വിപിഎസ് ലേക്ക്‌ഷോറില്‍ ഹൃദയത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്ത് അപൂര്‍വ ശസ്ത്രക്രിയ

വിപിഎസ് ലേക്ക്‌ഷോറില്‍ ഹൃദയത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്ത് അപൂര്‍വ ശസ്ത്രക്രിയ

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഇബ്രാഹിമാണ് അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്

കൊച്ചി: ഏഴു മണിക്കൂര്‍ നീണ്ട ഒരപൂര്‍വ ശസ്ത്രക്രിയയിലൂടെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ നാല്‍പ്പത്തഞ്ചുകാരനായ ഒരു രോഗിയുടെ ഹൃദയം രണ്ടു മണിക്കൂര്‍ മുപ്പത്തിയഞ്ചു മിനിറ്റു നേരം നിശ്ചലമാക്കി അദ്ദേഹത്തിന്റെ ഹൃദയത്തില രക്തം കട്ട പിടിച്ചതും ബ്ലോക്കുകളും നീക്കുന്ന അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഇബ്രാഹിമാണ് ഈ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വേഗത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗി ഒരാഴ്ചയ്ക്കകം ആശുപത്രി വിടുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയാക് സര്‍ജനും വകുപ്പു മേധാവിയുമായ ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇബ്രാഹിം ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെ വെച്ച് ആഞ്ചിയോഗ്രാം നടത്തിയപ്പോഴാണ് ഹൃദയത്തിന്റെ പ്രധാന അറിയല്‍ ചെറുനാരങ്ങാ വലിപ്പത്തില്‍ രക്തം കട്ടപിടിച്ചതും മറ്റ് നാല് ബ്ലോക്കുകളും ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്കായി ഇബ്രാഹിമിനെ വിപിഎസ് ലേക്ക്‌ഷോറിലെത്തിച്ചത്.

ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നത് അതീവ അപൂര്‍വ അനുഭവമാണ്. ഹൃദയാഘാതം സംഭവിക്കുന്ന കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഏത് സമയത്തും ഹൃദയത്തില്‍ നിന്ന് ഈ കട്ട തലച്ചോറിലെത്താമെന്നതിനാല്‍ ഇത് വളരെ അപകടകരമായ സ്ഥിതിയാണ്. ഇത് ജീവതം മുഴുവന്‍ അബോധാവസ്ഥയിലാകാന്‍ (കോമാ) കാരണമാകുമായിരുന്നു-ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

ഹാര്‍ട്ട് ലംഗ് മെഷീനില്‍ 4 മണിക്കൂര്‍ 15 മിനിറ്റു നേരമാണ് ഇബ്രാഹിമിന്റെ ഹൃദയം ശസ്ത്രക്രിയയ്ക്കായി സൂക്ഷിച്ചത്. ഇതിനിടയില്‍ കട്ട പിടിച്ച രക്തവും ബ്ലോക്കുകളും പൂര്‍ണമായും നീക്കം ചെയ്തു.ഹൃദയാഘാതത്തെ തുടര്‍ന്ന് രക്തം കട്ടപിടിക്കുന്നത് ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നും പെട്ടെന്നു തന്നെ ഇത് സ്തിഷ്‌ക്കാഘാതത്തിന് കാരണമാകുമെന്നും ഡോ. മൂസക്കുഞ്ഞി ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: More