ശ്രീലങ്കയില്‍ പ്ലാസ്റ്റിക്കിന് നിരോധനം

ശ്രീലങ്കയില്‍ പ്ലാസ്റ്റിക്കിന് നിരോധനം

ഡെങ്കു പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലും മാലിന്യപ്രശ്‌നം വര്‍ധിച്ചു വരുന്നതിനാലും ശ്രീലങ്കയില്‍ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗ് നിരോധിച്ചതായി ആരോഗ്യമന്ത്രി രജിത സേനാരത്‌ന ബുധനാഴ്ച അറിയിച്ചു.

പരിസ്ഥിത മന്ത്രി കൂടിയായ പ്രസിഡന്റ് മൈത്രിപാല ശിരിസേനയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഉച്ചഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടെഉപയോഗം, നിര്‍മാണം, കയറ്റുമതി, വില്‍പന എന്നിവയും പുതിയ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

ഇതുകൂടാതെ തുറസായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന ബാഗുകള്‍ എല്ലാം പുനരുപയോഗത്തിനു സാധ്യമായിട്ടുള്ള തുണികള്‍ ഉപയോഗിച്ചുകൊണ്ടുള്ളതാക്കി മാറ്റുവാനും തീരുമാനമായിട്ടുണ്ട്.

ഡെങ്കു പനി പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ശ്രീലങ്ക മുന്‍പന്തിയിലാണ്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 225 പേര്‍ മരിച്ചതായും, 80,000 പേര്‍ രോഗബാധിരുമുണ്ടെന്നുമാണു കണക്ക്.

Comments

comments

Categories: FK Special