മു സിഗ്മയുടെ നിയന്ത്രണമേറ്റെടുത്ത് ധിരാജ്

മു സിഗ്മയുടെ നിയന്ത്രണമേറ്റെടുത്ത് ധിരാജ്

ബിഗ് ഡാറ്റ് കമ്പനിയായ മു സിഗ്മയുടെ ചെയര്‍മാനായ ധിരാജ് രാജാറാം മുന്‍ ഭാര്യ അംബിക സുബ്രമണ്യന്റെ 24 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് കമ്പനിയുടെ നിയന്ത്രണാധികാരമുള്ള ഓഹരിപങ്കാളിയായി മാറി.

400 ദശലക്ഷം ഡോളര്‍ വായ്പാ വ്യവസ്ഥയില്‍ രണ്ടു ആഴ്ച്ച മുമ്പാണ് ഓഹരി കൈമാറ്റം നടന്നത്.

ഇതോടെ 13 വര്‍ഷം മുമ്പാരംഭിച്ച കമ്പനിയുടെ 52 ശതമാനം ഓഹരികളും ധിരാജിന്റെ ഉടമസ്ഥതയിലായി. മു സിഗ്മയുടെ മറ്റ് നിക്ഷേപകരായ സെക്ക്വോയ കാപിറ്റല്‍, ഫിഡെലിറ്റി കാപിറ്റല്‍, ജനറല്‍ അറ്റ്‌ലാന്റിക്, മാസ്റ്റര്‍ കാര്‍ഡ് എന്നിവര്‍ സംയുക്തമായി 48 ശതമാനം ഓഹരികളാണ് കൈവശം വെച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy