റിട്ടേണ്‍ ഫയലിംഗ് വൈകിയാല്‍ 10,000 രൂപ പിഴ അടുത്ത വര്‍ഷം മുതല്‍

റിട്ടേണ്‍ ഫയലിംഗ് വൈകിയാല്‍ 10,000 രൂപ പിഴ അടുത്ത വര്‍ഷം മുതല്‍

ന്യൂഡെല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ ഇത്തവണ പിഴ ഈടാക്കില്ല. 10,000 രൂപ പിഴ ഈടാക്കുന്നത് അടുത്ത വര്‍ഷം മുതല്‍ക്കേ ബാധകമാകു. 2018 ഏപ്രില്‍ ഒന്നു മുതലാകും പിഴ ഈടാക്കുന്നത്. ഇതു പ്രകാരം 2016-2017 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ജൂലൈ 31നാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.

കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതിനായി ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 234 എഫ് എന്ന വകുപ്പു കൂടി ചേര്‍ക്കുകയായിരുന്നു. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.

ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ 5000 രൂപയും അതിനു ശേഷമാണ് നല്‍കുന്നതെങ്കില്‍ 10,000 രൂപയുമാണ് പിഴ ഈടാക്കുക. മൊത്തം വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ പരമാവധി 1000 രൂപ മാത്രമാണ് പിഴ ചുമത്തുക.

Comments

comments

Categories: Slider, Top Stories