റുകള്‍ എന്നിവ ചവിട്ടിക്കൂട്ടി. താല്‍ക്കാലികമായി ഉണ്ടാക്കിയ ഓഫീസ് അടിച്ചു തകര്‍ത്തു. മേശ, കസേര എന്നിവ പൊക്കിക്കൊണ്ടു പോയി. സെവന്‍സ് കാണാന്‍ പോയിരുന്ന ഞാനും എന്റെ സുഹൃത്തും ആദ്യം ഒന്നു പകച്ചു പോയെങ്കിലും, അടുത്തു നിന്നവര്‍ ഒരു ആഘോഷത്തിന്റെ മൂഡിലായിരുന്നു. അവരുടെ ആവേശം, ഞങ്ങളിലേയ്ക്കും പതുക്കെ വ്യാപിക്കുന്നതു ഞങ്ങള്‍ മനസിലാക്കി. പതിയെ സ്ഥലം കാലിയാക്കിയതിനാല്‍ ആ പാപ കര്‍മത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്, നാട്ടുകാരനായ ജിനേഷ് ആണ്.

പഞ്ചപാവവും, വായില്‍ വിരലിട്ടാല്‍ പോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നവനുമായ ജിനേഷ് കളിക്കളത്തിന് അരികില്‍ ഏറ്റവും ഉയരത്തില്‍ നാട്ടിയിരുന്ന ഒരു കൊടിമരം ചവിട്ടി വീഴ്ത്തുകയും, ആ കൊടിയെടുത്ത് തലയില്‍ കെട്ടി ആര്‍പ്പു വിളിച്ചു നടക്കുകയും ചെയ്തു.ആള്‍ക്കൂട്ടങ്ങള്‍ പല വിധമുണ്ട്. പക്ഷെ കേരളത്തിലെ ആള്‍ക്കൂട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നാണ്. കാരണം ആള്‍ക്കൂട്ടങ്ങളെ കുറിച്ചുള്ള DEINDIVIDUATION THEORY പറയുന്നതു മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണെന്നു തോന്നിയിട്ടുണ്ട്. ഒരു വലിയ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍, തങ്ങളെ ആരും തിരിച്ചറിയില്ല എന്ന തോന്നലും, മൊത്തം ആളുകളും നമ്മുടെ കൂടെയുണ്ടെന്നുള്ള അമിതമായ ആത്മവിശ്വാസവും, സ്വന്തം മൂല്യങ്ങളെ മറന്ന് ആള്‍ക്കൂട്ടത്തിന്റെ പൊതുവായ തോന്നലിനോട് ഇഴുകിച്ചേരുന്നതും, ഓരോരുത്തരെയും തങ്ങളുടെ ക്രിമിനല്‍ സ്വഭാവങ്ങള്‍ പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള ആള്‍ക്കൂട്ടം തീര്‍ത്തും വിചിത്രമായ പ്രവൃത്തികള്‍ ചെയ്തു കൂട്ടും.

പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇമ്പീരിയല്‍ ജപ്പാനീസ് ആര്‍മി ചെയ്തു കൂട്ടിയ കൊലപാതകങ്ങളും, ബലാല്‍സംഗങ്ങളും അടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍(war crime) ആള്‍ക്കൂട്ടം നല്‍കുന്ന അനാവശ്യ ധൈര്യത്തെ സൂചിപ്പിക്കുന്നവയാണ്. സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യ സിനിമ പുറത്തിറക്കിയപ്പോള്‍ ആളുകള്‍ തിയറ്റര്‍ തല്ലിപ്പൊളിച്ചത് ഇതേ വികാരം വച്ചു തന്നെയാണ്. ഇപ്പോഴിതാ കുറ്റവാളി ആണെന്ന് ഉറപ്പില്ലാത്ത ദിലീപിന്റെ പിന്നാലെയുമുണ്ട് ഈ ജനക്കൂട്ടം. പുതിയ കഥകള്‍ സ്വയം മെനയുന്നു, ഇത് വരെ വാര്‍ത്ത ചാനല്‍ കാണാത്തവര്‍ പോലും കണ്ണിമ വെട്ടാതെ അതും നോക്കിയിരിക്കുന്നു, തെളിവെടുപ്പിനു താരത്തെ കൊണ്ടു പോകുമ്പോള്‍ ടിവിക്കു മുന്‍പില്‍ ഇരുന്നു പോലും കൂവി ആശ്വാസമടയുന്നു.

