സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

കൊച്ചി: ഇന്ത്യയിലും വിദേശത്തുമായി പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഡോ. സി തോമസ് ഈ ശനിയാഴ്ച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും, രജിസ്‌ട്രേഷനും തികച്ചും സൗജന്യമായിരിക്കും. കൂടാതെ ശസ്ത്രക്രിയ ആവശ്യമായ നിര്‍ധനരായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ നടത്തുവാനുള്ള അവസരമുണ്ടാകും.

രാവിലെ 9 മുതല്‍ വൈകിട്ട് 3 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ് . ലിപോസക്ഷന്, ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍, അബ്‌ഡോമിനോപ്ലാസ്റ്റി തുടങ്ങിയ കോസ്മററിക് സര്‍ജറികളിലും, വിവിധ തരം ചര്‍മ്മ രോഗങ്ങള്‍ പരിഹരിക്കുന്നതിലും വിദഗ്ധനാണ് ഡോ. സി തോമസ്. ഏത് പ്രായത്തിലുള്ളവര്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യവും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഒരുക്കും. രജിസ്‌ട്രേഷന് വേണ്ടി 8111998202, 0484 6699999 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

Comments

comments

Categories: More