ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ ഈ മാസം 26 ന്

ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ ഈ മാസം 26 ന്

10,000 രൂപ അടച്ച് പ്രീ-ലോഞ്ച് ബുക്കിംഗ് നടത്താം

ന്യൂ ഡെല്‍ഹി : വണ്‍ ലിറ്റര്‍ റെഡി-ഗോ ഈ മാസം 26 ന് അവതരിപ്പിക്കും. ഹാച്ച്ബാക്കിന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് തുടരുന്നു. പതിനായിരം രൂപയുടെ റീഫണ്ടബ്ള്‍ ഡൗണ്‍ പെയ്‌മെന്റുമായി റെഡി-ഗോ 1 ലിറ്ററിന് ബുക്കിംഗ് നടത്താം. ഡാറ്റ്‌സന്റെ ചെറു കാറിന് കൂടുതല്‍ കരുത്തും ഡ്രൈവ്-എബിലിറ്റിയും സമ്മാനിക്കുന്നതാണ് പുതിയ 1.0 ലിറ്റര്‍ വേരിയന്റ്. ടി, എസ് എന്നീ രണ്ട് വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ വരുന്നത്. 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടെ കഴിഞ്ഞ വര്‍ഷമാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

റെഡി-ഗോ, റെഡി-ഗോ സ്‌പോര്‍ട് വേരിയന്റുകള്‍ക്ക് ഉപയോക്താക്കള്‍ നല്‍കിയ ക്രിയാത്മ പിന്തുണയുടെ പിന്‍ബലത്തിലാണ് കൂടുതല്‍ കരുത്തുറ്റ റെഡി-ഗോ 1.0 ലിറ്റര്‍ എന്‍ജിന്‍ വേരിയന്റ് അവതരിപ്പിക്കുന്നതെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് പറഞ്ഞു. ആകര്‍ഷകമായ രൂപകല്‍പ്പന, കരുത്ത്, പെര്‍ഫോമന്‍സ് എന്നീ സവിശേഷതകളോടെ ഐസാറ്റ് എന്‍ജിനില്‍ വരുന്ന റെഡി-ഗോ 1.0 ലിറ്റര്‍ ഉപയോക്താക്കള്‍ക്ക് നല്ല പാക്കേജ് ആയിരിക്കും.

3.75-4 ലക്ഷം രൂപയായിരിക്കും വില. മോഡലിന്റെ എഎംടി വേരിയന്റ് ഉത്സവ സീസണ് മുമ്പ് പുറത്തിറക്കിയേക്കും

റെനോ ക്വിഡിന്റെ പ്ലാറ്റ്‌ഫോമാണ് ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ അടിസ്ഥാനം. കോംപാക്റ്റ് ഫ്രെഞ്ച് ക്രോസ്ഓവറിന്റെ അതേ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗോയില്‍ കാണുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന മോട്ടോറിനെ ഡാറ്റ്‌സണ്‍ ഇന്റലിജന്റ് സ്പാര്‍ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (ഐസാറ്റ്) എന്നാണ് വിളിക്കുന്നത്. ഫൈവ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്. ക്വിഡിലെ എന്‍ജിന്‍ 22.04 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുന്നത്. 1.0 ലിറ്റര്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ ഇതേ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഡാറ്റ്‌സണ്‍ ഇന്ത്യയുടെ ഐശ്വര്യമാണ് റെഡി-ഗോ. ഇന്ത്യയില്‍ പുറത്തിറക്കിയശേഷം ഓരോ മാസവും ശരാശരി 1,600 ലധികം യൂണിറ്റ് റെഡി-ഗോ ആണ് വിറ്റുപോകുന്നത്. ‘ടോള്‍ ബോയ് സ്റ്റാന്‍സ് വിത് ബുച്ച്’ , 185 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നീ പ്രത്യേകതകള്‍ 1.0 ലിറ്റര്‍ ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ വില്‍പ്പനയെ സഹായിക്കും. ധാരാളം ഹെഡ്‌റൂം സൗകര്യം ഈ കാര്‍ ഉറപ്പുവരുത്തുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, കീലെസ് എന്‍ട്രി, ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ ട്രിം, എസി വെന്റുകള്‍ക്കുചുറ്റും സില്‍വര്‍ ഫിനിഷ്, ഹോണ്‍ പാഡ് എന്നിവ പ്രീമിയം സവിശേഷതകളാണ്. 3.75-4 ലക്ഷം രൂപയായിരിക്കും വില. മോഡലിന്റെ എഎംടി വേരിയന്റ് ഉത്സവ സീസണ് മുമ്പ് പുറത്തിറക്കിയേക്കും.

Comments

comments

Categories: Auto