ഇന്നു കേരളത്തെ കൂടുതല്‍ പേടിപ്പിക്കുന്നത് വിര്‍ച്വല്‍ ആയ ആള്‍ക്കൂട്ടമാണ്. വ്യാജമായി വ്യക്തിത്വം നിര്‍മിച്ചെടുക്കാനുള്ള സാഹചര്യവും, എന്തും പറയാനുള്ള സ്വാതന്ത്ര്യവും കൂടി മനുഷ്യന്റെ ക്രിമിനല്‍ ബുദ്ധിയെ ആളിക്കത്തിക്കുന്നു. തോന്നുന്നത് മുഴുവന്‍ വിളിച്ചു പറയുന്നു. അത് മരിയ ഷറപോവയാകട്ടെ, നാസയിലെ ശാസ്ത്രജ്ഞനോ, പാകിസ്താന്‍ ഹാക്കറോ ആരുമാകട്ടെ, മലയാളിയുടെ വിര്‍ച്വല്‍ ധൈര്യം അവര്‍ക്കു നേരെ പ്രയോഗിച്ചു ശരിയെന്നോ തെറ്റെന്നോ വ്യത്യാസമില്ലാതെ നമ്മള്‍ സായൂജ്യമടയുന്നു. 

എന്നാല്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നാം, ഇത് തെറ്റ് കണ്ടാല്‍ സഹിക്കാന്‍ കഴിയാത്ത നമ്മുടെയൊക്കെ പ്രതികരണശേഷി കൊണ്ടല്ലേ എന്ന്. ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലെ പാട്ടുകള്‍ ഹിറ്റായപ്പോള്‍ ജനക്കൂട്ടം തിയറ്ററില്‍ ഡാന്‍സ് കളിച്ച്, സീറ്റുകളും സ്‌ക്രീനും കേടാക്കിയതും, ഇന്ത്യന്‍ ടീം തോല്‍ക്കാറായപ്പോള്‍, കൊച്ചിയിലെ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതും, മൂന്നാംമുറ സിനിമ റിലീസായപ്പോള്‍ അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും ഒരു ജീവന്‍ പൊലിഞ്ഞതും അപ്പോള്‍ ഏതു വകുപ്പിലാണ് ?

വിര്‍ച്വല്‍ ആള്‍ക്കൂട്ടം അതെ..ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം വളരെ വിചിത്രമാണ്. ഒറ്റയ്ക്ക് കാണുമ്പോള്‍ ഇഷ്ടമാകുന്ന സിനിമകള്‍, കൂട്ടുകാരോടൊത്തു പോകുമ്പോള്‍ പലപ്പോഴും ഇഷ്ടമാകാത്തത്തിനു കാരണവും ഈ ആള്‍ക്കൂട്ട സ്വഭാവം തന്നെയാണ്. പക്ഷെ ഇന്ന് കേരളത്തെ കൂടുതല്‍ പേടിപ്പിക്കുന്നത് വിര്‍ച്വല്‍ ആയ ആള്‍ക്കൂട്ടമാണ്. അതെ സോഷ്യല്‍ മീഡിയയെ കുറിച്ചു തന്നെയാണു പറയുന്നത്. (അിീി്യാ ുൃീളശഹല) വ്യാജമായി വ്യക്തിത്വം നിര്‍മിച്ചെടുക്കാനുള്ള സാഹചര്യവും, എന്തും പറയാനുള്ള സ്വാതന്ത്ര്യവും, പിന്തുണ ഗ്രൂപ്പുകളുമെല്ലാം കൂടി മനുഷ്യന്റെ ക്രിമിനല്‍ ബുദ്ധിയെ ആളിക്കത്തിക്കുന്നു. തോന്നുന്നത് മുഴുവന്‍ വിളിച്ചു പറയുന്നു. അത് മരിയ ഷറപോവയാകട്ടെ, നാസയിലെ ശാസ്ത്രജ്ഞനോ, പാകിസ്താന്‍ ഹാക്കറോ ആരുമാകട്ടെ, മലയാളിയുടെ വിര്‍ച്വല്‍ ധൈര്യം അവര്‍ക്കു നേരെ പ്രയോഗിച്ചു ശരിയെന്നോ തെറ്റെന്നോ വ്യത്യാസമില്ലാതെ നമ്മള്‍ സായൂജ്യമടയുന്നു. കേരളത്തില്‍ ഇത് അല്പം കൂടുതലല്ലേ?
എന്താണ് ഇവിടെ മാത്രം ഇത്ര പ്രത്യേകത? കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നത് തന്നെയാണ് ഉത്തരം. അതെ, മലയാളികള്‍ ദൈവം കനിഞ്ഞു അനുഗ്രഹിച്ച ഒരു വിഭാഗമാണ്. ഗള്‍ഫ് നാടുകളിലെ പോലെ അന്‍പത് ഡിഗ്രി ചൂടില്‍ നമ്മള്‍ വിയര്‍ത്തിട്ടില്ല. യൂറോപ്പിലെ പോലെ മൈനസ് തണുപ്പില്‍ മരം കോച്ചിയിട്ടില്ല. ആഫ്രിക്കയിലെ പോലെ ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചിട്ടില്ല. പഴയ ജര്‍മനിയിലെ പോലെ നാസിസവും ഫാസിസവും കണ്ടിട്ടില്ല. ദക്ഷിണ ആഫ്രിക്കയിലെ പോലുള്ള വര്‍ണവെറി കേട്ടിട്ടു പോലുമില്ല.

