പിന്‍ഗാമി കടത്തിവെട്ടുമോ?

പിന്‍ഗാമി കടത്തിവെട്ടുമോ?

നിക്കോണിന്റെ ഡി 820 കാമറ മാസാവസാനമെത്തും

ലോക പ്രശസ്തമായ നിക്കോണ്‍ കാമറ നൂറാം വാര്‍ഷികമാഘോഷിക്കുകയാണ്. അവരുടെ സവിശേഷ സൃഷ്ടിയായ ഡി810 കാമറ ഉപയോഗിച്ചവര്‍ ആരും അതിന്റെ പ്രകടനത്തെക്കുറിച്ച് ഒന്നു വാചാലരാകും. പ്രൊഫഷണല്‍ കാമറാമാന്മാര്‍ക്ക് പൂര്‍ണസംതൃപ്തി നല്‍കിയ കാമറയാണിത്. ഇതിന്റെ ബോഡിയാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മികച്ച സ്ഥിരതയും കൈയൊതുക്കവും നല്‍കിയത്.

പുതുമയും സങ്കേതികതയും സംയോജിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ 100-ാം വാര്‍ഷികത്തില്‍ നിക്കോണ്‍ പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം ഏവരും പ്രതീക്ഷിച്ചതായിരുന്നു പരിഷ്‌കരിച്ച ഡി820യുടെ വരവ്. എന്നാല്‍ ഇത് ഇതുവരെ ഉണ്ടാകാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഈ മാസം അവസാനത്തോടെ കാമറ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറോടെ വിപണികളില്‍ ഇതു ലഭ്യമായിത്തുടങ്ങുമെന്നും അറിയുന്നു. എന്നാല്‍ ഇതിന്റെ വ്ശദവിവരങ്ങള്‍ ഇപ്പോഴും കമ്പനി പുറത്തുവിട്ടിട്ടില്ല.

45ഓ 46ഓ മെഗാപിക്‌സല്‍ സെന്‍സറും ഡി5-ലേതിനു സമാനമായ ഓട്ടോഫോക്കസ് സംവിധാനമാണ് ഇതിലുണ്ടാകുക. കുറഞ്ഞ വെളിച്ചത്തില്‍ ഉയര്‍ന്ന ദൃശ്യവല്‍ക്കരണം സാധ്യമാക്കുന്ന (ഐഎസ്ഒ) എംപി ലെവലാണ് കമ്പനി വഗ്ദാനം. 36.3 എംപിയാണ് ഡി810 കാമറ സെന്‍സറില്‍ ലഭ്യം. ഇതില്‍ സ്‌നാപ് ബ്രിഡ്ജിന്റെ നവീകരിച്ച പതിപ്പ്, കാമറയ്ക്കു പിന്നിലായി ചരിക്കാവുന്ന എല്‍സിഡി സ്‌ക്രീന്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ ഇടാനുള്ള സ്ലോട്ടുകള്‍ എന്നിവയുണ്ടാകും. സ്ലോട്ടുകളില്‍ ഒന്നില്‍ എസ്ഡി കാര്‍ഡും മറ്റേതില്‍ എക്‌സ്‌ക്യുഡി കാര്‍ഡും ഇടാം. എന്നാല്‍ മുമ്പു പ്രഖ്യാപിച്ചിരുന്ന ബില്‍ട്ട് ഇന്‍ ജിപിഎസ് പുതിയ കാമറയില്‍ ഉണ്ടാകില്ലെന്നാണ് വിവരം. പുതിയ പതിപ്പിന്റെ പേരിലും ചിലപ്പോള്‍ മാറ്റം വരാം. ഡി820 എന്നത് ഡി 850 എന്നാകാമെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

