കൊച്ചി: പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ബ്രാന്‍ഡായ ഹോബി ഐഡിയാസ് മുതിര്‍ന്നവര്‍ക്കായി കളറിംഗ് പുസ്തകം അവതരിപ്പിച്ചു. പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങള്‍, ഇന്ത്യന്‍ സഫാരി, മറൈന്‍ കലാരൂപങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി സമകാലിക രൂപകല്‍പ്പനകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. ഇന്‍ഹൗസ് വിദഗ്ധര്‍ വളരെ ശ്രദ്ധയോടെയാണ് ഈ കലാരൂപങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പിരിമുറുക്കം കുറച്ച് നിങ്ങള്‍ക്ക് നവോന്മേഷം പകരാന്‍ സഹായിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനകളും പാറ്റേണുകളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള സുന്ദരമായ പുതു തലമുറ ആശയമാണ് മുതിര്‍ന്നവര്‍ക്കുള്ള കളറിംഗ് ബുക്ക്.
മനസിന് വിശ്രമം നല്‍കാനും ഉന്മേഷത്തിനുമുള്ള സ്വാഭാവിക പ്രകടന രീതിയാണ് നിറംകൊടുക്കലെന്നും ഈ രൂപകല്‍പ്പനകള്‍ക്ക് നിറംകൊടുക്കുന്നത് ധ്യാനത്തിന് തുല്ല്യമാണെന്നും മുതിര്‍ന്നവരുടെ ജീവിതത്തിലേക്ക് കല തിരിച്ചുകൊണ്ടുവരികയാണ് ഇതിലൂടെ ഹോബി ഐഡിയാസ് ലക്ഷ്യമിടുന്നതെന്നും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ആര്‍ട്ട് ആന്‍ഡ് സ്റ്റേഷനറി ബിസിനസ് പ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
വിവിധ തലങ്ങളില്‍ ജീവിക്കുന്ന മുതിര്‍ന്നവര്‍ക്ക് ആസ്വാദ്യകരമായ ഡിസൈനുകളാണ് കളറിംഗ് പുസ്തകത്തിലുള്ളത്. തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, സംരംഭകര്‍, ഗൃഹസ്ഥര്‍, മാതാപിതാക്കള്‍, സീനിയര്‍ സിറ്റിസണ്‍സ് തുടങ്ങിയര്‍ക്കെല്ലാം ഇണങ്ങുന്ന രൂപകല്‍പ്പനകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോ കളറിംഗ് ബുക്കിലും 40 ഡിസൈന്‍ ഷീറ്റുകളാണ് ഉള്ളത്. 450 രൂപയാണ് വില. 10 ഗ്ലിറ്റര്‍ പേനകളുടെ കോംപ്ലിമെന്ററി സെറ്റും ഇതോടൊപ്പം ലഭിക്കും. ഓരോ ഡിസൈന്‍ ഷീറ്റും നിറം കൊടുക്കല്‍ പൂര്‍ത്തിയാക്കി കീറിയെടുത്ത് ഫ്രെയിം ചെയ്ത് ഗിഫ്റ്റ് ആയി നല്കാവുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങള്‍, ഇന്ത്യന്‍ സഫാരി, മറൈന്‍ കലാരൂപങ്ങള്‍ എന്നിങ്ങനെ മൂന്നു ടൈറ്റിലുകളില്‍ ലഭ്യമാണ്. ഹോബി ഐഡിയാസ് സ്റ്റോറുകളിലും www.hobbyideas.in സൈറ്റിലും പുസ്തകം ലഭ്യമാണ്. മുംബൈ, ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലും ഗിഫ്റ്റ്/സ്റ്റേഷനറി സ്റ്റോറുകളിലും ലഭിക്കും.