ഐഐടി പ്രവേശന നടപടികളുമായി മുമ്പോട്ടു പോകാന്‍ സുപ്രീം കോടതി

ഐഐടി പ്രവേശന നടപടികളുമായി മുമ്പോട്ടു പോകാന്‍ സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശന നടപടികളുമായി മുമ്പോട്ട് പോകാന്‍ ജോയിന്റ് സീറ്റ് അലോക്കേഷന്‍ കമ്മിറ്റിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ജൂലൈ ഏഴിന് പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുന്നുവെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഈ വര്‍ഷത്തെ ജെഇഇ (അഡ്വാന്‍സ്) ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഐഐടികള്‍ കൗണ്‍സലിംഗും പ്രവേശനവും നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി പിന്‍വലിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്ന താക്കീതും സുപ്രീം കോടതി നല്‍കി. പോരായ്മകളുള്ള ചോദ്യങ്ങള്‍ക്കും തെറ്റായ ചോദ്യങ്ങള്‍ക്കും ബോണസ് മാര്‍ക്ക് നല്‍കിയ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജെഇഇ പരീക്ഷയ്ക്ക് ബോണസ് മാര്‍ക്ക് നല്‍കിയത് ചോദ്യം ചെയ്ത് ഐശ്വര്യ എന്ന വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്.

Comments

comments

Categories: Slider, Top Stories