കൊസോവോയിലെയും ശ്രീലങ്കയിലെയും ജനങ്ങളെപ്പോലെ വെടിയുണ്ടകളെ നേരിട്ടിട്ടില്ല എന്നു മാത്രമല്ല, ഒരു ശരിക്കുള്ള വെടിയുണ്ട കണ്ടിട്ടു പോലുമില്ല. സോവിയറ്റ് രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള തൊഴിലില്ലായ്മ ഇവിടെ ഇല്ലേയില്ല, ഇന്തോനേഷ്യയിലെ പോലെ അഗ്‌നിപര്‍വതങ്ങളും മറ്റ് പ്രകൃതി ക്ഷോഭങ്ങളും ഭയപ്പെടുത്തിയിട്ടില്ല. ഉത്തര കൊറിയയിലെ പോലെ ഏകാധിപത്യത്തിന്റെ ചങ്ങലകളാല്‍ നാം ബന്ധിക്കപ്പെട്ടിട്ടില്ല. എന്തിന് ഉത്തരേന്ത്യയില്‍ തന്നെ പലയിടത്തുമുള്ള നിരക്ഷരത, അന്ധവിശ്വാസങ്ങള്‍, അക്രമങ്ങള്‍ എന്നിവയുമില്ല. അങ്ങനെ മഴയും, പുഴയും, കടലും, പുല്‍മേടും, പൂങ്കാവും നിറഞ്ഞ, വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള (കേരളത്തിലുള്ള ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ എണ്ണം മാത്രം മതി ഇതറിയാന്‍), കാര്യമായ അപകടങ്ങളൊന്നും അനുഭവിക്കാത്ത, അങ്ങനെ വളരെ സുഖിമാന്മാരായ ആളുകള്‍ നിറഞ്ഞ ഒരു സമൂഹം സ്വാഭാവികമായി ചെയ്യുന്ന (‘എല്ലിനിടയില്‍ ചോറ് കേറുക’ എന്ന്! നാട്ടു ഭാഷയില്‍ പറയും!!) സ്വഭാവവൈകൃതമാണിത്. എല്ലാം സ്വയം ചെയ്യാമെന്നും, മറ്റുള്ളവരുടെ സഹായമില്ലെങ്കിലും ജീവിതത്തില്‍ മുന്നോട്ടു പോകാമെന്നും, രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം തന്റെ വരുതിയിലാക്കാമെന്നും, മറ്റുള്ളവന്റെ പരാജയമാണു നമ്മെ വിജയിപ്പിക്കുന്നതെന്നും ഒക്കെയുള്ള മിഥ്യാധാരണകളാണ് നിര്‍ഭാഗ്യവശാല്‍ ഈ സമൂഹത്തിലെ ഭൂരിഭാഗത്തെയും നയിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു തരം അസഹിഷ്ണുത നമ്മള്‍ അറിയാതെ വളര്‍ത്തിയെടുത്തിരിക്കുന്നു.

