പേടിഎം മാള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണിങ് പ്രോഗ്രാം ആരംഭിച്ചു

പേടിഎം മാള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണിങ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: പേടിഎം ഇ-കൊമേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള പേടിഎം മാള്‍ കാംപസ് ഐക്കണ്‍ എന്ന പേരില്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ പഠന പരിപാടി ആരംഭിച്ചു. ഇന്‍ഡസ്ട്രിക്കു പ്രാധാന്യം നല്‍കികൊണ്ട് ആറു ആഴ്ച്ച കാലയളവില്‍ നടത്തുന്നപ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ തരം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10,000 ലധികം വിദ്യാര്‍ത്ഥികളില്‍ നിന്ന് പരിപാടിക്കായി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.

ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട ക്രിട്ടിക്കല്‍ റിയല്‍ വേള്‍ഡ് ടെക്‌നിക്യുകള്‍, വിപണനം, രൂപകല്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് അറിവ് നല്‍കുന്ന ശില്‍പ്പശാലകളും പഠന മെറ്റീരിയലുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

പേടിഎം മാളിന്റെ നേതൃനിരയിലുള്ളവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുതല്‍ക്കൂട്ടാകും. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും ഫുള്‍ ടൈം ജോബ് ഓഫറും ലഭിക്കുന്നതാണ്. തങ്ങളുടെ പുതിയ പദ്ധതി കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രദര്‍ശിക്കുന്നതിനു ഉപയോപ്പെടുത്തുന്നതിനും അവസരം ലഭിക്കുമെന്ന് പേടിഎം മാള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് സിന്‍ഹ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Education