കഴിഞ്ഞ വര്‍ഷം ദുബായിലെ വാടക നിരക്ക് 10 ശതമാനം ഇടിഞ്ഞു

കഴിഞ്ഞ വര്‍ഷം ദുബായിലെ വാടക നിരക്ക് 10 ശതമാനം ഇടിഞ്ഞു

സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് ഒഴികെയുള്ള എല്ലാ പ്രോപ്പര്‍ട്ടികളുടേയും വിലയില്‍ ഇടിവ്

ദുബായ്: ദുബായിലെ ശരാശരി വാടക നിരക്കില്‍ കഴിഞ്ഞ വര്‍ഷം 10.4 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. അതുപോലെ ശരാശരി വില്‍പ്പന നിരക്കിലും ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ട് നിരക്കിലും ഇടിവുണ്ടായതിനാല്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പേര്‍ എത്തിയത് ശരാശരി നേട്ടത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ (4.7 %) കാരണമായെന്നും റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ ബയറ്റ് ഡോട്ട് കോം പറഞ്ഞു.

2017 ന്റെ ആദ്യ പകുതിയുടെ അവസാനം വരെ ദുബായിലെ എല്ലാ രീതിയിലുമുള്ള പ്രോപ്പര്‍ട്ടികളുടേയും ശരാശരി വാടക നിരക്കില്‍ ഇടിവുണ്ടായെന്നും ബയട്ട് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

മൂന്ന് കിടപ്പുമുറികളുള്ള വില്ലയുടെ ശരാശരി വാടക 7.6 ശതമാനം താഴ്ന്നപ്പോള്‍ ഒരു കിടപ്പുമുറിയുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 6.1 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍മാത്രമാണ് സ്ഥിരത നിലനിര്‍ത്തിയത്. 0.1 ശതമാനത്തിന്റെ കുറവ് മാത്രമാണ് വാടക നിരക്കില്‍ ഉണ്ടയത്.

ദുബായില്‍ ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ വിറ്റു പോകുന്ന സ്ഥലങ്ങളിലേയും വാടക നിരക്കില്‍ കാര്യമായ ഇടിവുണ്ടായി. ഡൗണ്‍ടൗണ്‍ ദുബായിലെ വസ്തുക്കളുടെ ശരാശരി വിലയില്‍ 6.6 ശതമാനത്തിന്റേയും ദുബായ് സിലിക്കണ്‍ ഓസിസില്‍ 4.9 ശതമാനത്തിന്റേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ജനങ്ങള്‍ക്ക് ഏറ്റവും താല്‍പ്പര്യം പ്രകടിപ്പിച്ച പ്രോപ്പര്‍ട്ടികള്‍ ദുബായ് മറീന, ദുബായ് സിലിക്കണ്‍ ഓസിസ്, ജുമൈറ വില്ലേജ് എന്നിവിടങ്ങളലായിരുന്നു. ദുബായ് മറീന, ഡൗണ്‍ടൗണ്‍ ദുബായ്, അബുദാബിയിലെ റീം ദ്വീപ് എന്നീ പ്രദേശങ്ങളെയാണ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത്.

Comments

comments

Categories: Arabia

Related Articles