വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങളുടെ എംആര്‍പിയില്‍ പുതുക്കിയ വിലയല്ലെങ്കില്‍ പിഴയും തടവുശിക്ഷയും

വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങളുടെ എംആര്‍പിയില്‍ പുതുക്കിയ വിലയല്ലെങ്കില്‍ പിഴയും തടവുശിക്ഷയും

മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ഉയര്‍ന്ന എംആര്‍പി നിരോധിക്കും

ന്യൂഡെല്‍ഹി: ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതിനു മുമ്പുള്ള സ്റ്റോക്കിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുമ്പോള്‍ പുതുക്കിയ പരമാവധി രേഖപ്പെടുത്തിയില്ലെങ്കില്‍ അത് പിഴയും ജയില്‍ തടവും വരെ ലഭിക്കാവുന്ന കുറ്റം. ജിഎസ്ടിയ്ക്കു കീഴില്‍ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപഭോക്തൃ സുരക്ഷാ നിയമം ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കി.

പഴയ സ്റ്റോക്കിലെ ഉല്‍പ്പന്നങ്ങള്‍ പുതിയ എംആര്‍പി സ്റ്റിക്കറോടെ സെപ്റ്റംബര്‍ 30 വരെ വില്‍ക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.

ഇരട്ട എംആര്‍പി രീതി നിരോധിക്കുന്നതിനും വ്യാഴാഴ്ച ഉപഭോക്തൃ മന്ത്രാലയം തീരുമാനിച്ചിരുന്നു. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പ്പനക്കാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന എംആര്‍പി ചാര്‍ജ് ഈടാക്കുന്ന രീതിയെക്കുറിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണിത്. 2018 ജനുവരി ഒന്നു മുതലായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതു പ്രകാരം കുടിവെള്ളം, സോഫ്റ്റ് ഡ്രിങ്കുകള്‍, സ്‌നാക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രീമിയം ലൊക്കേഷനുകളില്‍ മറ്റൊരു വില ഈടാക്കാന്‍ കഴിയില്ല. മഹാരാഷ്ട്രയിലെ ലീഗല്‍ മെട്രോലളജി (എല്‍എംഒ) ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ അപ്പീലിനു ശേഷമാണ് ഈ തീരുമാനം.

പുതിയ ഓര്‍ഡറിനെ തുടര്‍ന്ന് കൊക്കോ കോള, പെപ്‌സി, റെഡ്ബുള്‍, യുറേക്ക ഫോര്‍ബ്‌സ്, ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ ഉല്‍പ്പന്നങ്ങളിലെ ഡ്യുവല്‍ എംആര്‍പി നീക്കം ചെയ്യണമെന്നും ചരക്കുകളുടെ പ്രഖ്യാപിത മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കി എല്‍എംഒ നോട്ടീസ് അയച്ചിട്ടുണ്ട്.

Comments

comments

Related Articles