എംആര്‍പിക്ക് മുകളില്‍ വിലകൂട്ടിയാല്‍ കേസെടുക്കും: തോമസ് ഐസക്

എംആര്‍പിക്ക് മുകളില്‍ വിലകൂട്ടിയാല്‍ കേസെടുക്കും: തോമസ് ഐസക്

തിങ്കളാഴ്ചയോടെ കോഴിയിറച്ചി 87 രൂപയ്ക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും

തിരുവനന്തപുരം: ചരക്കു സേവന നികുതിയുടെ മറവില്‍ ഉല്‍പ്പന്ന സേവനങ്ങള്‍ക്ക് അമിത നികുതി ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി മൂലം നിവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. എംആര്‍പിക്കും മുകളില്‍ വിലയിട്ടു വില്‍ക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ തോമസ് ഐസക് വ്യക്തമാക്കി.

ജിഎസ്ടിയുടെ പേരില്‍ അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറേ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഹോട്ടല്‍ മേഖലയില്‍ നിന്നാണ് ഏറെ പരാതികളുള്ളത്. നികുതി പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഹോട്ടലുകളും ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഉടമയുടെ അധിക ലാഭത്തിലേക്കാണ് പോകുന്നത്. കേരളത്തില്‍ 3500 ഓളം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ വാറ്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന 2500ഓളം ഹോട്ടലുകള്‍ക്ക് മാത്രമാണ് ജിഎസ്ടി പിരിക്കാന്‍ അര്‍ഹതയുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.

ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ വില കുറയുകാണ് ചെയ്യുക. കോഴിയിറച്ചി വിലയില്‍ ഇതിന്റെ പ്രതിഫലനം ഉടന്‍ കാണുമെന്നും തിങ്കളാഴ്ചയോടെ കോഴിയിറച്ചി വില കിലോയ്ക്ക് 87 രൂപയായി കുറയുമെന്നും തോമസ് ഐസക് പറഞ്ഞു. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories, World