പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

എട്ട് നഗരങ്ങളില്‍ ഏക്കറുകണക്കിന് ഭൂമി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു

ന്യൂ ഡെല്‍ഹി : എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കും. രാജ്യത്തെ എട്ട് നഗരങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുകീഴിലെ ഏക്കറുകണക്കിന് ഭൂമി മോദി സര്‍ക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു. പാവങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഈ സ്ഥലം വില്‍ക്കുകയോ പാട്ടത്തിന് അനുവദിക്കുകയോ ചെയ്യാനാണ് പരിപാടി. ഗുരുഗ്രാമം, ഹൈദരാബാദ്, പുണെ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ കീഴിലെ സ്ഥലം ചെലവുകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ സ്ഥാപനത്തിന് വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ വേണം

ചെലവു കുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം ഭവന-നഗര വികസന മന്ത്രാലയം പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക തയ്യാറാക്കിയിരിക്കുകയാണ്. എച്ച്എംടി ബെയറിംഗ്‌സ് (ഹൈദരാബാദ് 14.48 ഏക്കര്‍), ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് (പുണെ 62 ഏക്കര്‍), ഹെവി എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ (റാഞ്ചി 60 ഏക്കര്‍), ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗുരുഗ്രാമം 10-15 ഏക്കര്‍) എന്നീ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിലാണ് ആദ്യ ഘട്ടത്തില്‍ ചെലവുകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുക.

മെയ് മാസത്തില്‍ രൂപീകരിച്ച നാലംഗ സമിതി പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ കീഴിലെ സ്ഥലം ചെലവുകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ വേണം.

Comments

comments

Categories: More