യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഇന്ത്യന്‍ ഉപജ്ഞാതാവ്

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഇന്ത്യന്‍ ഉപജ്ഞാതാവ്

വേഗതയോടെയും സുതാര്യതയോടെയും പണ കൈമാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1980-ല്‍ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച യുഎഇ എക്‌സ്‌ചേഞ്ച് നാല് പതിറ്റാണ്ടിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളിലായി സാന്നിധ്യമറിയിച്ചു കൊണ്ട് ആഗോള ബ്രാന്‍ഡായി മാറിയിരിക്കുന്നു. യുഎഇ എക്‌സ്‌ചേഞ്ചിന്റെ സേവനം ഇന്ന് മണി ട്രാന്‍സ്ഫറില്‍ മാത്രമല്ല, ഫോറിന്‍ എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍ തുടങ്ങിയ നിരവധി മേഖലകളിലേക്കു വ്യാപിച്ചിരിക്കുന്നു.

എളിയ തുടക്കത്തില്‍നിന്നും ആഗോള ബ്രാന്‍ഡായി വളര്‍ന്ന ചരിത്രമാണു യുഎഇ എക്‌സ്‌ചേഞ്ചിന്റേത്. മണി ട്രാന്‍സ്ഫര്‍ അഥവാ പണ കൈമാറ്റം സുഗമവും സുതാര്യവും വേഗതയിലുമാക്കുകയെന്ന ലക്ഷ്യത്തോടെ 1980-ല്‍ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ന് 31 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കൊണ്ട് ആഗോള തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. മണി ട്രാന്‍സ്ഫര്‍ മാത്രമല്ല ഫോറിന്‍ എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ കാര്യക്ഷമതയോടെ യുഎഇ എക്‌സ്‌ചേഞ്ച് നിര്‍വഹിക്കുന്നു. യുഎഇയില്‍ മാത്രം ലഭ്യമായിരുന്ന ഈ സ്ഥാപനത്തിന്റെ സേവനം ഇന്ത്യയിലെ പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കിയതു വി. ജോര്‍ജ്ജ് ആന്റണിയെന്ന മലയാളിയാണ്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഇന്ത്യയിലെ ആദ്യ പ്രവര്‍ത്തനം കൊച്ചിയിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലുടനീളം ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കി. യുഎഇ എക്‌ചേഞ്ചിന് ഇന്ത്യയില്‍ വേരുറപ്പിക്കാനായതിനു പിന്നില്‍ ആലപ്പുഴയിലെ പുളിങ്കുന്ന്കാരനായ ഈ വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

മോറല്‍ ഫിലോസഫി

അച്ചടക്കം, പരിപൂര്‍ണ്ണത, ഉത്തരവാദിത്ത ബോധം: ഇവയില്‍ ഒരു വിട്ടു വീഴ്ചയുമില്ല

യുഎഇയില്‍ നിന്നു കൊച്ചിയിലേക്ക്

ബികോം ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജോര്‍ജ്ജ് ആന്റണി 1981ല്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണു ജോര്‍ജ് ആന്റണി യുഎഇ എക്‌സ്‌ചേഞ്ചിന്റെ അബുദാബി ഓഫീസില്‍ ജോയ്ന്‍ ചെയ്തത്. ജോര്‍ജ് ആന്റണി യുഎഇ എക്‌സ്‌ചേഞ്ചില്‍ ജോയിന്‍ ചെയ്യുമ്പോള്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് വര്‍ഷം മാത്രമേ ആയിരുന്നുള്ളു.

”അടുത്ത അഞ്ച് വര്‍ഷത്തില്‍ ധനകാര്യ രംഗം പൂര്‍ണമായും മാറും. എല്ലാം ഡിജിറ്റലായി മാറും. നൂറ് ശതമാനം ഡിജിറ്റലൈസ്ഡ് ആയി കമ്പനിയെ മാറ്റുകയെന്നതാണ് ലക്ഷ്യം. ഓരോ ജീവനക്കാരനും ഒരു ശാഖയെന്ന നിലയില്‍ പ്രവര്‍ത്തിക്കണം. ഫിസിക്കല്‍ ബ്രാഞ്ചുകളെക്കാള്‍ ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കും. ഡിജിറ്റലൈസേഷന് ഒപ്പം നീങ്ങാന്‍ കമ്പനിക്കു സാധിക്കണം. എന്നാല്‍ ഉപഭോക്താക്കള്‍ അതിനനുസരിച്ചു മാറിയിട്ടില്ല. അതുകൂടി സാധ്യമാക്കി മുന്നോട്ട് പോകാന്‍ സാധിക്കണം,”

യുഎഇ എക്‌സ്‌ചേഞ്ചില്‍ അദ്ദേഹം പല സ്ഥാനങ്ങളും അലങ്കരിച്ചു. 1994ല്‍ ജോര്‍ജ്ജ് ആന്റണി ഇന്ത്യയിലേക്ക് പറന്നത് ഒരു വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായിട്ടായിരുന്നു. യുഎഇയിലെമ്പാടും ശക്തമായ സാന്നിധ്യമുള്ള യുഎഇ എക്‌സ്‌ചേഞ്ചിന്റെ സേവനം ഇന്ത്യയിലേക്കും അതുവഴി നമ്മുടെ പ്രവാസികളിലേക്കുമെത്തിക്കുകയെന്ന ചുമതല കമ്പനി അദ്ദേഹത്തെ വിശ്വാസപൂര്‍വ്വം ഏല്‍പ്പിച്ചു. 1995ലാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ ലെയ്‌സണ്‍ ഓഫീസ് ഇന്ത്യയില്‍ തുടങ്ങുകയും അവിടെ ഡ്രാഫ്റ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1999ല്‍ യുഎഇ എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആദ്യത്തെ ബ്രാഞ്ച് കൊച്ചിയില്‍ തുടങ്ങി. ഇതിനു കീഴിലാണ് കീഴിലാണു മണിട്രാന്‍സ്ഫര്‍, എക്‌സ്പ്രസ് മണി, ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ലോണുകള്‍ (ഗോള്‍ഡ് ലോണ്‍, വാഹന വായ്പ) ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നത്. അക്കാലത്തു നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ പുതിയ ഒരു പ്രൊജക്റ്റിനുണ്ടാവുന്ന എല്ലാ വെല്ലുവിളികളും അദ്ദേഹം ധൈര്യപൂര്‍വ്വം അതിജീവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലെത്തി വെല്ലുവിളി നിറഞ്ഞൊരു പ്രൊജക്റ്റ് അവതരിപ്പിക്കുന്നതിന്റെ റിസ്‌ക് ഫാക്ടറിനെ കുറിച്ചു അന്ന് തന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നതായി അദ്ദേഹം പറയുന്നു. എന്നാല്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ സ്ഥാപനത്തില്‍ പല മേഖലകളിലും ജോലി ചെയ്തതിലൂടെ നേടിയെടുത്ത ആത്മവിശ്വാസവും പ്രവര്‍ത്തി പരിചയവും കൊണ്ട് മാത്രമാണ് അദ്ദേഹം ഈ വെല്ലുവിളികളെ അതിജീവിച്ചത്. ഇന്ത്യയില്‍ തന്നെ യുഎഇ എക്‌സ്‌ചേഞ്ചിന്റെ ആദ്യത്തെ ഓഫീസ് തുടങ്ങിയത് അദ്ദേഹത്തിന്റെ പൂര്‍ണ പരിശ്രമത്തിലും ഉത്തരവാദിത്വത്തിലുമാണ്. ഇന്ന് യുഎഇ എക്‌സ്‌ചേഞ്ചിന് ഇന്ത്യയില്‍ 370-നു മുകളില്‍ ശാഖകളുണ്ട്. സാങ്കേതികവിദ്യ അത്രയ്ക്ക് വികസിച്ചിട്ടില്ലാത്ത അന്നത്തെ കാലത്ത് റിസ്‌ക് ഏറ്റെടുക്കാന്‍ അദ്ദേഹം കാണിച്ച മനസാണ് ഇന്ന് ഇന്ത്യയില്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം.

വളര്‍ച്ചയുടെ പടവുകള്‍

യുഎഇ എക്‌സ്‌ചേഞ്ചിന് ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ഗള്‍ഫ്. ഇപ്പോള്‍ തന്നെ 31 രാജ്യങ്ങളില്‍ യുഎഇ എക്‌സ്‌ചേഞ്ചിന് സാന്നിധ്യമുണ്ട്. എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ഇവരുടെ രീതി. പുതിയ രാജ്യങ്ങള്‍, പുതിയ വിപണികള്‍ എന്നിവയിലേക്കു ബിസിനസ് വികസിപ്പിക്കുകയാണ് ഇവര്‍. പ്രവാസികള്‍ക്കു മാത്രമല്ല ഇപ്പോള്‍ യുഎഇ എക്‌സ്‌ചേഞ്ച് സേവനം നല്‍കുന്നത്. ഇന്ത്യയ്ക്കകത്തുള്ള പണമിടപാടുകളും യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിലും ജോര്‍ജ് ആന്റണിയും ഒരിക്കലും മടി കാണിച്ചിരുന്നില്ല. വിവിധ പരിപാടികളുടെ ഭാഗമായി പല വേദികളിലും വിശിഷ്ടാതിധിയായും പാനല്‍ സ്പീക്കറായും അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ട്. ഇതിലെല്ലാം പങ്കെടുക്കാന്‍ അദ്ദേഹത്തിന് വളരെ താത്പര്യവുമാണ്. യുവതലമുറയുമായി തന്റെ ആശങ്ങള്‍ പങ്കു വയ്ക്കാന്‍ അദ്ദേഹത്തിന് വളരെ താല്‍പര്യവുമാണ്. ഏതൊരു രാജ്യത്ത് പോയാലും അദ്ദേഹം തിരിച്ചു വരുന്നത് അവിടെയുള്ള ബിസിനസ് സംസ്‌കാരത്തിന്റെ നല്ല വശങ്ങള്‍ മനസിലാക്കി ഇവിടെ അവതരിപ്പിക്കാനാണ്. ആ അനുഭവങ്ങള്‍ തന്റെ സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയും ചെയ്യും. ബിസിനസ് ആന്‍ഡ് ഫിനാന്‍സ് രംഗത്തെ 35 വര്‍ഷത്തെ തന്റെ പ്രവര്‍ത്തന പരിചയവും ധീരമായ തീരുമാനങ്ങള്‍ എടുക്കാനും ഏതു വെല്ലുവിളികളെയും നേരിടാനുള്ള കഴിവും അദ്ദേഹത്തെ തഴക്കം ചെന്ന ഒരു ലീഡറും ആക്കി മാറ്റി. സാങ്കേതിതികവിദ്യയിലുള്ള പ്രാവീണ്യവും ഉള്‍ക്കാഴ്ചയും അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന മറ്റ് കഴിവുകളാണ്.

