കേരള വ്യവസായ വാണിജ്യ നയം ചര്‍ച്ച സംഘടിപ്പിക്കുന്നു

കേരള വ്യവസായ വാണിജ്യ നയം ചര്‍ച്ച സംഘടിപ്പിക്കുന്നു

കേരളത്തിന്റെ വ്യവസായ-വാണിജ്യ കരട് നയത്തിന്‍മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടാന്‍ വ്യവസായ -വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ആശയവിനിയമയം നടത്തി.

യുവാക്കളുടെ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും, സമഗ്രമായ വ്യവസായ നയമാണ് സര്‍ക്കാര്‍ ലഭ്യമിടുന്നത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും, വ്യവസായത്തിന് അനുമതി ലഭിക്കുകയെന്നതാണ് വ്യവസായികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഇതിലുള്ള കാലതാമസം പരിഹരിക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും ഇതിനുള്ള പരിശോധനകള്‍ സര്‍ക്കാര്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വന്‍കിട-ചെറുകിട, ഇടത്തര, വ്യവസായ, വ്യാപാര മേഖലയിലുള്ള നൂറിലധികം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെഎസ്‌ഐഡിസി എംഡി ഡോ എം ബീന നയത്തിന്റെ കരട് അവതരിപ്പിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍, ഡയറക്റ്റര്‍ കെ എന്‍ സതീഷ്, കിന്‍ഫ്രാ എംഡി കെ എ സന്തോഷ് കുമാര്‍, കെ ബിപ്പ് സിഇഒ , വി രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചാണ് വ്യവസായ വാണിജ്യ വകുപ്പ് മുഖാമുഖം സംഘടിപ്പിക്കുന്നത്. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും മുഖാമുഖം സംഘടിപ്പിക്കും. തൃശൂരിലെ യോഗം ഇന്ന് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ ഈ യോഗത്തില്‍ സംബന്ധിക്കും. എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലുള്ളവരാണ് എറണാകുളം യോഗത്തില്‍ പങ്കെടുക്കുന്നത്.

Comments

comments

Categories: More