2014-ലാണ് ഡി810 എന്ന എസ്എല്‍ആര്‍ കാമറയുമായി നിക്കോണ്‍ രംഗത്തെത്തിയത്. അതിനേക്കാള്‍ രണ്ടു വര്‍ഷം മുമ്പിറങ്ങിയ ഡി800ന്റെ പരിഷ്‌കൃത രൂപമായിരുന്നു അത്. മുന്‍ഗാമിയുടെ അതേ റെസല്യൂഷനിലായിരുന്നു ഡി810-ന്റെ സാങ്കേതികമേന്മ മികച്ച ഫലങ്ങളാണു നല്‍കിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ കാമറ അതു നിലനിര്‍ത്തുകയായിരുന്നു. സൂക്ഷ്മമായ മാറ്റങ്ങളാണ് ഡി800 നെ അപേക്ഷിച്ച് ഡി 810ല്‍ വരുത്തിയിരുന്നത്. ഷട്ടര്‍ സാങ്കേതികതയില്‍ വരുത്തിയ മാറ്റം ഒട്ടും ശബ്ദമുണ്ടാക്കാത്ത ഷട്ടറടയ്ക്കല്‍ സാധ്യമാക്കുന്നു. ഒഎല്‍പിഎഫ് മാറ്റിയതോടെ കൂടുതല്‍ മൂര്‍ച്ചയുള്ള തിക്രങ്ങള്‍ ലഭിക്കുന്നു. 36.3 എംപി സെന്‍സര്‍ ഒബ്‌ജെക്റ്റിന്റെ 7360 ഃ4912 ഔട്ട്പുട്ട് ലഭ്യമാക്കും. അങ്ങനെയെങ്കില്‍ 45 എംപിയില്‍ ലഭിക്കുന്ന ഔട്ട്പുട്ട് എത്രമാത്രം വ്യക്തതയുള്ളതായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

45ഓ 46ഓ മെഗാപിക്‌സല്‍ സെന്‍സറും ഡി5-ലേതിനു സമാനമായ ഓട്ടോഫോക്കസ് സംവിധാനമാണ് ഇതിലുണ്ടാകുക. കുറഞ്ഞ വെളിച്ചത്തില്‍ ഉയര്‍ന്ന ദൃശ്യവല്‍ക്കരണം സാധ്യമാക്കുന്ന (ഐഎസ്ഒ) എംപി ലെവലാണ് കമ്പനി വഗ്ദാനം. 36.3 എംപിയാണ് ഡി810 കാമറ സെന്‍സറില്‍ ലഭ്യം. ഇതില്‍ സ്‌നാപ് ബ്രിഡ്ജിന്റെ നവീകരിച്ച പതിപ്പ്, കാമറയ്ക്കു പിന്നിലായി ചരിക്കാവുന്ന എല്‍സിഡി സ്‌ക്രീന്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ ഇടാനുള്ള സ്ലോട്ടുകള്‍ എന്നിവയുണ്ടാകും

അതേ സമയം സെന്‍സര്‍ കൈമാറ്റം സംബന്ധിച്ച് സോണിയുമായി ധാരണയിലെത്താനാകാത്തത് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിക്കോണിന്റെ പല ക്ലാസിക് കാമറകളിലും സോണിയുടെ സെന്‍സറുകളാണ് ഉപയോഗിച്ചിരുന്നത്. സോണിയുടെ എ7ആര്‍ഐഐ മിറര്‍ലെസ് കാമറയില്‍ ഉപയോഗിച്ച 42.4 സെന്‍സറുകള്‍ നിക്കോണ്‍ പുതിയ കാമറയില്‍ ഉപയോഗിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ മികച്ച സെന്‍സറുകള്‍ മറ്റു കമ്പനികള്‍ക്ക് വില്‍ക്കേണ്ടതില്ലെന്നാണ് സോണി കമ്പനിയുടെ തീരുമാനമെന്നറിയുന്നു.

ഡി810 കാമറ ഇറങ്ങിയപ്പോള്‍ കമ്പനി അവകാശപ്പെട്ടത് കാമറയ്ക്ക് പരിമിതികളില്ലാത്ത ജെപെഗ് ഫ്രെയിമുകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ്. ഷട്ടര്‍സ്പീഡ് നാലു സെക്കന്‍ഡില്‍ കൂടുതലാണെങ്കില്‍ ജ്യോതിശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നആസ്‌ട്രോഫോട്ടോഗ്രാഫര്‍മാര്‍ക്കു വരെ ഇത് ഉപകാരപ്രദമാകാമെന്നായിരുന്നു. 45എംബി/ സെക്കന്‍ഡ് എസ് ഡി കാര്‍ഡ് ഉപയോഗിച്ചാല്‍ വേഗം കുറയും മുമ്പ് 117 ജെപെഗ് ഫ്രെയിമുകള്‍ വരെ ഷൂട്ട് ചെയ്യാന്‍ കഴിയും

