സംഗീതം ആസ്വദിച്ച് പഠിക്കുന്നത് തലച്ചോര്‍ വികസിപ്പിക്കും: പഠനം

സംഗീതം ആസ്വദിച്ച് പഠിക്കുന്നത് തലച്ചോര്‍ വികസിപ്പിക്കും: പഠനം

ശാരീരികാദ്ധ്വാനം ആവശ്യമുള്ള ഒരു ജോലി പഠിച്ചെടുക്കാന്‍ സംഗീതം ഉപയോഗപ്പെടുത്തുന്നത് തലച്ചോറിന്റെ പ്രധാന ഭാഗം വികസിപ്പിക്കാന്‍ സഹായകരമാകുമെന്നു പഠന റിപ്പോര്‍ട്ട്.

ശബ്ദത്തെയും ചലനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തിന് അനുകൂലമാണു സംഗീതം ആസ്വദിക്കല്ലെന്നു പഠനം വ്യക്തമാക്കുന്നു.

ബ്രെയിന്‍ ആന്‍ഡ് കൊഗ്നിഷന്‍ എന്ന ജേണലിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പഠന റിപ്പോര്‍ട്ട് ഭാവിയില്‍ ചലനശേഷി നഷ്ടപ്പെട്ട രോഗികളുടെ പുരോഗതിക്കായി നടക്കുന്ന ഗവേഷണത്തിനു സഹായകരമാകുമെന്നാണു കണക്കാക്കുന്നത്.’സംഗീതത്തിനു നമ്മളില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിക്കും. നമ്മള്‍ക്ക് ദീര്‍ഘകാലമായി അറിയാവുന്ന കാര്യമാണ് സംഗീതത്തിന് ആളുകളെ ചലിപ്പിക്കാനുള്ള ശക്തിയുണ്ടെന്നത്. സംഗീതത്തിന്റെ സഹായത്തോടെ പുതിയ കാര്യങ്ങള്‍ എളുപ്പം പഠിച്ചെടുക്കാമെന്ന കാര്യം പരീക്ഷണത്തിലൂടെ ആദ്യമായി തെളിയിച്ചിരിക്കുകയാണ് ഈ പഠനത്തിലൂടെയെന്നു’ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയിലെ ഗവേഷകയായ കാത്തി ഓവറി പറഞ്ഞു.

Comments

comments

Categories: FK Special