മുഖം മിനുക്കി പൊടിമില്ലുകള്‍

മുഖം മിനുക്കി പൊടിമില്ലുകള്‍

കുറച്ച് വര്‍ഷങ്ങള്‍ പിന്നിലേക്കു നോക്കിയാല്‍ നമ്മള്‍ പല ധാന്യങ്ങളും സ്വയമേ ഉല്‍പാദിപ്പിക്കുകയും മില്ലുകളിലെത്തിച്ചു പൊടിച്ചെടുക്കുകയുമാണു ചെയ്തിരുന്നത്. ഇതിലൂടെ മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചിരുന്നു. ഇത്തരത്തില്‍ നല്ല ഭക്ഷണങ്ങള്‍ ലഭിച്ചിരുന്ന ആ പഴയ കാലത്തിലേക്കുള്ള തിരിച്ച് പോക്കാണ് റെഡ് 2 ഗ്രീനിലൂടെ ഉദ്ദേശിക്കുന്നത്.

തനത് രുചിയോടെ മാവ് (പൊടികള്‍) ലഭ്യമാക്കുക എന്ന ആശയവുമായി വിപണിയില്‍ ചുവടുവച്ചിരിക്കുകയാണ് റെഡ് 2 ഗ്രീന്‍. പ്രമുഖ മെഷീനറി നിര്‍മ്മാതാക്കളായ പൈലറ്റ് സ്മിത് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലാണ് റെഡ് 2 ഗ്രീന്‍ തൃശൂരില്‍ ഇരിങ്ങാലക്കുടയ്ക്കടുത്തു കല്ലേറ്റുംകരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പഴയ ഫഌവര്‍ മില്ലുകളുടെ(പൊടി മില്ലുകള്‍) പുനരാവിഷ്‌കാരവും റെഡ് 2 ഗ്രീന്‍ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

‘ഈ ഉദ്യമം പുതിയതാണെങ്കിലും പഴയ ശൈലി പുനരാവിഷ്‌കരിക്കുകയാണു ഞങ്ങള്‍ ചെയ്യുന്നത്. നിലവില്‍ നമ്മള്‍ കടകളില്‍ നിന്നും പൊടികള്‍ വാങ്ങിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ പിന്നിലേക്കു നോക്കിയാല്‍ നമ്മള്‍ പല ധാന്യങ്ങളും സ്വയമേ ഉല്‍പാദിപ്പിക്കുകയും മില്ലുകളിലെത്തിച്ചു പൊടിച്ചെടുക്കുകയുമാണു ചെയ്തിരുന്നത്. ഇതിലൂടെ മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചിരുന്നു. ഇത്തരത്തില്‍ നല്ല ഭക്ഷണങ്ങള്‍ ലഭിച്ചിരുന്ന ആ പഴയ കാലത്തിലേക്കുള്ള തിരിച്ച് പോക്കാണ് റെഡ് 2 ഗ്രീനിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ പൈലറ്റ്‌സ്മിത് നിര്‍മിച്ചു നല്‍കുന്ന മെഷീനറികള്‍ ഉപയോഗിച്ചു സ്ത്രീകള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് ‘ റെഡ് 2 ഗ്രീന്‍ കോഓര്‍ഡിനേറ്റര്‍ വര്‍ക്കിയച്ചന്‍ പേട്ട വ്യക്തമാക്കുന്നു.

പഴയ ഫഌവര്‍ മില്ലുകളുടെ (പൊടി മില്ലുകള്‍)പുനരാവിഷ്‌കാരം ലക്ഷ്യമിടുന്ന പദ്ധതി കേരളത്തിലാകമാനം വ്യാപിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുകയാണ്.

ധാന്യങ്ങളും മറ്റ് പൊടിക്കാനുള്ള വസ്തുക്കളും വീടുകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നു. റെഡ് 2 ഗ്രീന്‍ ഫളവര്‍ മില്‍ കളക്ഷന്‍ സെന്ററുകള്‍ വഴിയാണ് ഇവ പൊടി മില്‍ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ഈ ലക്ഷ്യം സാധ്യമാക്കുന്നതിലേക്കായി പഞ്ചായത്തുകള്‍ തോറും കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു പഞ്ചായത്തില്‍ അഞ്ച് കളക്ഷന്‍ സെന്ററുകളാണ് സ്ഥാപിക്കുക. പുതുമയാര്‍ന്ന ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തില്‍ ആവശ്യമായവ കഴുകി ഉണക്കി പൊടിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

‘എന്തിനും ഏതിനും റെഡിമെയ്ഡ് വാങ്ങുന്ന പുതിയ കാലത്തേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞു. കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളുടെ ഗുണമേന്മകളെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്താനാന്‍ ഉദേശിക്കുന്നുണ്ട്. പലപ്പോഴും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് റെഡിമെയ്ഡ് സാധനങ്ങള്‍ക്കു പുറകെ ആളുകള്‍ പോകുന്നതെന്നു’ വര്‍ക്കിയച്ചന്‍ പറയുന്നു.