”യുഎഇ എക്‌സ്‌ചേഞ്ചിന് ഇന്ത്യയില്‍ ജോലി ചെയ്യുന്ന 4000-ത്തോളം പേര്‍. ഇന്ത്യയ്ക്കു പുറത്ത് 200 ഓളം പേര്‍. ഇത്രയും പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചുവെന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. നല്ല രീതിയില്‍ അവരുടെ കുടുംബം ജീവിക്കുന്നു. ഇതൊക്കെയാണ് എന്നെ സംബന്ധിച്ചുള്ള ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്ന്,”

എ കംപ്ലീറ്റ് ബിസിനസ്മാന്‍

”ഇത്രയും പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചുവെന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. ഇന്ത്യയില്‍ തന്നെ ജോലി ചെയ്യുന്ന 4000-ത്തോളം പേര്‍. ഇന്ത്യയ്ക്കു പുറത്ത് 200 ഓളം പേര്‍. നല്ല രീതിയില്‍ അവരുടെ കുടുംബം ജീവിക്കുന്നു. ഇതൊക്കെയാണ് എന്നെ സംബന്ധിച്ചുള്ള ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്ന്,” ഇത്തരത്തിലൊരു അഭിപ്രായ പങ്കുവയ്ക്കുമ്പോള്‍ ജോര്‍ജ് ആന്റണി എന്ന ബിസിനസ് പേഴ്‌സന്റെ ഉള്ളിലെ നന്മയുള്ള മനുഷ്യനെക്കൂടിയാണു കാണാന്‍ സാധിക്കുന്നത്. പരാജയങ്ങളില്ലാതെ ജീവിക്കാന്‍ പറ്റില്ല. നാം ജീവിതത്തില്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ തീര്‍ച്ചയായും പരാജയത്തിന്റെ കയ്പ്പും കാണും. തോല്‍വികള്‍ മനസിലാക്കി അത് തിരുത്തി മുന്നോട്ട് പോവുകയാണ് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ ഇക്കോണമിയുടെ ഭാഗമാകാന്‍

ഡിജിറ്റല്‍ ഇക്കോണമിയുടെ ഭാഗമാകുക എന്നതാണ് കമ്പനി മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പ്രധാന ലക്ഷ്യം. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനും ഉപഭോക്താക്കള്‍ക്ക് അതുവഴി മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊബീല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഇടപാടുകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിലവില്‍ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകമായി ഓരോ മൊബീല്‍ ആപ്ലിക്കേഷനുകള്‍ കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് കമ്പനി അപ്‌ഗ്രേഡ് ചെയ്യാറുണ്ട്.ഉപഭോക്താവിന് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുക എന്നതു തന്നെയാണ് ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷത്തില്‍ ധനകാര്യ രംഗം പൂര്‍ണമായും മാറുമെന്ന് അദ്ദേഹം പറയുന്നു. ”എല്ലാം ഡിജിറ്റലായി മാറും. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ പ്രാപ്യമാക്കുന്നതിന് ഇ- ആധാര്‍ ഉപയോഗപ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണ്. നൂറ് ശതമാനം ഡിജിറ്റലൈസ്ഡ് ആയി കമ്പനിയെ മാറ്റുകയെന്നതാണ് ലക്ഷ്യം. ഓരോ ജീവനക്കാരനും ഒരു ശാഖയെന്ന നിലയില്‍ പ്രവര്‍ത്തിക്കണം. ഫിസിക്കല്‍ ബ്രാഞ്ചുകളെക്കാള്‍ ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കും. ഡിജിറ്റലൈസേഷന് ഒപ്പം നീങ്ങാന്‍ കമ്പനിക്കു സാധിക്കണം. എന്നാല്‍ ഉപഭോക്താക്കള്‍ അതിനനുസരിച്ച് മാറിയിട്ടില്ല. അതുകൂടി സാധ്യമാക്കി മുന്നോട്ട് പോകാന്‍ സാധിക്കണം,” അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK Special
Tags: UAE exchange