കുറ്റമറ്റ കാമറയ്ക്കു വേണ്ട ചിത്രാവിഷ്‌കരണ ശേഷിയും ചലന ക്ഷമതയും ഉപയോഗക്ഷമതയും ഡി810 കാമറകളില്‍ സാധ്യമാക്കിയിരുന്നു. പ്രൊഫഷണല്‍- അമേച്വര്‍ ഛായാഗ്രാഹകരെ അവരുടെ കഴിവ് തുറന്നു പ്രകടിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഉപകരണമാണിത്. ഇത് നിക്കോണ്‍ കൈവരിച്ച ആധുനിക സാങ്കേതികതയുടെ സുതാര്യത വെളിപ്പെടുത്തുന്ന കാമറയാണ്. കാമറയുടെ പ്രകടന സ്ഥിരതയ്ക്ക് ഒരു കോട്ടവും തട്ടാതെ ഉപയോഗിക്കാവുന്ന ഡി810 ന്റെ പരിഷ്‌കരിച്ച പതിപ്പ് അതിനൊത്ത രൂപഭാവമുള്ള ഒരു സ്മരണിക ആയാണ് അവതരിക്കപ്പെടുന്നത്.

ഡി810 കാമറ ഇറങ്ങിയപ്പോള്‍ കമ്പനി അവകാശപ്പെട്ടത് കാമറയ്ക്ക് പരിമിതികളില്ലാത്ത ജെപെഗ് ഫ്രെയിമുകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ്. ഷട്ടര്‍സ്പീഡ് നാലു സെക്കന്‍ഡില്‍ കൂടുതലാണെങ്കില്‍ ജ്യോതിശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നആസ്‌ട്രോഫോട്ടോഗ്രാഫര്‍മാര്‍ക്കു വരെ ഇത് ഉപകാരപ്രദമാകാമെന്നായിരുന്നു. 45എംബി/ സെക്കന്‍ഡ് എസ് ഡി കാര്‍ഡ് ഉപയോഗിച്ചാല്‍ വേഗം കുറയും മുമ്പ് 117 ജെപെഗ് ഫ്രെയിമുകള്‍ വരെ ഷൂട്ട് ചെയ്യാന്‍ കഴിയും. റോ ഫ്രെയിമുകള്‍ മിക്‌സിലേക്ക് ഇട്ടാല്‍ 17 റോ, മികച്ച ഷോട്ടുകള്‍ അഞ്ച് എഫ് പിയിലുള്ളവ ഷൂട്ട് ചെയ്യാനാകും. ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമായിരിക്കും ഡി 810ല്‍ ലഭിക്കുക. ശരാശരി ജെപെഗ് ഫൈന്‍ ഷോട്ടുകള്‍ 17 എംബിയും റോ ഫയലിന്റെ 45 എംബിയും ആയാല്‍ 3.4 സെക്കന്‍ഡിനുള്ളില്‍ ഒരു ജിബി ഡാറ്റയ്ക്ക് മുകളില്‍ ബഫറിലേക്ക് നീങ്ങും.

എസ്എല്‍ആറുകളുടെ ലോകത്തെ ഏറ്റവും വിശ്വസ്തനാണ് നിക്കോണ്‍ ഡി810കാമറ. കമ്പനിയുടെ മുഖമുദ്ര. അതുവരെ കണ്ടിട്ടില്ലാത്ത പ്രകടനവും വിശ്വാസ്യതയുമാണ് ഇത് നേടിയത്. ദൃശ്യത്തിന്റെ സൂക്ഷ്മത ലഭിക്കുന്ന സാങ്കേതികത്തികവ് ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കാനുള്ള ഈ കാമറയുടെ കഴിവ് ഇന്നും മറ്റൊന്നിലുമില്ല. ഒരുപാട് കാമറാപ്രേമികളുടെ മനം കവര്‍ന്ന ഈ കാമറ പരിഷ്‌കരിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.

Comments

comments

Categories: FK Special
Tags: nikon d820