പോര്‍ട്ടബിള്‍ വണ്‍ബോക്‌സ് ഓഡിയോ സിസ്റ്റവുമായി സോണി ഇന്ത്യ

പോര്‍ട്ടബിള്‍ വണ്‍ബോക്‌സ് ഓഡിയോ സിസ്റ്റവുമായി സോണി ഇന്ത്യ

കൊച്ചി: വണ്‍ ബോക്‌സ് ഓഡിയോ ലൈനപ്പ് വിപുലീകരിച്ചുകൊണ്ട്, പുതിയ ഹൈ പവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റമായ എംഎച്ച്‌സിവി50ഡി സോണി ഇന്ത്യ പുറത്തിറക്കി. സവിശേഷമായ സ്മാര്‍ട്ട് ഹൈ പവര്‍ ടെക്‌നോളജിയും മൈക്ക കോണ്‍ സ്പീക്കറുമുള്ള എംഎച്ച്‌സിവി50ഡി പാര്‍ട്ടി ആസ്വാദകര്‍ക്ക് യോജിച്ച വിധത്തില്‍ സ്‌റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. മുന്‍പ് അവതരിപ്പിച്ച് എംഎച്ച്‌സിവി44ഡിന്റെ തുടര്‍ച്ചയായുള്ളതാണ് നൂതന സ്പീക്കറുകള്‍.

മികച്ച ഓഡിയോ ഔട്ട്പുട്ടും തനതായ ഡിസൈന്‍ സെന്‍സിബിളിറ്റികളും പ്രീമിയം ടെക്‌നോളജിയും അവതരിപ്പിക്കുന്നതാണിവ. ഉയര്‍ന്ന പവറുള്ള ഓഡിയോ പ്രോഡക്റ്റുകളുടെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, പാര്‍ട്ടി ലൈറ്റുകള്‍, കരോക്കെ മോഡ്, മോഷന്‍ കണ്‍ട്രോള്‍, ഡിജെ ഇഫക്റ്റുകള്‍ പോലുള്ള തനതായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ വിഭാഗം സോണി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ബില്‍റ്റ് ഇന്‍ ഡിവിഡി/സിഡി പ്ലേയര്‍, യൂസ്ബി പോര്‍ട്ട്, ഓഡിയോ ഇന്‍പുട്ട്, എച്ച്ഡിഎംഐ ഔട്ട്പുട്ട് എന്നിവയ്ക്കുള്ള ഓപ്ഷനുകള്‍ സ്പീക്കറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബില്‍റ്റ് ഇന്‍ എഫ്എം റേഡിയോ ട്യൂണറും ലഭ്യമാണ്.

പ്രകാശിക്കുന്ന എല്‍ഇഡി ടച്ച് പാനല്‍, മോഷന്‍ കണ്‍ട്രോളുള്ള സഹജമായ പ്രവര്‍ത്തനം, പാര്‍ട്ടി ലൈറ്റിംഗ്, പോര്‍ട്ടബിള്‍ വണ്‍ ബോക്‌സ് ഡിസൈന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 33,990 രൂപയാണ് എംഎച്ച്‌സിവി50ഡിയുടെ വില.

Comments

comments

Categories: Tech