മനുഷ്യരില്‍ ബലമുണ്ടാക്കുന്ന ജനിതകഘടകങ്ങള്‍ കണ്ടെത്തി

മനുഷ്യരില്‍ ബലമുണ്ടാക്കുന്ന ജനിതകഘടകങ്ങള്‍ കണ്ടെത്തി

ശക്തിയും ബുദ്ധിയുമുള്ളവനാണ് മനുഷ്യനെന്നു പറയാറുണ്ട്. മനുഷ്യരില്‍ ശക്തിയുടെ ലക്ഷണങ്ങള്‍ പേശികളും മസിലുകളുമാണ്. എന്നാല്‍ ഇവ എങ്ങനെയാണ് ഉണ്ടാകുന്നതെന്നതിന് ശാസ്ത്രലോകത്തിന് ഇതേവരെ ഉത്തരം നല്‍കാനായിരുന്നില്ല. എന്നാല്‍ ഇതാ മനുഷ്യരില്‍ ബലമുണ്ടാക്കുന്ന ജനിതക ഘടകങ്ങള്‍ ആദ്യമായി കണ്ടെത്തി.

16 തരം ജനിതക ഘടകങ്ങളാണ് ശക്തിക്കു കാരണമെന്നാണ് യുകെ ബയോ ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ മിക്ക ഘടകങ്ങളും മസില്‍ നാരുകകള്‍ നാഡി വ്യൂഹം, പേശീകോശങ്ങള്‍ എന്നിവയുടെ ഘടനയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഉയര്‍ന്ന നിലയിലുള്ള ജനിതകമാറ്റം ചിലരില്‍ മസിലുകളുടെ ശക്തിക്ഷയത്തിനു കാരണമാകാം.

പേശീബലത്തില്‍ വ്യതിയാനമുണ്ടാക്കുന്നതില്‍ ജനിതകമാറ്റങ്ങളുടെ പങ്ക് ഇക്കാര്യത്തില്‍ ഏറെക്കാലമായി സംശയിക്കുന്നുണ്ടായിരുന്നെങ്കിലും ഇത്തരമൊരു വ്യക്തമായ ഉള്‍ക്കാഴ്ച ഇതാദ്യമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ കേംബ്രിജ് സര്‍വകലാശാലയിലെ റോബര്‍ട്ട് സ്‌കോട്ട് പറഞ്ഞു. പേശീവീക്കമടക്കമുള്ള ഒഅസുഖങ്ങള്‍ക്ക് നൂതന ചികില്‍സ സാധ്യമാക്കാന്‍ കണ്ടുപിടിത്തം കൊണ്ടു കഴിയും.

ബ്രിട്ടണിലെ 1.4 ലക്ഷം പേരിലും 50,000 വരുന്ന നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക,് ഓസ്‌ട്രേലിയ എന്നിവിടങ്ങലിലെ പൗരന്മാരിലുമായാണ് പഠനം നടത്തിയത്.

Comments

comments

Categories: FK Special