ലുലു സ്പാര്‍ക്കീസില്‍ കേരളത്തിലെ ആദ്യ ട്രാംപോലിന്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി

ലുലു സ്പാര്‍ക്കീസില്‍ കേരളത്തിലെ ആദ്യ ട്രാംപോലിന്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ലുലു മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ട്രാംപോലിനില്‍ ‘ബൗണ്‍സിംഗ്’ നടത്താം. കേരളത്തിലെ ആദ്യത്തെ ട്രാംപോലൈന്‍ പാര്‍ക്ക് ലുലു മാളിലെ ലുലു സ്പാര്‍ക്കീസില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ അഭിമാനമായ സി കെ വിനീത് ഉദ്ഘാടനം ചെയ്തു. ട്രാംപോലിനില്‍ ‘ബൗണ്‍സിംഗ്’ നടത്തി ഡൈവ് ചെയ്ത വിനീതിന്റെ പ്രകടനം കാഴ്ചക്കാരെ ആവേശഭരിതരാക്കി.

ലുലു മാളിന്റെ മൂന്നാം നിലയില്‍ 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് റീബൗണ്ട് ചെയ്യുന്ന ട്രാംപ് ഒരുക്കിയിരിക്കുന്നത്. കായിക ക്ഷമതക്കും ശരീരഭാരം നിയന്ത്രിക്കുന്നതിനുമുള്ള ഫുള്‍ ബോഡി വര്‍ക്കൗട്ടാണ് ട്രാംപോലിന്‍. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും പ്രവേശനം.

കേരളത്തിലെ ആദ്യത്തെ ട്രാംപോലിന്‍ ലുലു മാളില്‍ സജ്ജമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്റ്റര്‍ എം എ നിഷാദ് പറഞ്ഞു. ഇവിടെ പരിശീലന പരിപാടി നടത്തുന്നതിന് ഈ മേഖലയിലെ വിദഗ്ധരെ ഗസ്റ്റ് ട്യൂട്ടര്‍മാരായി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്റ്റര്‍ എം എ നിഷാദ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു സ്പാര്‍ക്കീസ് മാനേജര്‍ അംബികാപതി, ലുലു റീട്ടെയില്‍ ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍, ലുലു മാള്‍ എ ജി എം ഷെരീഫ് കെ കെ, ലുലു ഗ്രൂപ്പ് മീഡിയാ ഹെഡ് എന്‍ ബി സ്വരാജ്, ലുലു സ്പാര്‍ക്കീസ് മാനേജര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലുലു സ്പാര്‍ക്കീസില്‍ ആരംഭിച്ച ട്രാംപോലിന്‍ പാര്‍ക്കിലെ ബൗണ്‍സിംഗ് ട്രാംപില്‍ ഫുട്‌ബോള്‍ താരം സി കെ വിനീത് ഡൈവ് ചെയ്യുന്നു.

Comments

comments

Categories: More