ജിസിസിയില്‍ പുകയില്ലാത്ത പുകയില ഉല്‍പ്പന്നവുമായി ഫിലിപ് മോറിസ് എത്തുന്നു

ജിസിസിയില്‍ പുകയില്ലാത്ത പുകയില ഉല്‍പ്പന്നവുമായി ഫിലിപ് മോറിസ് എത്തുന്നു

കത്താതെതന്നെ പുകയിലയെ ചൂടാക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമായ ഐക്യുഒഎ ജിസിസിയിലേക്ക് കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്

ദുബായ്: പ്രമുഖ സിഗററ്റ് ബ്രാന്‍ഡ് മാല്‍ബോറോയുടെ നിര്‍മാതാക്കളും വിതരണക്കാരുമായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ (പിഎംഐ) ജിസിസിയില്‍ പുകയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. സിഗററ്റിനേക്കാള്‍ അപകടം കുറഞ്ഞ ഉല്‍പ്പന്നം ആയിരിക്കും ഇതെന്ന് കമ്പനി പറഞ്ഞു.

കത്താതെതന്നെ പുകയിലയെ ചൂടാക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമായ ഐക്യുഒഎ ജിസിസിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ പുറത്തുവിടുന്ന ബാഷ്പത്തോടു കൂടിയ നികോട്ടിന്‍ സിഗററ്റില്‍ നിന്ന് പുറത്തു വരുന്ന പുകയേക്കാള്‍ 90 മുതല്‍ 95 വരെ ശതമാനം വിഷമയം കുറഞ്ഞവയായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ന് ലോകവ്യാപകമായി 25 മാര്‍ക്കറ്റുകളിലാണ് ഐക്യുഒഎസ് ലഭ്യമാകുന്നത്. 2017 ന്റെ അവസാനം ആവുമ്പോഴേക്കും പ്രധാന നഗരങ്ങളില്‍ ഉള്‍പ്പടെ 30 മുതല്‍ 35 മാര്‍ക്കറ്റുകളിലേക്ക് ഇത് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിലിപ് മോറിസ് മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഡയറക്റ്റര്‍ ലന ഗമാല്‍ എല്‍ഡിന്‍ പറഞ്ഞു. ജിസിസി വളരെ പ്രധാനപ്പെട്ട മാര്‍ക്കറ്റാണെന്നും ഇവിടേക്ക് വളരെ വേഗത്തില്‍ ഉല്‍പ്പന്നം എത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഐക്യുഒഎസ്സില്‍ ഉപയോഗിക്കുന്ന പുകയില സ്റ്റിക്കുകള്‍ അറിയപ്പെടുന്നത് ഹീറ്റ്‌സ്, ഹീറ്റ് സ്റ്റിക്‌സ് എന്നീ പേരുകളിലാണ്. ഇവ തീ പിടിപ്പിക്കേണ്ടതില്ല അതിനാല്‍ മാലിന്യ കൂനകളിലേക്ക് സുരക്ഷിതമായി തള്ളാന്‍ കഴിയും. ഇതിനകം രണ്ട് മില്യണില്‍ അധികം ഉപഭോക്താക്കളാണ് ഐക്യുഒഎസ് ഉപയോഗിക്കുന്നത്. ഉപകരണം വീണ്ടും നിറച്ച് ഉപയോഗിക്കാന്‍ സാധിക്കും. ഇതിലേക്ക് ഹീറ്റ്സ്റ്റിക് കയറ്റിയതിന് ശേഷം ഉപകരണത്തിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ ഇത് പ്രവര്‍ത്തനക്ഷമമാകും. സ്റ്റിക് ചൂടാകുന്നതിനായി 20 സെക്കന്റ് കാത്തിരിക്കണം.

പുകവലി ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണ് ഐക്യുഒഎസ്സെന്ന് പിഎംഐ വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിക്കൊണ്ട് രൂപവല്‍ക്കരിക്കുന്ന ഇത്തരത്തിലുള്ള അപകടസാധ്യത കുറഞ്ഞ രീതികള്‍ പുകവലിക്കുന്നവര്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഗവണ്‍മെന്റിനോടും ആരോഗ്യ സംഘടനകളോടും ആവശ്യപ്പെട്ടിരിക്കുകയാണ് പുകയില ഭീമന്‍.

ഐക്യുഒഎസ് പൂര്‍ണമായി അപകടമില്ലാത്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ പുകവലിയെ അപേക്ഷിച്ച് ഇത് ഇത് കൂടുതല്‍ സുരക്ഷിതമാണ്. പുകവലിയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിലവില്‍ കമ്പനി ശ്രമിക്കുന്നതെന്നും പിഎംഐയുടെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ആര്‍ആര്‍പി മാനേജര്‍ ജോഷ്വാ ഗിഡിയോണ്‍ പറഞ്ഞു. പുകവലിക്കാത്തവര്‍ ഈ ഉല്‍പ്പന്നം ഉപയോഗിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരീക്ഷിച്ചതിന് മാത്രമേ ഉല്‍പ്പന്നത്തെ പുതിയ മാര്‍ക്കറ്റുകളില്‍ ഉപയോഗിക്കാവുയെന്നും അദ്ദേഹം. പുകവലി ഉപയോഗിക്കാത്തവര്‍ ഇതില്‍ താല്‍പ്പര്യം കാണിച്ചാല്‍ അത് പ്രധാന പ്രശ്‌നമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-സിഗററ്റ് പോലെയുള്ള പുകയില്ലാത്ത ഉല്‍പ്പന്നങ്ങളില്‍ നിന്ന് വരുന്ന വിഷ വാതകം സിഗററ്റിന്റെ പുകയില്‍ നിന്നു വരുന്നതിന് സമാനമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ നിന്നുവരുന്ന പുക സാധാരണ സിഗരറ്റിനേക്കാള്‍ 1 ശതമാനത്തിന്റെ കുറവ് മാത്രമാണ്.

 

Comments

comments

Categories: Arabia

Related Articles