തിരക്കിട്ട ജീവിതത്തില്‍ ആളുകള്‍ക്ക് സമയവും സാഹചര്യങ്ങളും ചുരുങ്ങുമ്പോഴും പഴമയുടെ തനത് രുചികള്‍ സാധ്യമാക്കാനാണ് റെഡ് 2 ഗ്രീന്‍ എന്ന പദ്ധതി വഴി ലക്ഷ്യമാക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ആശയം. വീട്ടമ്മമാര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗം കൂടിയാണിത്. മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണുള്ളത്. ആളുകള്‍ക്ക് പൊടിക്കാനുള്ള ധാന്യങ്ങള്‍ കഴുകി ഉണക്കി നല്‍കാം, രണ്ടാമത്തേത് റെഡ് 2 ഗ്രീന്‍ കളക്ഷന്‍ സെന്ററുകളില്‍ നിന്നും സാധനം വാങ്ങി നല്‍കിയാല്‍ റെഡ് 2 ഗ്രീന്‍ ജീവനക്കാര്‍ കഴുകി ഉണക്കി പൊടിച്ച് നല്‍കുന്നു, മുകളില്‍ പറഞ്ഞ രണ്ട് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി പായ്ക്ക ചെയ്തു വച്ചിരിക്കുന്ന പൊടികള്‍ ആളുകള്‍ക്ക് നേരിട്ട് വന്നു വാങ്ങിക്കാമെന്നതാണ് മൂന്നാമത്തേത്.

“എന്തിനും ഏതിനും റെഡിമെയ്ഡ് വാങ്ങുന്ന പുതിയ കാലത്തേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞു. പലപ്പോഴും മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് റെഡിമെയ്ഡ് സാധനങ്ങള്‍ക്കു പുറകെ ആളുകള്‍ പോകുന്നത്”

-വര്‍ക്കിയച്ചന്‍, കോഓര്‍ഡിനേറ്റര്‍,

റെഡ് 2 ഗ്രീന്‍

പൊടിക്കാനുള്ള സാധനങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ ഉപഭോക്താവിന്റെ മൊബീല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തിയാണു ശേഖരിക്കുന്നത്. പിന്നീട് മില്ലുകളില്‍ ഇവ കൃത്യതയോടെയും ശുചിത്വത്തോടെയും കഴുകി ഉണക്കി പൊടിച്ചു നല്‍കുന്നു. പൊടിച്ചവ വീണ്ടും പായ്ക്കു ചെയ്തു നല്‍കുമ്പോള്‍ ഉപഭോക്താവിനു മൊബീലില്‍ സന്ദേശവും ലഭിക്കുന്നു. അധികം താമസിയാതെ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ ആക്കുന്നതിനായി മൊബീല്‍ ആപ്പും വികസിപ്പിക്കാനൊരുങ്ങുകയാണ് സംഘാടകര്‍. മൊബീല്‍ ആപ്പ് സാധ്യമാകുന്നതോടെ ഉപഭോക്താവിന് പ്രക്രിയയുടെ ഓരോ ഘട്ടങ്ങളും നേരിട്ടു കാണാനും അറിയാനും സാധിക്കും. ആപ്പ് വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൈലറ്റ് സ്മിത് നിര്‍മിക്കുന്ന മെഷീന്‍ സാമഗ്രികളാണ് ഇവിടെ ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള മില്ലുകളെ ഇതില്‍ ഭാഗമാക്കിയും അവര്‍ക്കു വേണ്ട സാങ്കേതികവും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ മില്ലുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്കു മില്ലുകളെ കൈപിടിച്ച് ഉയര്‍ത്തുകയുമാണ് ലക്ഷ്യം.

റെഡ് 2 ഗ്രീന്‍ എന്ന ബ്രാന്‍ഡിനു കീഴില്‍ ഏകീകൃത സംവിധാനമായാണ് ഇവ പ്രവര്‍ത്തിക്കുക. നിലവില്‍ കല്ലേറ്റുംകരയിലാണെങ്കിലും കേരളത്തിലാകമാനം വ്യാപിപ്പിക്കാനുള്ള പദ്ധതിയാണ് ഇവര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. പൈലറ്റ് സ്മിത് സ്ഥാപകന്‍ ഷീന്‍ ആന്റണിയുടെ ഭക്ഷ്യ സുരക്ഷ സമൂഹ നന്മയ്ക്ക് എന്ന ആശയമാണ് റെഡ് ടു ഗ്രീന്‍ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

Comments

comments

Tags: red 2 green