കേരളം നേരിടുന്ന നെഗറ്റീവ് മനോഭാവത്തിനുള്ള പരിഹാരം, സ്‌കൂള്‍തല വിദ്യാഭ്യാസത്തില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതാണ്. മറ്റുള്ളവരുടെ സന്തോഷമാണു നമ്മുടെ സന്തോഷമെന്നും, കൂടെയുള്ളവര്‍ വിജയിക്കുമ്പോള്‍ മാത്രമാണു നമ്മള്‍ വിജയിക്കുകയെന്നും, സത്യവും നന്മയും തന്നെയാണു ശരിയായ വിജയത്തിലേക്കുള്ള വഴികളെന്നും തിരിച്ചറിയുന്ന ഒരു തലമുറയാണു നമുക്ക് ഉണ്ടാകേണ്ടത്. 

അത് ഒരു ആള്‍ക്കൂട്ടത്തിന്റെ മറവിലാകുമ്പോള്‍ പുറത്തേയ്ക്ക് എടുക്കുകയും ചെയ്യുന്നു. അടുത്ത വീട്ടില്‍ ഒരു കാറ് വാങ്ങുമ്പോള്‍. ‘അത് സെക്കന്റ് ഹാന്‍ഡ് ആയിരിക്കും’ എന്നു വിചാരിച്ച് ആശ്വസിക്കാന്‍ ശ്രമിക്കുന്ന മലയാളി, നാട്ടില്‍ ഒരുവന്‍ അല്പം പണം സമ്പാദിച്ചാല്‍ അവന് കള്ളക്കടത്താണെന്നും, ചെറുപ്പത്തിലേ പ്രശ്‌നക്കാരനായിരുന്നെന്നും വരുത്തിത്തീര്‍ക്കുന്ന മലയാളി. അതെ, ഒരുവന്റെ തൊണ്ണൂറ്റി ഒന്‍പതു ശതമാനവുമുള്ള പോസിറ്റീവ് വശങ്ങള്‍ കാണാതെ, ഒരു ശതമാനമുള്ള നെഗറ്റീവ് ചൂണ്ടി പുറത്തിടുന്ന മലയാളി, ദിലീപ് എന്ന നടന്റെ കാര്യത്തിലും അതേ നാണയം പുറത്തെടുത്തു. ദിലീപ് ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാന്‍ ഇപ്പോഴും നമുക്ക് താല്‍പര്യമില്ല. അയാളാണ് പ്രതി എന്നുറപ്പിക്കാനാണ് വ്യഗ്രത. അത് നടിയോടുള്ള സഹതാപം കൊണ്ടല്ല. ഒരാളുടെ വീഴ്ച കാണുമ്പോള്‍ ഉള്ള അസൂയയും, അസഹിഷ്ണുതയും നിറഞ്ഞ വൃത്തികെട്ട വികാരം കൊണ്ടു മാത്രമാണ്.ഇതു ദിലീപിനെയോ നടിയേയോ പിന്തുണയ്ക്കാനുള്ള എഴുത്തല്ല. കേരളം നേരിടുന്ന നെഗറ്റീവ് മനോഭാവം എന്ന വലിയ പ്രശ്‌നത്തിനുള്ള പരിഹാരം, സ്‌കൂള്‍തല വിദ്യാഭ്യാസത്തില്‍നിന്നു തന്നെ ഉണ്ടാകേണ്ടതാണെന്നു വിളിച്ചു പറയാനാണ്. മറ്റുള്ളവരുടെ സന്തോഷമാണു നമ്മുടെ സന്തോഷമെന്നും, കൂടെയുള്ളവര്‍ വിജയിക്കുമ്പോള്‍ മാത്രമാണു നമ്മള്‍ വിജയിക്കുകയെന്നും, സത്യവും നന്മയും തന്നെയാണു ശരിയായ വിജയത്തിലേക്കുള്ള വഴികളെന്നും തിരിച്ചറിയുന്ന ഒരു തലമുറയാണു നമുക്ക് ഉണ്ടാകേണ്ടത്. അലറിവിളിക്കുന്ന ആള്‍ക്കൂട്ടത്തിലും അചഞ്ചലമായ ഉള്‍ക്കരുത്തുള്ള അത്തരമൊരു തലമുറയില്‍ ഇത്തരം നുണ ആയുധമാക്കുന്ന കഥകള്‍ പ്രചരിക്കില്ല, കയ്യേറ്റങ്ങളും കയറിപ്പിടിക്കലുകളും ഉണ്ടാകില്ല, കൂക്കിവിളികള്‍ ഉയരില്ല.……………….

ബ്രമ്മ ലേണിംഗ് സൊലൂഷന്‍സ്

സിഇഒ ആണ് ലേഖകന്‍

Comments

comments

Categories: Slider, Top Stories