സ്‌നേഹാതിരേകത്താല്‍ നീളുന്നു കൊച്ചു തുമ്പിക്കൈ

സ്‌നേഹാതിരേകത്താല്‍ നീളുന്നു കൊച്ചു തുമ്പിക്കൈ

എംബെഗു എന്ന ആനക്കുട്ടി ജീവന്‍ സംരക്ഷിച്ചവരോട് കാട്ടുന്ന നന്ദിപ്രകടനം ഏതു കഠിനഹൃദയന്റെയും കരളലിയിക്കും

ഇതൊരു ആനക്കഥയാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നു രക്ഷിച്ച മനുഷ്യനോട് സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ച എംബെഗു ആനക്കുട്ടിയുടെ കഥ. ആനപ്പകയുടെ കഥകള്‍ ഒട്ടേറെ കേട്ടിട്ടുള്ള മലയാളികളില്‍ കൗതുകം ജനിപ്പിക്കുന്ന മൃഗസ്‌നേഹത്തിന്റെ അനുഭവപാഠം. കെനിയയിലെ കിമാന്‍ജൊയില്‍ ആനയുടെ ആക്രമണഫലമായി ഒരു സ്ത്രീ മരിച്ചു. ഇതേത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ആനകളെ ആക്രമിച്ചു. കല്ലും വടിയും കൊണ്ടുള്ള ആക്രമണത്തെ തുടര്‍ന്ന് ആനക്കൂട്ടം തിരിഞ്ഞോടി.

നെയ്ബുംഗ വന്യമൃഗസങ്കേതത്തിലെ വാര്‍ഡന്‍ മൃതപ്രായത്തിലായ ആനക്കുട്ടിയെ സംരക്ഷിക്കാനെത്തി. വനപാലകര്‍ അതിന്റെ വ്രണങ്ങള്‍ കഴുകി മരുന്നു വെച്ചുകെട്ടി പതിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. പച്ചമണ്ണുപയോഗിച്ചുള്ള ചികില്‍സ വ്രണങ്ങളുടെ പാടുകള്‍ പോലും അവശേഷിപ്പിക്കാതെ ഭേദപ്പെടുത്തി

എന്നാല്‍ ഒരു കുട്ടിയാന മാത്രം കൂട്ടംതെറ്റി. രോഷമടങ്ങാതെ നാട്ടുകാര്‍ കൈയില്‍ കിട്ടിയ ആനക്കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു. അവശയായ കുട്ടിയാന സ്‌കൂളിലേക്ക് ഓടിക്കയറി. എന്നാല്‍ സ്‌കൂള്‍കുട്ടികള്‍ കല്ലെറിഞ്ഞാണ് അവളെ സ്വീകരിച്ചത്. മുറിവേറ്റ കുട്ടിയാന ഒടുവില്‍ ഒരു ക്ലാസ് മുറിയില്‍ തളര്‍ന്നു വീണു. ശരീരം മുഴുവന്‍ ആക്രമണത്തിന്റെ പാടുകളും കല്ലേറിന്റെ മുറിവുകളുമായാണ് നിരാലംബയായ കുട്ടിയാന ക്ലാസ്മുറിയില്‍ അഭയം പ്രാപിച്ചത്.

വിവരമറിഞ്ഞെത്തിയ നെയ്ബുംഗ വന്യമൃഗസങ്കേതത്തിലെ വാര്‍ഡന്‍ മൃതപ്രായത്തിലായ ആനക്കുട്ടിയെ സംരക്ഷിക്കാനെത്തി. വനപാലകര്‍ അതിന്റെ വ്രണങ്ങള്‍ കഴുകി മരുന്നു വെച്ചുകെട്ടി പതിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു. പച്ചമണ്ണുപയോഗിച്ചുള്ള ചികില്‍സ വ്രണങ്ങളുടെ പാടുകള്‍ പോലും അവശേഷിപ്പിക്കാതെ ഭേദപ്പെടുത്തി. നെയ്‌റോബി ദേശീയ പാര്‍ക്കിലേക്കാണ് അവര്‍ ആനക്കുട്ടിയ കൊണ്ടു വന്നത്. പാര്‍ക്കിലെ ഡേവിഡ് ഷെല്‍ഡ്രിക്ക് വന്യജീവി ട്രസ്റ്റിന്റെ നഴ്‌സറി ഇന്ന് ഈ ആനക്കുട്ടിക്ക് രണ്ടാം വീടായി മാറി. ആനക്കുട്ടിക്ക് അവരിട്ട പേരാണ് എംബഗു. പുതിയ അന്തരീക്ഷവുമായി പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന എംബെഗു തന്നെ രക്ഷിച്ച വാര്‍ഡന്മാരോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് ഹൃദയാവര്‍ജ്ജകമായ കാഴ്ചയാണ്. തുമ്പിക്കൈ വനപാലകരുടെ മേല്‍ ഉരസിയും അവരെ ഉമ്മ വെച്ചുമാണ് അവളുടെ സ്‌നേഹപ്രകടനം. എംബെഗു ഇവിടെ സുഖമായി കഴിയുകയാണെന്ന് വനപാലകനായ അമി ആല്‍ഡെന്‍ വ്യക്തമാക്കുന്നു. എല്ലാവരെയും ഇഷ്ടപ്പെടുന്ന അവളുടെ പെരുമാറ്റം സൗഹാര്‍ദ്ദപരമാണ്. എന്നാല്‍ തന്റെ സംരക്ഷകരോടുള്ള അവളുടെ അടുപ്പം ഒന്നു വേറിട്ടതാണ്. അവര്‍ അവളോടു കാട്ടിയ സ്‌നേഹാര്‍ദ്രത ഒരിക്കലും മറക്കില്ലെന്ന മട്ടിലാണ് അവളുടെ സ്‌നേഹപ്രകടനം. അവരുമായി സ്‌നേഹപാശത്താല്‍ കുരുങ്ങിക്കിടക്കുയാണ് അവള്‍.

എംബെഗു ഒരു വാല്‍സല്യനിധിയും ക്രീഡാ വിലാസിനിയുമാണ്. അവളുടെ കൊച്ചുപ്രായം അനാഥത്വത്തിന്റെ മുറിവുകള്‍ എളുപ്പം ഉണങ്ങാന്‍ കാരണമായി. പരുക്കു പറ്റി ഇങ്ങോട്ടു കൊണ്ടുവരുമ്പോള്‍ വിവരിക്കാനാകാത്ത ആഘാതമണ് അവള്‍ അനുഭവിച്ചിരുന്നത്. ആ ദുരിതം അതിജീവിക്കാനായത് തന്നെ വലിയ ഭാഗ്യമാണ്.

ഇപ്പോള്‍ അവള്‍ക്ക് ഇവിടം സ്വന്തം വീടു പോലെയായി. തികച്ചും സന്തോഷവതിയാണവള്‍. മനുഷ്യരാല്‍ ആക്രമിക്കപ്പെട്ടവളാണു താന്‍ എന്നോര്‍ക്കാതെ തന്റെ കാവല്‍ക്കാരോട് സ്‌നേഹമസൃണമായി പെരുമാറുന്ന എംബെഗു നല്‍കുന്ന സന്ദേശം ക്രൂരതകളെ മൃഗീയമെന്നു വിശേഷിപ്പിക്കുന്ന മനുഷ്യന് നഷ്ടമകുന്ന മാനവമൂല്യങ്ങള്‍ തന്നെയല്ലേ.

Comments

comments

Categories: FK Special, Life, Slider